യുഎസ് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ വംശജര്‍; ചരിത്രം കുറിച്ച് സുഹാസ് സുബ്രഹ്മണ്യം
വാഷിംഗ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍. യുഎസ് പ്രതിനിധി സഭയിലേക്ക് ആറ് ഇന്ത്യന്‍ അമേരിക്കക്കാരാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നിലവിലെ യുഎസ് കോണ്‍ഗ്രസില്‍ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. വിര്‍ജീനിയയില്‍ ഇന്ത്യന്‍ അമേരിക്കന്‍ അഭിഭാഷകനായ സുഹാസ് സുബ്രഹ്മണ്യം വന്‍ വിജയം നേടിയിരിക്കുകയാണ്.
ഇന്ത്യന്‍ അമേരിക്കന്‍ വംശജരിലൊരാള് വിര്‍ജീനിയയില്‍ നിന്ന് ആദ്യമായിട്ടാണ് പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഈസ്റ്റ് കോസ്റ്റിലെ കണക്കെടുത്താലും ആദ്യത്തെ ഇന്ത്യന്‍ വംശജന് തന്നെയാണ് സുഹാസ്. അദ്ദേഹം നിലവില്‍ വിര്‍ജീനിയ സെനറ്ററാണ്.

റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്ക് ക്ലാന്‍സിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. വിര്‍ജീനിയ പത്താം ജില്ലയിലെ ജനങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം വലിയ അംഗീകാരമാണ്. ഈ ജില്ലയാണ് എന്റെ വീട്. എന്റെ വിവാഹം പോലും ഇവിടെ നിന്നാണ്. ഭാര്യ മിറാന്‍ഡയുമായി ചേര്‍ന്ന് മക്കളെ വളര്‍ത്തുന്നതും ഇവിടെ തന്നെയാണ്. അതുകൊണ്ട് ഇവിടെയുള്ളവരുടെ പ്രശ്നങ്ങള്‍ എന്റേതുമാണ്. വാഷിംഗ്ടണില്‍ വിര്‍ജീനിയയെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും സുബ്രഹ്മണ്യം പിടിഐയോട് പറഞ്ഞു.
അതേസമയം അരിസോണയില്‍ നിന്ന് ആമിഷ് ഷാ വിജയിക്കാനുള്ള സാധ്യതയും ശക്തമാണ്. അതുകൊണ്ട് ഇന്ത്യന്‍ അമേരിക്കക്കാരുടെ എണ്ണം സഭയില്‍ വര്‍ധിച്ചേക്കും. ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വൈറ്റ് ഹൗസ് അഡൈ്വസറായിരുന്നു വിവേക് സുബ്രഹ്മണ്യം.
ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തില്‍ വിവേകിന്റെ പേര് പ്രശസ്തമാണ്. യുഎസ് കോണ്‍ഗ്രസിലെ സമൂസ കോക്കസ് എന്നരിയപ്പെടുന്ന ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന്റെ ഭാഗമാണ് അദ്ദേഹം. നിലവില്‍ അഞ്ച് പേരാണ് ഇതിലുള്ളത്. ആമി ബേര, രാജാ കൃഷ്ണമൂര്‍ത്തി, റോ ഖന്ന, പ്രമീള ജയപാല്‍, ശ്രീ താനേദാര്‍ എന്നിവരാണ് പ്രതിനിധി സഭയിലെ ഇന്ത്യന്‍ വംശജര്‍.
നേരത്തെയുള്ള അഞ്ച് പേരും സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ശ്രീതാനേദാര് തുടര്‍ച്ചയായ രണ്ടാം തവണയും മിഷിഗണിലെ പതിമൂന്നാം ജില്ലയില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2023ലാണ് താനേദാര്‍ ആദ്യമായി ഇവിടെ വിജയിക്കുന്നത്.
ഇല്ലിനോയിലെ ഏഴാം ജില്ലയില്‍ നിന്ന് തുടര്‍ച്ചയായ അഞ്ചാം തവണയാണ് രാജ കൃഷ്ണമൂര്‍ത്തി വിജയിച്ചത്. എന്റെ മാതാപിതാക്കള്‍ കുടുംബത്തിന്റെ ജീവിതം മെച്ചപ്പെടുത്താന്‍ വേണ്ടിയാണ് യുഎസ്സിലെത്തിയത്. കഷ്ടപ്പാടുകള്‍ ഉണ്ടായിരുന്നെങ്കിലും അത് സാധ്യമായെന്ന് രാജാ കൃഷ്ണമൂര്‍ത്തി പറഞ്ഞു.
സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പോരാടുന്ന എല്ലാ കുടുംബങ്ങള്‍ക്ക് വേണ്ടിയും ഞാനുണ്ടാവും. അവര്‍ ഏത് വിശ്വാസ സമുഹത്തിലുള്ളതാണെങ്കിലും, എവിടെ നിന്ന് വരുന്നവരാണെങ്കിലും പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. റോ ഖന്ന കാലിഫോര്‍ണിയയില്‍ നിന്നും പ്രമീള ജയ്പാല് വാഷിംഗ്ടണില്‍ നിന്നുമാണ് വിജയിച്ചത്. ഡോ ആമി ബേര കാലിഫോര്‍ണിയയില്‍ നിന്നാണ് വിജയിച്ചത്. തുടര്‍ച്ചയായ ഏഴാം തവണയാണ് അദ്ദേഹം വിജയിക്കുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications