യുഎഇയിലേക്ക് അമേരിക്കന്‍ പട്ടാളം വരുന്നു; യുദ്ധ വിമാനങ്ങളും... ഗള്‍ഫില്‍ വന്‍ മാറ്റങ്ങള്‍
ദുബായ്: യുഎഇയിലേക്ക് അമേരിക്കന്‍ സൈനികരും യുദ്ധ വിമാനങ്ങളും എത്തുന്നു. യുഎഇ കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹായ അഭ്യര്‍ഥന പരിഗണിച്ചാണ് അമേരിക്കയുടെ നീക്കം. ശൈഖ് മുഹമ്മദും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.
Recommended Video
യുദ്ധ വിമാനങ്ങളും യുദ്ധ കപ്പലുകളും മിസൈല്‍ പ്രതിരോധ സംവിധാനവും യുഎഇയിലേക്ക് എത്തും. അടുത്തിടെ യുഎഇക്ക് നേരെ യമനിലെ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. കൂടുതല്‍ ആക്രമണം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇയെ സഹായിക്കാനാണ് യുഎസ് സൈന്യം എത്തുന്നത്....

രണ്ടാഴ്ചക്കിടെ മൂന്ന് ആക്രമണങ്ങളാണ് യുഎഇക്ക് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയത്. യമനില്‍ യുഎഇ സൈന്യം നടത്തുന്ന ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഹൂതികളുടെ മിസൈല്‍ ആക്രമണം. ആദ്യ ആക്രമണത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഓരോ ആഴ്ചയിലും ആക്രമണം നടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഈ സാഹചര്യത്തിലാണ് യുഎഇ കിരീടവകാശിയും യുഎസ് പ്രതിരോധ സെക്രട്ടറിയും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തിയതും അമേരിക്ക സഹായം ഉറപ്പ് നല്‍കിയതും. യുഎഇയുടെ രക്ഷയ്ക്ക് വേണ്ടി അമേരിക്കന്‍ സൈന്യത്തിന്റെ യുദ്ധ വിമാനങ്ങളും യുദ്ധക്കപ്പലുകളും പ്രതിരോധ സംവിധാനങ്ങളുമെത്തുമെന്ന് യുഎഇയിലെ അമേരിക്കന്‍ അംബാസഡര്‍ പറഞ്ഞു.

അമേരിക്കന്‍ യുദ്ധ കപ്പലായ യുഎസ്എസ് കോള്‍ യുഎഇ നാവിക സേനയുടെ ഭാഗമായി ഇനി പ്രവര്‍ത്തിക്കും. അഞ്ചാം തലമുറയില്‍പ്പെട്ട യുദ്ധ വിമാനങ്ങളും യുഎഇയില്‍ വിന്യസിക്കും. ഏത് സമയവും ആക്രമണത്തിന് തയ്യാറായി നില്‍ക്കാനാണ് യുഎസ് നാവിക സേനയ്ക്ക് നല്‍കിയിക്കുന്ന നിര്‍ദേശം. ഒരു പക്ഷേ, ഹൂതികള്‍ക്കെതിരെ വലിയ ആക്രമണത്തിനും സാധ്യതയുണ്ട്.

ഹൂതികളുടെ നീക്കങ്ങള്‍ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അമേരിക്കന്‍ ചാരന്മാര്‍ യമനില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎഇക്ക് നേരെ ആക്രമണ സാധ്യതയുണ്ടോ എന്ന് രഹസ്യവിവരം ശേഖരിക്കാനാണ് ചാരന്മാരെ നിയോഗിച്ചിരിക്കുന്നതത്രെ. ഏഴ് വര്‍ഷമായി തുടരുന്ന യമന്‍ യുദ്ധം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.

2015ലാണ് സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനില്‍ ഇടപെട്ടത്. സഖ്യസേനയുടെ സൈനിക നീക്കത്തിന് അമേരിക്കയുടെ പിന്തുണയുമുണ്ടായിരുന്നു. ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് യമന്‍. ഇവിടെ ആക്രമണം നടത്തുന്നത് ആ രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് മനുഷ്യാവകാശ സംഘടനകളും സന്നദ്ധ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിരുന്നു. യമനില്‍ ആക്രമണം നടത്തുന്ന സൗദി സഖ്യസേന ഇടയ്ക്ക് മരുന്നുകളും മറ്റു സഹായ വസ്തുക്കളും യമന് നല്‍കാറുമുണ്ട്.

സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ഭാഗമാണ് യുഎഇ. യുഎഇ സൈന്യം യമനില്‍ ആക്രമണം നടത്തുന്നുണ്ട്. കൂടാതെ യമനിലെ ചില സായുധ സംഘങ്ങള്‍ക്കും യുഎഇ സഹായം നല്‍കുന്നുണ്ടത്രെ. ഇവര്‍ നടത്തിയ യുദ്ധ നീക്കം ഹൂതികള്‍ക്ക് വലിയ തിരിച്ചടി നല്‍കിയിരുന്നു. തുടര്‍ന്നാണ് യുഎഇക്ക് നേരെ ഹൂതികള്‍ ആക്രമണം ആരംഭിച്ചത്.
കൊവിഡ് മുക്തയായി; വര്‍ക്കൗട്ട് തുടങ്ങി റിമ കല്ലിങ്കല്‍.. കൂടെ ഒരു ഉപദേശവും- ചിത്രങ്ങള്‍

യുഎഇയുടെ ആയുധങ്ങള്‍ അടങ്ങിയ കപ്പല്‍ ഹൂതികള്‍ കഴിഞ്ഞ വര്‍ഷം പിടിച്ചിരുന്നു. ഇടയ്ക്ക് യുഎഇയുടെ കപ്പലുകള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യവുമുണ്ടായി. ഇതിന് പിന്നില്‍ ഹൂതികളാണെന്നും അവര്‍ക്ക് ഇറാന്റെ സഹായമുണ്ടെന്നുമാണ് അറബ് സഖ്യസേനയുടെ ആരോപണം. അമേരിക്കന്‍ സൈന്യം കൂടി ആയുധങ്ങളുമായി എത്തുന്നതോടെ ഏത് സമയവും സാഹചര്യം മാറിയേക്കാം. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ഏറെയുള്ള യുഎഇയില്‍ യുദ്ധാന്തരീക്ഷം ഒരുങ്ങുന്നത് വലിയ തിരിച്ചടിയാണ്.












Click it and Unblock the Notifications