കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹ്‌റൈന് ചാകര: പടിഞ്ഞാറന്‍ തീരത്ത് വന്‍ എണ്ണ- വാതക നിക്ഷേപം കണ്ടെത്തി

  • By Desk
Google Oneindia Malayalam News

മനാമ: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും ചെറിയ എണ്ണ ഉല്‍പ്പാദകരായ ബഹ്റൈന്റെ പടിഞ്ഞാറന്‍ തീരത്ത് വന്‍ തോതില്‍ എണ്ണ, വാതക നിക്ഷേപം കണ്ടെത്തി. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ വാതക ശേഖരമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ഗാസ വെടിവയ്പ്പ് നിയമവിരുദ്ധമെന്ന് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്; ഇസ്രായേല്‍ നടപടി മനപ്പൂര്‍വം
1932ല്‍ രാജ്യത്ത് എണ്ണഖനനം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ എണ്ണ-വാതക ശേഖരം കണ്ടെത്തുന്നത്. ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ഖലീഫ രാജകുമാരന്‍ അധ്യക്ഷനായ സാമ്പത്തിക സുരക്ഷാ, പ്രകൃതിവിഭവ ഉന്നതാധികാര സമിതിയാണ് പുതിയ എണ്ണ-വാതക ശേഖരം കണ്ടെത്തിയ കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ എണ്ണ ശേഖരത്തെ ശക്തിപ്പെടുത്തുന്ന കണ്ടെത്തല്‍ വികസനക്കുതിപ്പിന് ശക്തിപകരുന്നതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

bahrain-oil

രാജ്യത്തെ മറ്റ് എണ്ണശേഖരങ്ങളെല്ലാം ഇതുമായി തട്ടിച്ചുനോക്കുമ്പോള്‍ നിസ്സാരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ 124 മില്യന്‍ ബാരലാണ് ബഹ്‌റൈന്റെ കരുതല്‍ എണ്ണ നിക്ഷേപം. വാതകത്തിന്റെ 92 ബില്യന്‍ കരുതല്‍ ശേഖരവും ഇവിടെയുണ്ട്. അയല്‍ രാജ്യങ്ങളായ സൗദിയുമായും ഖത്തറുമായും തട്ടിച്ചുനോക്കുമ്പോള്‍ വളരെ തുച്ഛമാണിത്.

നിലവില്‍ രാജ്യത്തിനാവശ്യമായ എണ്ണയ്ക്കായി ബഹ്‌റൈന്‍ ആശ്രയിക്കുന്നത് അബൂ സഫ ഓയില്‍ഫീല്‍ഡിനെയാണ്. സൗദിയുമായി സഹകരിച്ചാണ് ഇവിടെ എണ്ണ ഉല്‍പ്പാദനം നടത്തുന്നത്. രാജ്യത്തിന്റെ ദീര്‍ഘകാല എണ്ണ-വാതക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാകുംവിധമുള്ള ശേഖരം പുതിയ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

എണ്ണ പര്യവേക്ഷണം ശക്തിപ്പെടുത്തണമെന്ന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പ്രത്യേക നിര്‍ദേശത്തിന്റെ ചുവടുപിടിച്ച് നടന്നുവരുന്ന അന്വേഷണത്തിനിടയിലാണ് പുതിയ കണ്ടെത്തല്‍. പുതിയ എണ്ണപ്പാടത്തില്‍ നിന്നും ഖനനം ചെയ്യുന്നതിനുള്ള ചെലവ്, ഖനനത്തിനുള്ള സാധ്യതകള്‍ തുടങ്ങിയ കാര്യങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ബഹ്റൈന്‍ ദേശീയ എണ്ണ വാതക കമ്പനിക്ക് കിരീടാവകാശി നിര്‍ദേശം നല്‍കി. ഡെമാക് എന്ന അന്താരാഷ്ട്ര എണ്ണക്കമ്പനിയാണ് പുതിയ എണ്ണ ശേഖരത്തെ കുറിച്ച് പഠനം നടത്തുന്നത്.

പുതിയ എണ്ണ ശേഖരം കണ്ടെത്താനായതില്‍ ബഹ്റൈന്‍ മന്ത്രിസഭ രാജാവിനെയും കിരീടാവകാശിയേയും പ്രത്യേകം അഭിനന്ദിച്ചു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്കും പുരോഗതിക്കും ശക്തിപകരുന്നതാണ് എണ്ണ വാതകശേഖരം കണ്ടെത്തിയതെന്ന് മന്ത്രിസഭ വിലയിരുത്തി.

യുട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്: മൂന്ന് പേര്‍ക്ക് പേരിക്ക്.. വെടിയുതിര്‍ത്ത സ്ത്രീ മരിച്ച നിലയില്‍യുട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്: മൂന്ന് പേര്‍ക്ക് പേരിക്ക്.. വെടിയുതിര്‍ത്ത സ്ത്രീ മരിച്ച നിലയില്‍

വിനോദസഞ്ചാരികൾക്കെതിരെ കല്ലേറ്:വാർത്ത തള്ളി കശ്മീര്‍ മന്ത്രി, വാർത്ത പ്രചരിപ്പിക്കുന്നത് ടൂറിസം മേഖലവിനോദസഞ്ചാരികൾക്കെതിരെ കല്ലേറ്:വാർത്ത തള്ളി കശ്മീര്‍ മന്ത്രി, വാർത്ത പ്രചരിപ്പിക്കുന്നത് ടൂറിസം മേഖല

English summary
Bahrain has discovered the country’s biggest oilfield in decades, located off the west coast of the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X