കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25 ലക്ഷം വിവാഹാഘോഷത്തിനായി ചെലവിട്ടു, വിവാഹം മുടങ്ങി; അപ്രതീക്ഷിത കാരണത്തില്‍ ഞെട്ടി ദമ്പതികള്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: വിവാഹം എന്നത് ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷമാണ്. എന്നാല്‍ എല്ലാ ബന്ധുക്കളെയും അതിഥികളെയും ക്ഷണിച്ച് വിവാഹ പന്തലിലെത്തുകയും ആ വിവാഹം മുടങ്ങി പോവുകയും ചെയ്താല്‍ എങ്ങനെയിരിക്കും. അത് ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട ദിനമായി നമ്മള്‍ക്ക് മാറും. അങ്ങനെയാരു അനുഭവമാണ് അമേരിക്കന്‍ ദമ്പതിമാര്‍ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ഇവര്‍ വലിയ തുക ചെലവിട്ട് വിവാഹം ആഘോഷമാക്കാന്‍ ഇരുന്നതാണ്. എന്നാല്‍ ആ വിവാഹം മുടങ്ങിയിരിക്കുകയാണ്. ആരുടെയും പ്രശ്‌നങ്ങള്‍ കൊണ്ടല്ല വിവാഹം മുടങ്ങിയിരിക്കുന്നത്. ഈ കാരണം കേട്ട് ഇവര്‍ ആകെ ഞെട്ടിയിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

അമേരിക്കയിലെ ഒഹായോയില്‍ നന്നുള്ള ഈ ദമ്പതിമാര്‍ വിവാഹത്തിനായി തയ്യാറെടുക്കുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷം അടിപൊളിയാക്കാന്‍ വന്‍ തുക തന്നെ ചെലവിട്ടിരുന്നു. മാഡലിന്‍ ബൗച്ചര്‍, ബില്‍ സ്മിറ്റ്‌ലി എന്നിവരാണ് ദീര്‍ഘനാളത്തെ പ്രണയത്തിനും, ഒരുമിച്ചുമുള്ള ജീവിതത്തിന് ശേഷം വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അതിനായി 25 ലക്ഷം രൂപയാണ് ഇവര്‍ ചെലവിട്ടത്. വിവാഹം വന്‍ ആഘോഷത്തോടെ ഗംഭീരമാക്കാനായിരുന്നു ഇവരുടെ പ്ലാന്‍.

2

ബാബ വംഗയ്ക്ക് പോലും പറ്റിയില്ല; അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ കൃത്യമായി പ്രവചിച്ച് ജ്യോതിഷിബാബ വംഗയ്ക്ക് പോലും പറ്റിയില്ല; അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ കൃത്യമായി പ്രവചിച്ച് ജ്യോതിഷി

സന്തോഷത്തിനൊക്കെ വളരെ കുറച്ച് സമയം മാത്രമേ ആയുസ്സുള്ളൂ എന്ന് വ്യക്തമാണ്. ഇവരുടെ വിവാഹം അവസാന നിമിഷം മുടങ്ങിയിരിക്കുകയാണ്. സന്തോഷത്തില്‍ നിന്ന് നേരെ ഹൃദയം തകര്‍ക്കുന്ന ആ വാര്‍ത്തയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. ഇതിന്റെ കാരണമാണ് ഞെട്ടിക്കുന്നത്. ഇവരുടെ വിവാഹത്തിന്റെ ലൈസന്‍സിന്റെ ഫോം ഇവരുടെ ഭാഗത്ത് നിന്ന് പൂരിപ്പിച്ച് മുനിസിപ്പാലിറ്റിക്ക് നല്‍കിയിരുന്നില്ല. ഈ രേഖകള്‍ ഇല്ലാതെ ഇവരുടെ വിവാഹം ഒരിക്കലും നിയമപരമാവില്ല. അപ്പോള്‍ ഈ ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും യാതൊരു അര്‍ത്ഥവും ഉണ്ടാവില്ല.

3

മാഡലിനും ബില്ലും സൈന്യത്തിലാണ് ജോലി ചെയ്യുന്നത്. ഈ സങ്കടകരമായ കാര്യം അവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ബില്ലിന്റെ മുത്തച്ഛന്‍ ചെയ്ത് വെച്ച ഒരു കാര്യമാണ് ഇവര്‍ക്ക് എട്ടിന്റെ പണിയായി മാറിയത്. മുത്തച്ഛന്‍ ഒരു വെഡ്ഡിംഗ് ഓഫീസറാണ്. അദ്ദേഹം വിവാഹ ലൈസന്‍സിനുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ മറന്ന് പോയതാണ്. ഇതാണ് വലിയ ആശക്കുഴപ്പങ്ങള്‍ക്ക് വഴിവെച്ചത്. ഇവരുടെ വിവാഹം ഒക്ടോബറില്‍ നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ വിവാഹ ലൈസന്‍സ് ഇല്ലാത്തത് കൊണ്ട് നിയമപരമായി ഈ വിവാഹം നടത്താനാവാത്ത അവസ്ഥയാണ്.

4

Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!

മുത്തച്ഛന്‍ രേഖകള്‍ സമര്‍പ്പിക്കാത്തത് കൊണ്ട് വലിയ പ്രശ്‌നങ്ങളാണ് ഈ ദമ്പതിമാര്‍ നേരിട്ടത്. ഇവരുടെ വിവാഹം കഴിഞ്ഞ് 70 ദിവസം കഴിഞ്ഞാണ് ഈ രേഖകള്‍ നഷ്ടമായ കാര്യം അറിഞ്ഞത്. അതാണ് ഇതിലെ വഴിത്തിരിവ്. ഈ രേഖയ്ക്കായി വീട് മുഴുവന്‍ ഇവര്‍ തിരഞ്ഞു. മാഡെലിനെ തന്റെ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ചേര്‍ക്കാന്‍ ഈ രേഖകള്‍ ആവശ്യമായിരുന്നു. അതുകൊണ്ടാണ് ഇവ തിരയാന്‍ ആരംഭിച്ചത്. ഇതോടെയാണ് വിവാഹ ലൈന്‍സ് കാണാനില്ലെന്ന കാര്യം മനസ്സിലായത്. പിന്നെയും പ്രശ്‌നങ്ങള്‍ ബാക്കിയായിരുന്നു.

5

ഇതാ 3 ഭൂലോക സുന്ദരിമാര്‍, 3 കാമുകന്‍മാര്‍ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്; 15 സെക്കന്‍ഡില്‍ കണ്ടെത്തണംഇതാ 3 ഭൂലോക സുന്ദരിമാര്‍, 3 കാമുകന്‍മാര്‍ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്; 15 സെക്കന്‍ഡില്‍ കണ്ടെത്തണം

വിവാഹ ലൈസന്‍സ് ഒന്‍പത് ദിവസം കഴിഞ്ഞാല്‍ അസാധുവാകുമെന്ന് ബില്‍ പറയുന്നു. ഇതോടെ കോടതിയെ സമീപിച്ച് മാത്രമേ ഈ രേഖകള്‍ വീണ്ടും സ്വന്തമാക്കാന്‍ സാധിക്കൂ. ഒടുവില്‍ ഭാഗ്യം കൊണ്ടാണ് ഇവരുടെ രേഖകള്‍ തിരിച്ചുകിട്ടിയത്. ഇതോടെ ഇവരുടെ വിവാഹം നിയമപരമായി മാറുകയായിരുന്നു. സൈനിക ദമ്പതികളുടെ അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബില്ലിന്റെ മുത്തച്ഛന്‍ രേഖകള്‍ സമര്‍പ്പിക്കാതിരുന്നത് ചിലപ്പോള്‍ മനപ്പൂര്‍വം ചെയ്തതായിരിക്കാം എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. വിവാഹത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബില്ലിന് ലഭിച്ച അവസാന അവസരമായിരുന്നു അതെന്നും മറ്റൊരാള്‍ കുറിച്ചു.

English summary
us: couple spent 25 lakhs for wedding celebration, but function cancelled, here is the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X