Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് തിരഞ്ഞെടുപ്പ് ഫലം: തൊഴില്‍ സാധ്യത മങ്ങും? ട്രംപ് 2.0യില്‍ ഇന്ത്യയുമായുള്ള ബന്ധം എങ്ങനെയാവും

വാഷിംഗ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. അടുത്ത പ്രസിഡന്റായി അദ്ദേഹം എത്തുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയുമായുള്ള യുഎസ്സിന്റെ ബന്ധം ട്രംപ് ഭരണത്തില്‍ മികച്ചതായിരിക്കുമോ? അതിന് സാധ്യത കുറവാണെന്നാണ് ട്രംപിന്റെ നയങ്ങള്‍ നോക്കുമ്പോള്‍ മനസ്സിലാവുക.

ട്രംപ് നേരത്തെ തന്നെ വിദേശ നയം ഉടച്ചുവാര്‍ക്കുമെന്ന് പ്രഖ്യാപിച്ചതാണ്. അമേരിക്കയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നതായിരിക്കും തന്റെ നയങ്ങളെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രംപോ കമലയോ ജയിച്ചാലും യുഎസ് കൂടുതല്‍ ഒറ്റപ്പെടുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

us-election-2024

ട്രംപ് ആദ്യമായി പ്രസിഡന്റായപ്പോള്‍ ഹൗഡി മോദി, നമസ്‌തെ ട്രംപ് പോലുള്ള പരിപാടികള്‍ ഇരുരാജ്യങ്ങളിലും സംഘടിപ്പിച്ചിരുന്നു. മോദിയും ട്രംപും തമ്മിലുള്ള ബന്ധത്തെ ശക്തമാക്കിയിരുന്നു ഇത്തരം പരിപാടികള്‍. ട്രംപ് 2.0യില്‍ ഇന്ത്യക്ക് ആശങ്കപ്പെടാന്‍ നിരവധി കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഇന്ത്യ-യുഎസ് വ്യാപാര ബന്ധം

ട്രംപിന്റെ വിദേശനയം അമേരിക്കയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നതാണ്. അന്താരാഷ്ട്ര കരാറുകളെ കുറച്ച് കൊണ്ടുവരാനാണ് അദ്ദേഹം ശ്രമിക്കുക. ട്രംപിന്റെ ആദ്യ ഭരണകാലയളവില്‍ പല അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് യുഎസ് പിന്‍മാറുകയോ, ഭേദഗതി വരുത്തുകയോ ചെയ്തിരുന്നു. പാരീസ് കാലാവസ്ഥ വ്യതിയാന കരാര്‍, ഇറാനുമായുള്ള ആണവക്കരാര്‍, എന്നിവയില്‍ നിന്നെല്ലാം ട്രംപ് പിന്‍മാറിയിരുന്നു. രണ്ടാം ട്രംപ് സര്‍ക്കാരില്‍ അത്തരം നയങ്ങള്‍ തുടരുമെന്ന് ഉറപ്പാണ്. യുഎസ്സുമായുള്ള ബന്ധത്തെയും കരാറുകളെയും ഇത് ബാധിക്കും.

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധത്തെ ട്രംപ് ഇല്ലാതാക്കാന്‍ സാധ്യതയേറെയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താരിഫ് ചുമത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ വന്‍ നികുതി യുഎസ്സില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുന്നുവെന്ന് മുമ്പ് ട്രംപ് ആരോപിച്ചിരുന്നു. താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയാല്‍ ഇന്ത്യയിലെ ഐടി, ഫാര്‍മസ്യൂട്ടിക്കല്‍, ടെക്‌സ്റ്റൈല്‍ സെക്ടറുകളെ ബാധിക്കും.

തൊഴില്‍മേഖലയ്ക്ക് വന്‍ ഭീഷണി

യുഎസ്സിലെ തൊഴില്‍ മേഖലയെ ഇന്ത്യക്കാര്‍ വലിയ രീതിയില്‍ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ ട്രംപ് കുടിയേറ്റത്തെ നിയന്ത്രിക്കാനാണ് താല്‍പര്യപ്പെടുന്നത്. എച്ച് 1ബി വിസാ പദ്ധതിയില്‍ വലിയ നിയന്ത്രണം ട്രംപ് 2.0യില്‍ പ്രതീക്ഷിക്കാം. ഒന്നാം ട്രംപ് സര്‍ക്കാരിന്റെ കാലത്തും ഇന്ത്യ പ്രൊഫഷണലുകളെ ഈ നിലപാട് ബാധിച്ചിരുന്നു. വിദേശ ജോലിക്കാര്‍ക്ക് നിരവധി നിയന്ത്രണങ്ങളാണ് ട്രംപ് കൊണ്ടുവന്നത്.

ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകളെയും, ടെക്‌നോളജി കമ്പനികളില്‍ ജോലി ചെയ്യുന്നവരെയും ഈ നടപടികള്‍ ബാധിച്ചിരുന്നു. ഇവ തിരിച്ചുവന്നാല്‍ ഇന്ത്യയെ ആണ് കൂടുതലായി ബാധിക്കുക. യുഎസ്സിലെ ഐടി മേഖല ഇന്ത്യക്കാരെയാണ് കൂടുതലായി ആശ്രയിക്കുന്നത്. കമ്പനികളെയും ഈ നടപടികള്‍ ബാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+