യുഎസ്സില്‍ കമല ഹാരിസ് പ്രസിഡന്റാവും, ട്രംപിനെതിരെ മെഗാ ഭൂരിപക്ഷം നേടുമെന്ന് സര്‍വേ
വാഷിംഗ്ടണ്‍:യുഎസ് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. എന്നാല്‍ ആര്‍ക്കാണ് മത്സരത്തില്‍ മുന്‍തൂക്കം എന്ന് പ്രവചിക്കാനാവാത്തതാണ് രാജ്യത്തെ സാഹചര്യം. ഹോളിവുഡ് താരങ്ങള്‍ അടക്കം കമലയെ പിന്തുണച്ച് നേരിട്ട് എത്തിയിരുന്നു. അതേസമയം യുഎസ്സിലെ പ്രശ്‌സതമായ വാച്ച് വാറ്റ് ഹാപ്പന്‍സ് ലൈവ് എന്ന സര്‍വേയില്‍ ചില പ്രവചനങ്ങള്‍ നടത്തിയിരുന്നു.
ഷോയുടെ അവതാരകനായ ആന്റി കോഹന്‍ ഈ പ്രവചനത്തെ കുറിച്ച് വിശദമാക്കുന്നുണ്ട്. ഡബ്ല്യുഡബ്ല്യുഎച്ച്എംഎല്‍, 2016ല്‍ ട്രംപ് അട്ടിമറി ജയം ഹിലരിക്കെതിരെ നേടുമെന്നായിരുന്നു പ്രവചനം. ഇത്തവണ കമലാ ഹാരിസിന് വലിയ പിന്തുണയുമായി ഹോളിവുഡ് താരങ്ങളും ഗായകരുമെല്ലാം രംഗത്തുണ്ട്.

ഇക്കഴിഞ്ഞ ബുധനാഴ്ച്ച പുറത്തുവന്ന എപ്പിസോഡില്‍ കോഹന്‍ പ്രേക്ഷകരോട് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ആരെ പിന്തുണയ്ക്കുമെന്ന് ചോദിച്ചിരുന്നു. എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് കമലാ ഹാരിസിന് അനുകൂലമായിട്ടായിരുന്നു പിന്തുണ വന്നത്. 73 ശതമാനം പേരും കമല വിജയിക്കുമെന്നാണ് പ്രവചിച്ചത്. ഡൊണാള്‍ഡ് ട്രംപിന് വെറും 27 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
അതേസമയം കമലാ ഹാരിസ് വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നായിരുന്നു കോഹന്‍ ഇതിന് ശേഷം പറഞ്ഞത്. അതേസമയം കോഹന്‍ നേരത്തെ തന്നെ പല കാര്യങ്ങളിലും കമലയെ പിന്തുണച്ചിരുന്നു. തോക്ക് നിയന്ത്രണം, വേതന വര്‍ധന, സ്ത്രീകളുടെ അവകാശങ്ങള്‍ പോലുള്ള കമലയുടെ സുപ്രധാന നയപ്രഖ്യാപനങ്ങളെ കോഹന്‍ സ്വാഗതം ചെയ്തിരുന്നു.
ജനുവരി ആറ് യുഎസ് ചരിത്രത്തിലെ ഇരുണ്ട ദിനമായിരുന്നുവെന്ന് കോഹന്‍ ഓര്‍മിപ്പിച്ചു. ട്രംപ് വീണ്ടും പ്രസിഡന്റായി കാണാന്‍ തനിക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. ക്യാപിറ്റല്‍ ആക്രമണത്തെ സൂചിപ്പിച്ചായിരുന്നു കോഹന്റെ പരാമര്‍ശം.
അതേസമയം സര്‍വേയിലെ അമ്പരപ്പിക്കുന്ന ഫലം സെലിബ്രിറ്റി ഗസ്റ്റുകളായി വന്ന മെറിഡിത്ത് മാര്‍ക്‌സിനെയും ആദം പാല്ലിയെയും അമ്പരപ്പിച്ചു. 2016ലെ ഫലം കൃത്യമായി പ്രവചിച്ച പോളിങ് ആയത് കൊണ്ട് നിരവധി പേരാണ് ഇതിനെ ഏറ്റെടുത്തിരിക്കുന്നത്.
കമലയ്ക്കായി ഹോളിവുഡ് നടി ജെന്നിഫര്‍ ലോറന്‍സും പ്രചാരണത്തിനെത്തിയിരുന്നു. ട്രംപിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ട്രംപ് വംശീയ-ലിംഗ വിഷയങ്ങളില്‍ എടുത്ത നിലപാടുകളെ ജെന്നിഫര്‍ കടന്നാക്രമിച്ചു. കുടിയേറ്റ വിഷയങ്ങളില്‍ ട്രംപിന്റേത് അപകടകരമായ നിലപാടാണെന്ന് നടി പറഞ്ഞു. താന്‍ പ്യൂര്‍ട്ടോറിക്കന്‍-അമേരിക്കനാണെന്നും ജെന്നിഫര്‍ പറഞ്ഞു.
ട്രംപ് നമ്മളെ എപ്പോഴും വിഭജിക്കാനാണ് ശ്രമിക്കുന്നത്. മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ വെച്ച് അദ്ദേഹം പറഞ്ഞതിലൂടെ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലായി. പ്യൂര്‍ട്ടോറിക്കക്കാര്‍ക്കെതിരെ മാത്രമല്ല, എല്ലാ ലാറ്റിനോ വിഭാഗക്കാര്‍ക്കെതിരെ കൂടിയാണ് ട്രംപിന്റെ പരാമര്‍ശ. മനുഷ്യത്വമുള്ള ആരും ആ പരാമര്‍ശങ്ങളെയും ട്രംപിനെയും സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications