യുഎസ് തിരഞ്ഞെടുപ്പ് ഫലം: ഫ്‌ളോറിഡയില്‍ ട്രംപിന്റെ മെഗാ റാലി; 'ജനങ്ങള്‍ക്ക് നന്ദി, ഇത് സുവര്‍ണകാലം'
വാഷിംഗ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ചതിന് പിന്നാലെ ജനങ്ങളെ ഫ്‌ളോറിഡയില്‍ അഭിസംബോധന ചെയ്ത് ഡൊണാള്‍ഡ് ട്രംപ്. വോട്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഇത് അമേരിക്കയുടെ സുവര്‍ണയുഗമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. തനിക്ക് വോട്ട് ചെയ്തവര്‍ ആരും നിരാശപ്പെടേണ്ടി വരില്ല. അമേരിക്കയ വീണ്ടും മഹത്തരമാക്കാന്‍ വേണ്ടി പ്രയത്‌നിക്കാം. ഇത് മുമ്പൊരിക്കലും ഇല്ലാത്ത വിധത്തിലുള്ള രാഷ്ട്രീയ വിജയമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഏഴ് നിര്‍ണായക സ്വിംഗ് സ്‌റ്റേറ്റുകളിലും നേട്ടമുണ്ടാക്കിയാണ് ട്രംപ് അധികാരത്തിലെത്തുന്നത്. ഒരിക്കല്‍ പരാജയപ്പെട്ട പ്രസിഡന്റ് വീണ്ടുമൊരിക്കല്‍ കൂടി അധികാരത്തിലെത്തുന്നത് ആവര്‍ത്തിക്കുന്നത് 127 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. കേവല ഭൂരിപക്ഷമായ വേണ്ട 270 ഇലക്ട്രല്‍ വോട്ടുകള്‍ ട്രംപ് പിന്നിട്ടിട്ടുണ്ട്. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ആധിപത്യമാണ് പ്രകടമായത്.

തന്റെ വിജയം അമേരിക്കക്കാരുടെ മഹത്തരമായ വിജയമാണ്. ഒരുപാട് സ്‌നേഹം തനിക്ക് ലഭിച്ചു. ഫലം പുറത്തുവന്നപ്പോഴും അത്തരമൊരു അനുഭവമാണ് ഉള്ളത്. പലരും അസാധ്യമാണെന്ന് കരുതിയ തടസ്സങ്ങളെ മറികടന്നാണ് എക്കാലത്തെയും വലിയ രാഷ്ട്രീയ വിജയം നേടിയിരിക്കുന്നത്. തന്റെ ഭരണകാലയളവ് അമേരിക്കയ്ക്ക് സുവര്‍ണകാലം സമ്മാനിക്കും. അമേരിക്കയെ മഹത്തരമാക്കി വീണ്ടും മാറ്റാനുള്ള അവസരമാണിത്. കുടിയേറ്റ-അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഉറപ്പായും പരിഹരിക്കും. രാജ്യത്തിന്റെ മുറിവുണങ്ങുമെന്നും ട്രംപ് പറഞ്ഞു.
ഭാര്യ മെലാനിയ ട്രംപും ഇളയ മകന്‍ ബാരണ്‍ ട്രംപും അദ്ദേഹത്തിനൊപ്പം സ്റ്റേജില്‍ ഉണ്ടായിരുന്നു. ട്രംപിന്റെ വാക്കുകള്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ആവര്‍ത്തിച്ചു. വാന്‍സിനെ തിരഞ്ഞെടുത്തത് നല്ല തീരുമാനമാണെന്നും ട്രംപ് പറഞ്ഞു.
അതേസമയം മെലാനിയക്കും ട്രംപ് നന്ദി പറഞ്ഞു.മെലാനിയയുടെ പുസ്തകത്തെയും ട്രംപ് പ്രശംസിച്ചു. രാജ്യത്ത് ഏറ്റവും വിറ്റുപോയ പുസ്തകമാണിതെന്നും ട്രംപ് പറഞ്ഞു. മെലാനിയയുടെ അമ്മ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും. ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട് മെലാനിയയെന്നും ട്രംപ് പറഞ്ഞു.
പ്രചാരണത്തിന്റെ ഭാഗമായ നിരവധി പേര്‍ക്ക് ട്രംപ് നന്ദി പറഞ്ഞു. ഇത്തരമൊരു രാഷ്ട്രീയ തിരിച്ചുവരവ് ആരും കണ്ടിട്ടുണ്ടാവില്ല. ഈ രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ പരിഹരിക്കും. അതിര്‍ത്തി പ്രശ്‌നങ്ങളും പരിഹരിക്കും. അതിലൂടെ രാജ്യത്തിന്റെ മുറിവുണക്കും. നാല് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ സെനറ്റിന്റെ അധികാരം പിടിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു.
എക്‌സ് പ്ലാറ്റ്‌ഫോമിന്റെ സിഇഒ ഇലോണ്‍ മസ്‌കിനെ സ്റ്റാര്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പ്രചാരണത്തില്‍ സജീവമായി മസ്‌ക് ഒപ്പമുണ്ടായിരുന്നു. രണ്ടാഴ്ച്ചയോളം എനിക്കൊപ്പം സഞ്ചരിച്ചു. രണ്ടാഴ്ച്ച ഫിലാല്‍ഡല്‍ഫിയയിലും അദ്ദേഹം ഉണ്ടായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.












Click it and Unblock the Notifications