Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്മസിന് ലോട്ടറി സമ്മാനം; ഭര്‍ത്താവ് നല്‍കിയ ടിക്കറ്റിന് ഭാര്യക്ക് ബംപര്‍, ലക്ഷങ്ങള്‍ കൈയ്യില്‍

വാഷിംഗ്ടണ്‍: പ്രണയത്തിനും, സ്‌നേഹത്തിനുമൊക്കെ ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവരാനുള്ള കഴിവുണ്ടോ? അങ്ങനെ പറയുന്നതില്‍ തെറ്റില്ല. ചിലപ്പോള്‍ പങ്കാളിയുടെയോ കാമുകിയുടെയും സ്‌നേഹം ജീവിതത്തിന്റെ തലവര തന്നെ മാറ്റിയേക്കാം. അങ്ങനൊരു അനുഭവം പറയാനുണ്ട് അമേരിക്കയിലെ ഒരു ദമ്പതിമാര്‍ക്ക്. ഇതിലെ ഭാര്യക്കാണ് ജാക്ക്‌പോട്ട് അടിച്ചിരിക്കുന്നത്.

ഭര്‍ത്താവ് നല്‍കിയ സ്‌നേഹ സമ്മാനത്തില്‍ നിന്നാണ് ഈ ബംപര്‍ അടിച്ചിരിക്കുന്നത്. ആരും കൊതിച്ച് പോകുന്നൊരു നേട്ടമാണ് ഇവര്‍ക്ക് സമ്മാനിച്ചത്. പുതുവത്സരം ഭാഗ്യത്തോടെ തന്നെ തുടങ്ങാനും ഇവര്‍ക്ക് സാധിച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്.....

1

image credit: IA Lottery

അയോവയില്‍ നിന്നുള്ള ഏപ്രില്‍ മില്ലര്‍ എന്ന യുവതിക്കാണ് നല്ലൊരു തുക ലോട്ടറിയിലൂടെ സമ്മാനമായി കിട്ടിയിരിക്കുന്നത്. എന്നാല്‍ ഈ സമ്മാനത്തിലേക്ക് നയിച്ചത് മറ്റൊരു കഥയാണ്. ഏപ്രിലിന്റെ ഭര്‍ത്താവ് മൂന്ന് ഡോളര്‍ മുടക്കി ഒരു ലോട്ടറി ടിക്കറ്റ്് വാങ്ങിയിരുന്നു. ഭാര്യക്കുള്ള ക്രിസ്മസ് സമ്മാനമായിട്ടാണ് ഈ ടിക്കറ്റ് ഭര്‍ത്താവ് നല്‍കിയത്. എന്നാല്‍ ഇതാണ് ഇപ്പോള്‍ വലിയൊരു ജാക്ക്‌പോട്ടായി ഇവരുടെ മുന്നിലെത്തിയിരിക്കുന്നത്. അയോവയിലെ വാല്‍നട്ട് സ്വദേശിയാണ് ഏപ്രില്‍ മില്ലര്‍.

2

ക്രിസ്മസിന്റെ മെറി മണി ടിക്കറ്റായിരുന്നു ഇത്. ഏപ്രിലിന് ലഭിച്ച ഇന്‍സ്റ്റ് ലോട്ടറി അവര്‍ കൃത്യമായൊരു സമയത്തിന് ശേഷമാണ് സ്‌ക്രാച്ച് ചെയ്ത് നോക്കിയത്. തന്റെ കുടുംബത്തോടൊപ്പം ക്രിസ്മസ് ഗംഭീരമായി ആഘോഷിച്ചിരുന്നു ഏപ്രില്‍. തുടര്‍ന്നാണ് ടിക്കറ്റ് സ്‌ക്രാച്ച് ചെയ്ത് നോക്കിയത്. ഫലം കണ്ട ആ നിമിഷം ഏപ്രില്‍ വലിയ ഷോക്കിലായിരുന്നു. ഇത്രയും വലിയ തുക എങ്ങനെ അടിക്കാനാണ് എന്നായിരുന്നു അവര്‍ ചിന്തിച്ചത്. ഇതൊരിക്കലും നടക്കാന്‍ ഇടയില്ലാത്ത കാര്യം എന്നാണ് അവര്‍ കരുതിയത്. ജനുവരി ഒന്‍പതിനാണ് ഇവര്‍ സമ്മാനം വാങ്ങാനെത്തിയത്.

3

അയോവ ലോട്ടറി ആസ്ഥാനത്താണ് ഇവര്‍ സമ്മാനം വാങ്ങാനായി എത്തിയത്. അതേസമയം ആ സമ്മാനം കണ്ടിരുന്നില്ലെങ്കില്‍ നിങ്ങളും എന്നെ പോലെ വിശ്വസിക്കാതിരിക്കുമായിരുന്നുവെന്ന് ഏപ്രില്‍ പറയുന്നു. 43കാരി പലരോടും ചോദിച്ച്, അവരോടും പരിശോധിക്കാന്‍ പറഞ്ഞ ശേഷമാണ് തനിക്ക് സമ്മാനമുണ്ടെന്ന് ഉറപ്പിച്ചത്. സമ്മാനം വാങ്ങാന്‍ അവര്‍ എത്തുന്നത് വരെ ഒരു അവിശ്വസനീയമായ സാഹചര്യത്തിലായിരുന്നു ഏപ്രില്‍. തനിക്ക് ലോട്ടറി അടിച്ചില്ലെന്നായിരുന്നു അവര്‍ കരുതിയത്. എല്ലാം ഒരു കെട്ടുകഥ പോലെയാണ് തനിക്ക് തോന്നിയതെന്ന് ഏപ്രില്‍ പറയുന്നു.

4

വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?

ഇത്രയും വലിയ തുക കൈപറ്റുമ്പോള്‍ തന്നെ തനിക്ക് ആ സമ്മാനം കിട്ടിയില്ലെന്ന തോന്നലായിരുന്നു മനസ്സില്‍. ഇത്ര വലിയ തുക തനിക്കോ, കുടുംബത്തിനോ ലഭിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു അവര്‍ കരുതിയത്. 30000 യുഎസ് ഡോളറാണ് ഏപ്രിലിന് സമ്മാനമായി കിട്ടിയത്. 24 ലക്ഷം ഇന്ത്യന്‍ രൂപയില്‍ അധികം വരും ഇത്. മെറി മണി സ്‌ക്രാച്ച് ഗെയിമില്‍ നിന്ന് ഒരാള്‍ക്ക് നേടാവുന്ന പരമാവധി തുകയാണിത്. ഇവരുടെ ക്രിസ്മസും, ന്യൂഇയറുമൊക്കെ ഗംഭീരമാകാന്‍ ഈ ബംപര്‍ തന്നെ ധാരാളമാണെന്ന് ഏപ്രില്‍ വിശ്വസിക്കുന്നു.

5

താന്‍ ആകെ ആര്‍ത്ത് കരയുകയായിരുന്നു. ഇരുന്നിടത്ത് നിന്ന് ചാടിയെഴുന്നേറ്റു. ശരിക്കും പറഞ്ഞാല്‍ മനോനില തെറ്റിപ്പോയ അവസ്ഥയിലായിരുന്നു താനെന്ന് ഏപിര്‍ പറഞ്ഞു. ഉടനെ തന്നെ ഞാന്‍ എന്റെ കുടുംബത്തെ മൊത്തം വിളിച്ചു. മുഖാമുഖം നിര്‍ത്തി പറഞ്ഞു, നമ്മള്‍ക്ക് ബംപറടിച്ചെന്ന്. അവര്‍ക്കും ഞാന്‍ പറയുന്നത് വിശ്വാസമായില്ല. ആപ്പിലെ ചിത്രത്തില്‍ ഞാന്‍ വിജയിച്ചെന്ന് പറയുന്ന സ്‌ക്രീന്‍ഷോട്ട് അയച്ച് കൊടുത്തു. അങ്ങനെയാണ് അവര്‍ വിശ്വസിച്ചതെന്നും ഏപ്രില്‍ പറഞ്ഞു. വീടിന് കുറച്ച് മാറ്റങ്ങള്‍ ഈ പണം ഉപയോഗിച്ച് കൊണ്ടുവരാനാണ് ഏപ്രിലിന്റെ പ്ലാന്‍. 21300 ഡോളര്‍ നികുതി കിഴിച്ച് അവര്‍ക്ക് ലഭിച്ചു. ഒരു വെക്കേഷന് പോകാനും ഇവര്‍ക്ക് പ്ലാനുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+