യുഎസ്സില്‍ പ്രസിഡന്റാവുക ആ രംഗത്തുള്ളയാള്‍, കമല ഹാരിസ് അല്ലേ? ജ്യോതിഷ പ്രവചനം വൈറല്‍
വാഷിംഗ്ടണ്‍: യുഎസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തതോടെ ഓരോ നിമിഷവും രാഷ്ട്രീയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. പ്രധാന കാരണം ഡൊണാള്‍ഡ് ട്രംപിന്റെയും കമലാ ഹാരിസിന്റെയും ജനപ്രീതി മാറി മറിയുന്നതാണ്. സര്‍വേകളെല്ലാം ഓരോ നിമിഷവും മാറി കൊണ്ടിരിക്കുകയാണ്. അവസാന വന്ന സര്‍വേകളില്‍ ട്രംപ് അപ്രതീക്ഷിതമായി മുന്നിലാണെന്ന് പ്രവചിച്ചിരുന്നു.
കമലാ ഹാരിസ് ജനപ്രീതി ഉയര്‍ത്തുന്നുണ്ടെങ്കിലും പൂര്‍ണമായ ഒരു വിജയം ഇപ്പോഴും അവര്‍ക്ക് അവകാശപ്പെടാനായിട്ടില്ല. അതുകൊണ്ട് ആര് ജയിക്കുമെന്ന് പ്രവചിക്കുക കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇന്ത്യന്‍ നോസ്ട്രഡാമസ് എന്ന് വിളിപ്പേരുള്ള കുശാല്‍ കുമാര്‍ കമലാ ഹാരിസിന്റെ വിജയസാധ്യത പ്രവചിച്ചിരിക്കുകയാണ്.

വേദ ജ്യോതിഷിയായ കുശാല്‍ കുമാര്‍ നേരത്തെ യുഎസ്സിലെ നിര്‍ണായക രാഷ്ട്രീയ മാറ്റങ്ങളെ കുറിച്ച് പ്രവചിച്ചിട്ടുണ്ട്. 2024ല്‍ ഒക്ടോബറിനും നവംബര്‍ മധ്യത്തിനും ഇടയിലുള്ള കാലയളവ് യുഎസ്സിന് ഏറ്റവും നിര്‍ണായകമാണെന്ന് കുശാല്‍ പറയുന്നു. സമാന സ്വഭാവമുള്ള ശക്തികള്‍ ഒരുമിച്ചെത്തുകയും, അവര്‍ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുകയും ചെയ്യും.
ഒരു പ്രശസ്ത അഭിഭാഷകനോ, അല്ലെങ്കില്‍ മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനോ ആയിരിക്കും. രാജ്യത്തിന്റെ വെല്ലുവിളികളെ നേരിടാനുള്ള പ്രാപ്തി ഇവര്‍ക്കുണ്ടാവും. ഈ പറഞ്ഞ കാര്യങ്ങളൊന്നും ട്രംപിന് ചേരുന്നതല്ല. എന്നാല്‍ കമല ഹാരിസിന്റെ കാര്യത്തില്‍ കൃത്യമാണ്. അവര്‍ അഭിഭാഷക ജോലിയില്‍ നിന്നാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്.
കുശാല്‍ കുമാറിന്റെ പ്രവചനം കമല ഹാരിസിന് കൂടുതല്‍ വിജയസാധ്യത കല്‍പ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസമാണ് കമലയുടെ സ്ഥാനാര്‍ത്ഥിത്വം ഡെമോക്രാറ്റിക് പാര്‍ട്ടി ഔദ്യോഗികമായി അംഗീകരിച്ചത്. അതേസമയം യുഎസ് തിരഞ്ഞെടുപ്പ് ഫലം ഏറ്റവും കൃത്യമായി പ്രവചിക്കുന്ന രാഷ്ട്രീയ നിരീക്ഷകന്‍ അലന്‍ റിച്ച്റ്റ്മാനും നിര്‍ണായക പ്രവചനം നടത്തിയിട്ടുണ്ട്.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ നിന്ന് റോബര്‍ട്ട് എഫ് കെന്നഡിയുടെ പിന്‍മാറ്റം കമലാ ഹാരിസിന് ഗുണം ചെയ്യുമെന്നാണ് റിച്ച്റ്റ്മാന്‍ പ്രവചിക്കുന്നത്. യുഎസ് തിരഞ്ഞെടുപ്പ് പ്രവചനത്തിലെ നോസ്ട്രഡാമസ് എന്ന പേരും അലന്‍ റിച്ച്റ്റ്മാനുണ്ട്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം പ്രവചിച്ചത്.
കെന്നഡി മത്സരത്തില്‍ നിന്ന് പിന്‍മാറിയതും. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചതുമെല്ലാം തിരഞ്ഞെടുപ്പില്‍ യാതൊരു സ്വാധീനവും ചെലുത്തില്ല. വൈറ്റ്ഹൗസിലേക്ക് എത്തുന്നതിനുള്ള 13 കാര്യങ്ങളെ സ്വാധീനിക്കാന്‍ കെന്നഡിക്ക് സാധിക്കില്ല. കെന്നഡിയുടെ പ്രചാരണം വലിയ സ്വാധീനം ജനങ്ങളില്‍ ഉണ്ടാക്കിയിട്ടില്ലെന്നും ലിച്ച്റ്റ്മാന്‍ പറഞ്ഞു.
നേരത്തെ കമലാ ഹാരിസ് വിജയിക്കാന്‍ സാധ്യതയേറെയാണെന്ന് അദ്ദേഹം പ്രവചിച്ചു. ഒരുപാട് കാര്യങ്ങള്‍ എതിരായാല്‍ മാത്രമേ കമല ഹാരിസ് പരാജയപ്പെടാന്‍ സാധ്യതയുള്ളൂ. മിഡ് ടേം ഇലക്ഷന്‍ 2022ല്‍ തോറ്റത് കമലയുടെ പ്രതിച്ഛായക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ ദേശീയ തലത്തിലെ തോല്‍വിയിലേക്ക് നയിക്കാന്‍ ഇതിന് സാധിക്കില്ലെന്നും അലന്‍ ലിച്ച്റ്റ്മാന്‍ പറഞ്ഞു.












Click it and Unblock the Notifications