ഗള്‍ഫ് പ്രതിസന്ധിയില്‍ അയവില്ല; ട്രംപ് വിളിച്ചുചേര്‍ക്കാനിരുന്ന ഗള്‍ഫ് ഉച്ചകോടി നീട്ടിവയ്ക്കും
വാഷിംഗ്ടണ്‍: ഖത്തറിനെതിരായ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഉടലെടുത്ത ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഷിംഗ്ടണ്‍ ഡിസിയില്‍ ഏപ്രില്‍ ആദ്യത്തില്‍ വിളിച്ചു ചേര്‍ക്കാനിരുന്ന ഗള്‍ഫ് ഉച്ചകോടി നീട്ടിവച്ചു.
റമദാന് ശേഷം ജൂണ്‍ അവസാനത്തിലോ സപ്തംബറിലോ അറബ് നേതാക്കളുടെ ഉച്ചകോടി നടത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ട്രംപിന്റെ ഔദ്യോഗിക തിരക്കുകളും പുതിയ വിദേശകാര്യ സെക്രട്ടറി ചുമതലയേല്ക്കാത്തതുമാണ് കാരണമായി പറയുന്നതെങ്കിലും ഗള്‍ഫ് പ്രതിസന്ധിയുടെ കാര്യത്തില്‍ തെല്ലും അയവു വരാത്ത സാഹചര്യത്തിലാണ് നീട്ടിവയ്ക്കാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്.

സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി ഈ രാജ്യങ്ങളിലെ ഭരണാധികാരികളെ ഒന്നിച്ചിരുത്തി ചര്‍ച്ച നടത്താനായിരുന്നു ട്രംപിന്റെ ശ്രമം. എന്നാല്‍ ഉപരോധത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുന്ന സൂചനകളൊന്നും രാഷ്ട്രത്തലവന്മാരില് നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുന്നതിനായി ഉച്ചകോടി മാറ്റിവയ്ക്കാന്‍ തീരുമാനമെടുത്തത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ യു.എസ് സന്ദര്‍ശന വേളയില്‍ ചര്‍ച്ച ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്തിയതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഗള്‍ഫ് പ്രതിസന്ധിക്ക് ഒരു മാസത്തിനകം തന്നെ ട്രംപ് പരിഹാരം കാണുമെന്ന് യു.എസ് ദേശീയ സുരക്ഷാ സമിതി വക്താവ് പറഞ്ഞു. ഗള്‍ഫ് ഉച്ചകോടിക്ക് നിലവിലെ പ്രതിസന്ധിയുമായി ബന്ധമില്ലെന്നും അവര്‍ അറിയിച്ചു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications