കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറിലിരുന്ന് ബർഗർ കഴിക്കുന്ന യുവാവിനെ തുടരെ വെടിവെച്ച് പോലീസുകാരൻ, വീഡിയോ വൈറൽ

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിന്ന് വീണ്ടും ഞെട്ടിക്കുന്ന വെടിവെപ്പിന്റെ വീഡിയോ വൈറലാകുന്നു. കാറിലിരിക്കുന്ന ഒരു യുവാവിന് നേര്‍ക്ക് പോലീസുകാരന്‍ തുടരെ തുടരെ വെടിയുതിര്‍ക്കുന്ന വീഡിയോ ആണ് വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നത്. പതിനേഴുകാരനായ എറിക് കാന്റു ആണ് ആക്രമിക്കപ്പെട്ടത്. ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്ത സാന്‍ അന്റോണിയോയിലെ പോലീസ് ഉദ്യോഗസ്ഥനായ ജെയിംസ് ബ്രെന്നാഡിനെ ജോലിയില്‍ നിന്ന് പുറത്താക്കി.

ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മക്‌ഡൊണാള്‍ഡ് കടയുടെ പാര്‍ക്കിംഗ് ഏരിയയിലെ സ്വന്തം കാറിലിരുന്ന ബര്‍ഗര്‍ കഴിക്കുകയായിരുന്നു എറിക്. അതിനിടെ പോലീസുകാരന്‍ കാറിന് സമീപത്തേക്ക് ചെന്ന് ഡോര്‍ വലിച്ച് തുറക്കുന്നത് വീഡിയോയില്‍ കാണാം. എറികിനോട് പോലീസുകാരന്‍ വാഹനത്തിന് പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ പോലീസുകാരന്‍ എറികിനെ പിടിച്ച് വലിച്ച് പുറത്തേക്ക് ഇറക്കാന്‍ ശ്രമിച്ചു.

അന്ന് ഒരുപാട് അടികിട്ടിയിരുന്നു... ഇന്ന് ഇങ്ങനെയാകുമെന്ന് കരുതിയില്ല; ഓര്‍മകളുമായി അമിത് ഷാഅന്ന് ഒരുപാട് അടികിട്ടിയിരുന്നു... ഇന്ന് ഇങ്ങനെയാകുമെന്ന് കരുതിയില്ല; ഓര്‍മകളുമായി അമിത് ഷാ

us

17കാരിയായ പെണ്‍കുട്ടിയും എറികിനൊപ്പമുണ്ടായിരുന്നു. എറിക് ഉടനെ വാഹനം മുന്നോട്ട് എടുത്തു. കാറിന്റെ ഡോര്‍ തുറന്ന് തന്നെ കിടക്കുകയായിരുന്നു. ഈ സമയത്താണ് പോലീസുകാരന്‍ കാറിന് നേര്‍ക്ക് തുടരെ നിറയൊഴിച്ചത്. എറിക് ഡോര്‍ ഉടനെ അടച്ചുവെങ്കിലും വെടിയേറ്റിരുന്നു. അതേ സമയം പെണ്‍കുട്ടിക്ക് പരിക്കേറ്റിട്ടില്ല. സംഭവത്തിന് പിന്നാലെ പോലീസുകാരനെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് എറികിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ വീഡിയോ പുറത്ത് വന്നതോടെ പോലീസ് എറികിനെതിരെയുളള കേസ് ഒഴിവാക്കി. വീഡിയോ കാണാം

hair- മുടി വളരണോ? ആലോചിച്ച് നിക്കേണ്ട, കഴിക്കാം ഈ സൂപ്പർ ഫുഡുകൾ

English summary
US cop lost job after video of him shooting at a teenager who sitting in a car goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X