Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റാവും, തിരഞ്ഞെടുപ്പില്‍ കമലയെ വീഴ്ത്തുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍

വാഷിംഗ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിക്കുമെന്ന് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ക്രിസ്റ്റഫ് ബറോഡ്. വിപണിയിലെ സാഹചര്യങ്ങള്‍, ഫിനാന്‍ഷ്യല്‍ ട്രെന്‍ഡുകള്‍ എന്നിവയെല്ലാം പരിഗണിച്ചാണ് ട്രംപ് വിജയിക്കുമെന്ന് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. റിപബ്ലിക്കന്‍ പാര്‍ട്ടി തൂത്തുവാരുമെന്നാണ് ബറോഡ് ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ 12 വര്‍ഷമായി ഏറ്റവും കൃത്യതയേറിയ പ്രവചനങ്ങളുടെ പേരില്‍ പ്രശസ്തനാണ് അദ്ദേഹം. ട്രംപ് വിജയിച്ചാല്‍ സാമ്പത്തികമായി വലിയ കുതിപ്പുണ്ടാവും. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ വെല്ലുവിളികള്‍ സാമ്പത്തികമായി തന്നെ അമേരിക്ക നേരിടുമെന്നും ബറോഡ് പറയുന്നു.

us-election-2024

ട്രംപ് വിജയിച്ചാല്‍ 2025ല്‍ 2.1 മുതല്‍ 2.3 ശതമാനം വരെ ജിഡിപി വളര്‍ച്ച യുഎസ്ലിനുണ്ടാവുമെന്നാണ് പ്രവചനം. എന്നാല്‍ ബാധ്യതകള്‍ വര്‍ധിക്കും, വരുമാനത്തിന്റെ കാര്യത്തില്‍ കൃത്യമായ ധാരണയില്ലാതെ നികുതികള്‍ വെട്ടിക്കുറച്ചാല്‍ അത് ബാധിക്കാമെന്നും ബറോഡ് ചൂണ്ടിക്കാണിക്കുന്നു.

യുഎസ് കോണ്‍ഗ്രസില്‍ ട്രംപിന്റെ പാര്‍ട്ടി പൂര്‍ണമായ ഭൂരിപക്ഷം ലഭിച്ചാല്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് അത് സഹായിക്കും. ഇപ്പോഴത്തെ പ്രവചനങ്ങള്‍ക്ക് മുകളിലുള്ള വളര്‍ച്ച നേടാനാവും. എന്നാല്‍ പൂര്‍ണമായ ഭൂരിപക്ഷം കോണ്‍ഗ്രസിലുണ്ടായാല്‍ ട്രംപിന്റെ അജണ്ടകള്‍ നടപ്പാകുന്നത് വൈകും. ആഗോള സമ്പദ് ഘടനയില്‍ അടക്കം ഇത് ബാധിക്കാമെന്നും ബറോഡ് വ്യക്തമാക്കി.

അതേസമയം കമലാ ഹാരിസാണ് വിജയിക്കുന്നതെങ്കില്‍ യുഎസ് കോണ്‍ഗ്രസില്‍ പൂര്‍ണമായ ഭൂരിപക്ഷമുണ്ടാവില്ല. ഇപ്പോഴത്തെ പ്രതിസന്ധികള്‍ തുടരുമെന്നും ബറോഡ് പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രവചനങ്ങളില്‍ നോസ്ട്രഡാമസ് എന്ന വിളിപ്പേരുള്ള അലന്‍ ലിച്ച്റ്റ്മാന്‍ ട്രംപ് പരാജയപ്പെടുമെന്ന് ഉറപ്പിച്ച് പറയുന്നു.

മുന്‍ പ്രവചനങ്ങളില്‍ ഒരു മാറ്റവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കമലാ ഹാരിസ് തന്നെ തിരഞ്ഞെടുപ്പില്‍ വിജയിക്കും. എന്റെ പ്രവചനങ്ങളെ മാറ്റിമറിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളൊന്നും ഉണ്ടായിട്ടില്ല. ഈ തിരഞ്ഞെടുപ്പില്‍ എനിക്ക് വലിയ ആകാംക്ഷയുണ്ട്. രാജ്യത്തിന്റെ ഭാവിയെ കുറിച്ചോര്‍ത്താണ് ആകാംക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലിച്ച്റ്റ്മാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രജിസ്റ്റേര്‍ഡ് അംഗമാണ്. അടുത്തിടെ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ സബ്‌സ്‌ക്രിപ്ഷന്‍ അദ്ദേഹം റദ്ദാക്കിയിരുന്നു. ഇത്തവണ വാഷിംഗ്ടണ്‍ പോസ്റ്റ് ഒരു സ്ഥാനാര്‍ത്ഥിയെയും പിന്തുണച്ചിരുന്നില്ല. ഒരുപാട് പേര്‍ രാജ്യത്തിന്റെ ഭാവി അപകടത്തിലാണെന്ന് വിശ്വസിക്കുന്നുണ്ട്. ജനാധിപത്യം എന്നത് ഇല്ലാതാവുമോയെന്ന് പലരും ഭയക്കുന്നുണ്ടെന്നും ലിച്ച്റ്റ്മാന്‍ പറഞ്ഞു.

കമല ഹാരിസിനെ പിന്തുണച്ചതില്‍ നിരവധി പേരാണ് തനിക്ക് വിദ്വേഷ സന്ദേശങ്ങള്‍ അയച്ചത്. ഒരിക്കല്‍ പോലും അത്രയും വിദ്വേഷം എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. വളരെ മോശമായ ഭാഷയിലുള്ള ഭീഷണികളാണ് ഇത്. എന്റെയും കുടുംബത്തിന്റെയും സുരക്ഷ പോലും അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+