Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടെടുപ്പില്‍ കൃത്രിമത്വം: ട്രംപിന്റെ വാദങ്ങള്‍ വ്യാജം, തള്ളിക്കളയണമെന്ന് അധികൃതര്‍

വാഷിംഗ്ടണ്‍: വോട്ടെടുപ്പില്‍ കൃത്രിമത്വമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് അധികൃതര്‍. വോട്ടര്‍മാര്‍ വോട്ടെടുപ്പിനെ കുറിച്ചുള്ള വ്യാജ ഗൂഢാലോചന സിദ്ധാന്തങ്ങളില്‍ വീഴരുതെന്ന് അധികര്‍ മുന്നറിയിപ്പ് നല്‍കി. 2020ല്‍ തോല്‍വി ഭയന്ന് പോളിംഗില്‍ കൃത്രിമത്വം നടന്നുവെന്ന് ട്രംപ് ആരോപിച്ചിരുന്നു.

ഇത്തവണ വോട്ടര്‍മാരുടെ യോഗ്യം, ബാലറ്റിന്റെ പ്രവര്‍ത്തനം, വോട്ടെണ്ണല്‍ എന്നിവയില്‍ ഇത്തവണ സൂക്ഷ്മ പരിശോധനയുണ്ടാവും. യുഎസ്സിലെ നിര്‍ണായകമായ സ്വിങ് സ്‌റ്റേറ്റുകളില്‍ ഇത്തരം പരിശോധന നിര്‍ണായകമാകും. ട്രംപ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലും കൃത്രിമത്വം ആരോപിച്ചിരുന്നു. നിരവധി റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും ഇതേ ആരോപണം തന്നെയാണ് ഉന്നയിച്ചത്.

us-election-2024

അതേസമയം ആരോപണങ്ങള്‍ തെളിവുകളൊന്നും നല്‍കാന്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് സാധിച്ചിട്ടില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ട്രംപ് ഉന്നയിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ട്രംപ് തന്റെ വാദങ്ങള്‍ ന്യായീകരിക്കാനായി ഉപയോഗിക്കുന്നുവെന്നാണ് ആരോപണം.

താന്‍ തോറ്റാല്‍ ആ ഫലം സത്യസന്ധമായിരിക്കില്ലെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ഓവര്‍സീസ് അഥവാ മിലിട്ടറി ബാലറ്റുകള്‍ക്ക് വെരിഫിക്കേഷന്‍ ഇല്ലെന്നും, നിയമവിരുദ്ധമായ വോട്ടിങ് ടക്കുന്നുവെന്നും ട്രംപ് ആരോപിക്കുന്നു. പ്രിന്റിങ് മാര്‍ക്കുള്ള ബാലറ്റ് പേപ്പര്‍ എന്ന ട്രംപിന്റെ വാദം കെന്റക്കി തിരഞ്ഞെടുപ്പ് ബോര്‍ഡ് തള്ളി.

അതേസമയം ഡൊണാള്‍ഡ് ട്രംപ് ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കില്ല, വലിയ ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ഭാര്യ മെലാനിയക്കൊപ്പമാണ് ട്രംപ് പോളിങ് ബൂത്തിലെത്തിയത്.

ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജെഡി വാന്‍സ് സിന്‍സിനാറ്റിയിലാണ് വോട്ട് രേഖപ്പെടുത്തിയത്. കമലാ ഹാരിസ് വോട്ട് ചെയ്യരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അമേരിക്കയുടെ സ്വാതന്ത്ര്യം, അവസരം, എല്ലാവര്‍ക്കും തുല്യ അവസരം എന്നിവ ലഭ്യമാക്കാനുള്ള പോരാട്ടമാണ് നടത്തുന്നതെന്ന് കമല തിരഞ്ഞെടുപ്പ് ദിനത്തില്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

അതേസമയം ഫ്‌ളോറിഡയിലെ ഫലം നേരത്തെ വരുമെന്നാണ് റിപ്പോര്‍ട്ട്. ഫ്‌ളോറിഡ് സ്‌റ്റേറ്റ് സെക്രട്ടറി കോര്‍ഡ് ബിര്‍ഡ് ഇക്കാര്യം സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പിലെ ആദ്യ വോട്ട് ന്യൂഹാംപ്ഷയറിലെ ചെറുപട്ടണമാണ് ഡിക്‌സ്‌വില്ലെ നോച്ചിലാണ് രേഖപ്പെടുത്തിയത്. ട്രംപിനും കമലയ്ക്കും ഇവിടെ മൂന്ന് വീതം വോട്ടുകളാണ് ലഭിച്ചത്.

പെനിസില്‍വാനിയയിലെ പുതുതലമുറ വോട്ടര്‍മാരാണ് ധാരാളമായി ബൂത്തിലെത്തിയത്. ട്രംപ് ഈ വോട്ടര്‍മാരുടെ പിന്തുണയാണ് ലക്ഷ്യമിടുന്നത്. യുഎസ് കോണ്‍ഗ്രസില്‍ ഇത്തവണ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ അംഗത്തെയും ലഭിക്കും. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സാറാ മക്ബിര്‍ഡ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്. ഡെലവേറില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് ആധിപത്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+