Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിന്റെ രണ്ടാം വരവ്; യുക്രൈൻ വിഷയത്തിൽ നിലപാട് കടുപ്പിക്കുമോ? കരുതലോടെ ചൈനയും പശ്ചിമേഷ്യയും

ന്യൂയോർക്ക്: എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് യുഎസ് കണ്ട ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചുവരവിന് ഡൊണാൾഡ് ട്രംപ് വേദിയൊരുക്കിയത്. ശക്തമായ മത്സരം പ്രതീക്ഷിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പക്ഷേ കൃത്യമായ മുന്നേറ്റം പ്രകടമാക്കി കൊണ്ടാണ് ഡൊണാൾഡ് ട്രംപ് ഇക്കുറി വിജയ തീരമണയുന്നത്. നിലവിൽ 277 ഇലക്ട്രൽ വോട്ടുകൾ നേടിയാണ് ഡൊണാൾഡ് ട്രംപ് വിജയം ഉറപ്പിച്ചിരിക്കുന്നത്. കേവല ഭൂരിപക്ഷമായി വേണ്ടത് 270 വോട്ടുകൾ മാത്രമാണ്.

ചരിത്രത്തിലെ മികച്ച വിജയമാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ഉണ്ടായിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. സെനറ്റ് കൂടി അവർ പിടിച്ചടക്കി എന്ന പ്രത്യേക ഇക്കുറിയുണ്ട്. അതിന്റെ ഞെട്ടലിലാണ് എതിരാളികളായ ഡെമോക്രാറ്റിക് പാർട്ടിയും സ്ഥാനാർഥിയായ കമല ഹാരിസ് ക്യാമ്പും. ഫലം വന്നതിന് പിന്നാലെ ലോക നേതാക്കൾ ട്രംപിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വരുന്നുണ്ട്.

uselection

എന്നാൽ ട്രംപിന്റെ വിജയം ഉറ്റുനോക്കുന്നത് മറ്റ് ചില നിർണായക വിഷയങ്ങളിലെ യുഎസിന്റെ നിലപാട് മാറ്റത്തിന്റെ കൂടി പേരിലാണ്. ഒരുപക്ഷേ നിലവിൽ ജോ ബൈഡൻ സർക്കാർ വച്ച് പുലർത്തിയിരുന്ന നയങ്ങളിൽ നിന്നും വിഭിന്നമായ നിലപാടുകൾ സ്വീകരിക്കാൻ സാധ്യതയുള്ള വ്യക്തി കൂടിയാണ് ഡൊണാൾഡ് ട്രംപ്, അതിൽ യുക്രൈൻ, ചൈന, മിഡിൽ ഈസ്‌റ്റ് വിഷയങ്ങൾ തന്നെയാണ് പ്രധാനം.

റഷ്യ-യുക്രൈൻ വിഷയം

ഇത്തവണ ട്രംപ് അധികാരത്തിൽ വരുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് യുക്രൈൻ-റഷ്യ യുദ്ധത്തിൽ അദ്ദേഹം തിരഞ്ഞെടുപ്പ് ക്യാമ്പയിനുകളിൽ പ്രസംഗിച്ച കാര്യം പ്രവർത്തികമാക്കുമോ എന്നതിലാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കും എന്നായിരുന്നു ഡൊണാൾഡ് ട്രംപ് നേരത്തെ പലപ്പോഴായി ചൂണ്ടിക്കാട്ടിയിരുന്നത്.

യുക്രൈന് ആവശ്യമായ ആയുധങ്ങൾ നൽകുന്നതിന് ഒപ്പം തന്നെ റഷ്യയുമായുള്ള സമാധാന ചർച്ചകൾക്ക് അവസരം ഒരുക്കി കൊടുക്കുമെന്നും ട്രംപുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു. ഇക്കാര്യത്തിൽ റഷ്യൻ സഹകാരണം ഉറപ്പാക്കാൻ യുക്രൈന്റെ നാറ്റോ പ്രവേശനം വൈകിപ്പിക്കുക എന്നതാവും ഇക്കാര്യത്തിൽ അവർ സ്വീകരിക്കുന്ന നിലപാട്.

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം

നിലവിൽ ലോക മുഴുവൻ ഉറ്റുനോക്കുന്ന സംഭവ വികാസങ്ങളിൽ ഒന്നാണ് പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം. ഇറാൻ-ഇസ്രായേൽ പോർമുഖം തുറന്നത് വലിയ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാൽ യുക്രൈനിൽ എന്ന പോലെ തന്നെ ഇവിടെയും യുദ്ധത്തിന് അവസാനം കാണുമെന്നതാണ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വച്ചിരിക്കുന്ന വാഗ്‌ദാനം.

താനാണ് ജോ ബൈഡന് പകരം അധികാരത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഒരിക്കലും ഹമാസ് ഇസ്രായേലിനെ ആക്രമിക്കുക ഇല്ലായിരുന്നു എന്നാണ് നേരത്തെ ട്രംപ് പറഞ്ഞത്. പരമാവധി സമ്മർദ്ദം ചെലുത്തി സംഘർഷ സാഹചര്യം ലഘൂകരിക്കുക എന്നതാണ് ട്രംപ് മുന്നോട്ട് വയ്ക്കുന്ന പ്രധാന നയം.

ചൈനയുമായുള്ള വ്യാപാര ബന്ധം

നിലവിൽ ട്രംപ് രണ്ടാം വട്ടം അധികാരത്തിൽ വരുമ്പോൾ യുഎസിലെ ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്നത് ചൈനയുമായുള്ള ബന്ധത്തെ കുറിച്ചാവും. നേരത്തെ ഇരു രാജ്യങ്ങളും തമ്മിൽ ട്രംപ് അധികാരത്തിൽ ഇരിക്കുമ്പോൾ ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട ചില അസ്വാരസ്യങ്ങൾ നടന്നിരുന്നു. കൂടാതെ കോവിഡ് വിഷയത്തിലും ട്രംപ് ചൈനയ്ക്ക് എതിരെ ആഞ്ഞടിച്ചു. ഈ സാഹചര്യത്തിൽ കരുതലോടെയാവും ചൈനയുടെയും നീക്കം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+