ആദ്യത്തെ ലോട്ടറി അടിച്ചില്ല, പ്രതീക്ഷയില്ലാത്ത രണ്ടാമത്തേതില്‍ ബംപര്‍, ദമ്പതിമാര്‍ കോടീശ്വരന്‍മാര്‍
വാഷിംഗ്ടണ്‍: ഭാഗ്യം വരുന്ന വഴി ചിലപ്പോള്‍ പല രൂപത്തിലായിരിക്കും. നമ്മള്‍ വിചാരിക്കുക പോലും ചെയ്യാത്ത രൂപത്തിലും ഭാവത്തിലുമായിരിക്കും ഭാഗ്യത്തിന്റെ വരവുണ്ടാവുക. അങ്ങനെയൊരു ദമ്പതിമാര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ്. ഇവര്‍ എന്താണ് ചെയ്തതെന്ന് ഇവര്‍ക്ക് പോലും മനസ്സിലാവാത്ത അവസ്ഥയിലാണ്.
മാരക ട്വിസ്റ്റാണ് ഇവരുടെ വിജയത്തിന് പിന്നിലുണ്ടായിരുന്നത്. ലോട്ടറി എല്ലാം നഷ്ടമായി, സമ്മാനം അടിച്ചില്ല എന്നൊക്കെയുള്ള നിരാശകള്‍ ഇവരെ ബാധിച്ചിരിക്കുന്ന സമയത്താണ് ഇങ്ങനൊരു നേട്ടം ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്നത്. മഹാഭാഗ്യമെന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാനാവില്ല. വിശദമായ വിവരങ്ങളിലേക്ക്....

ഇദാഹോയിലെ ദമ്പതിമാര്‍ക്കാണ് ലോട്ടറി അടിച്ചത്. അതിന് പിന്നില്‍ രസകരമായ കഥയുണ്ട്. ദമ്പതിമാരില്‍ ഒരാളായ കിം മിച്ചല്‍ വീട്ടില്‍ ടിവി കണ്ട് കൊണ്ടിരിക്കുകയാണ്. ആ സമയത്താണ് ഇദാഹോ ലോട്ടറിയുടെ നമ്പറുകള്‍ പരസ്യ രൂപത്തില്‍ കണ്ടത്. ഒരു മില്യണാണ് സമ്മാനത്തുക. ഉടനെ തന്നെ ഇവര്‍ കൈയ്യിലുള്ള ടിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് നോക്കുകയായിരുന്നു. ടിവിയിലുള്ള നമ്പറുകളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നോക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. എന്നാല്‍ വന്‍ നിരാശയായിരുന്നു ഫലം. ഇവരുടെ ആദ്യ ടിക്കറ്റിന് സമ്മാനമൊന്നും അടിച്ചില്ല.

നിരാശപ്പെട്ട് നില്‍ക്കുമ്പോഴാണ് കൈയ്യിലൊരു ടിക്കറ്റ് കൂടിയുണ്ടെന്ന് ഓര്‍മിപ്പിച്ചത്. അതും കൂടി പരിശോധിച്ചു. എന്നാല്‍ വലിയ പ്രതീക്ഷയൊന്നും ഇക്കാര്യത്തില്‍ ഇല്ലായിരുന്നു. ജനുവരി അഞ്ചിനായിരുന്നു ആ ടിക്കറ്റ് അവര്‍ പരിശോധിച്ചത്. അടുത്ത നിമിഷം സന്തോഷം കൊണ്ട് ഇവര്‍ തുള്ളിച്ചാടുകയായിരുന്നു. ഇങ്ങനെ സംഭവിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നായിരുന്നു കിം പറഞ്ഞത്. ഉടനെ തന്നെ ഈ വമ്പന്‍ നേട്ടം ആരെയെങ്കിലും വിളിച്ച് പറയണമെന്ന മോഹമായിരുന്നു കിമ്മിന്. ഭര്‍ത്താവിനെ വിളിച്ചാണ് കോടികള്‍ സമ്മാനമടിച്ചെന്ന് അറിയിച്ചത്.

അവള്‍ എന്നെ ശരിക്കും പറഞ്ഞ് പറ്റിക്കുകയാണെന്നാണ് ഞാന്‍ കരുതിയതെന്ന് കിമ്മിന്റെ ഭര്‍ത്താവ് സ്റ്റീവ് പറയുന്നു. ഒടുവില്‍ അവള്‍ എന്നെ പറഞ്ഞ് വിശ്വസിച്ചു. കിമ്മിനോട് ഉടനെ തന്നെ വീട്ടില്‍ എത്തുമെന്നും ഞാന്‍ അറിയിച്ചു. മാവറിക്കിലെ കാര്‍ച്ചര്‍ ആന്‍ഡ് ഫ്രാങ്ക്‌ലിന്‍ റോഡില്‍ നിന്നാണ് ഈ ടിക്കറ്റ് ദമ്പതിമാര്‍ വാങ്ങിയത്. ഈ സ്റ്റോറിന് 20000 ഡോളര്‍ സമ്മാനമായി ലഭിക്കും. ടിക്കറ്റ് വിറ്റതിനാണിത്. 8 കോടി 26 ലക്ഷം രൂപയാണ് കിമ്മിനും കുടുംബത്തിനും ലഭിക്കുക. ഈ പണം വിരമിക്കലിന് ശേഷം ജീവിതം ആസ്വദിക്കാന്‍ ഉപയോഗിക്കുമെന്നാണ് ദമ്പതിമാര്‍ പറയുന്നത്.

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍
ഫ്‌ളോറിഡ ലോട്ടറിയിലും ഒരു പുതിയ ഭാഗ്യശാലിയുണ്ടായിരിക്കുകയാണ്. ഇയാള്‍ക്കും ഒരു മില്യണാണ് അടിച്ചത്. 500എക്‌സ് സ്‌ക്രാച്ച് കാര്‍ഡിലാണ് ഇയാള്‍ക്ക് സമ്മാനം അടിച്ചത്. ഡെല്‍റെ ബീച്ച് മേഖലയില്‍ താമസിക്കുന്ന ഫ്രാങ്ക് ബറോണ്‍ എന്ന യുവാവിനാണ് സമ്മാനം അടിച്ചത്. ഫ്‌ളോറിഡ ലോട്ടറിയുടെ വെസ്റ്റ് പാം ബീച്ചിലെ ഓഫീസിലെത്തിയാണ് ഇയാള്‍ സമ്മാനം വാങ്ങിയത്. ആറ് കോടി 77 ലക്ഷം രൂപയാണ് നികുതി കിഴിച്ച് ഇയാള്‍ക്ക് സമ്മാനമായി കിട്ടിയത്. ഒറ്റത്തവണയായിട്ടാണ് ഈ സമ്മാനത്തുക ഫ്രാങ്ക് ബറോണ്‍ കൈപറ്റിയത്.

അതേസമയം കാലിഫോര്‍ണിയ ലോട്ടറിയിലെ പുതിയ ഭാഗ്യശാലിയും ഇപ്പോള്‍ അമ്പരപ്പിലാണ്. എങ്ങനെയാണ് തനിക്ക് ലോട്ടറി അടിച്ചതെന്ന് ഇവര്‍ക്കും മനസ്സിലായിട്ടില്ല. 42 മില്യണിന്റെ സമ്മാനങ്ങളാണ് ബുധനാഴ്ച്ച പ്രഖ്യാപിച്ച ഫലത്തില്‍ നിന്ന് വിതരണം ചെയ്തത്. ഇതില്‍ വമ്പന്‍ നേട്ടമുണ്ടാക്കിയിരിക്കുന്നത് മേരി ഹൈഗിലിന്‍ എന്ന യുവതിയാണ്. ഇവര്‍ക്ക് 20 മില്യണാണ് സമ്മാനമായി അടിച്ചിരിക്കുന്നത്. ഏകദേശം 165 കോടി രൂപയില്‍ അധികം വരുമിത്. നോര്‍ക്കോയിലെ ഹാമ്മര്‍ അവന്യൂവിലെ സിഎന്‍ ലിക്വറില്‍ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയത്.

അതേസമയം സിഎന്‍ ലിക്വറിന് ഒരു ലക്ഷം ഡോളര്‍ ഇതേ തുടര്‍ന്ന് ബോണസായി ലഭിക്കും. സാല്‍വദോര്‍ കാര്‍വജാല്‍ പതിനായിരം ഡോളറാണ് ഇതേ നറുക്കെടുപ്പില്‍ സമ്മാനമായി നേടിയത്. ഇയാളും ഇന്‍സ്റ്റന്റ് ലോട്ടറിയാണ് എടുത്തത്. ജെന്‍സന്‍ മാര്‍ക്കറ്റില്‍ നിന്നാണ് ഈ ടിക്കറ്റ് വിറ്റത്. നേരത്തെ പത്ത് മില്യണിന്റെ ടിക്കറ്റ് ഇതേ കടയില്‍ നിന്നാണ് വിറ്റത്. അതിലൂടെ ഈ സ്റ്റോര്‍ വലിയ പ്രശസ്തിയിലേക്ക് ഉയര്‍ന്നിരുന്നു. നാട്ടിലാകെ ഈ വിവരം അറിഞ്ഞിരുന്നു. സ്ഥിരമായി ഇവിടെ നിന്ന് പലരും ടിക്കറ്റെടുക്കുന്നുണ്ട്.












Click it and Unblock the Notifications