ഇറാന് മേൽ യുഎസിന്റെ പുതിയ എണ്ണ ഉപരോധം; നടപടി ഒമാനിലെ മധ്യസ്ഥ ചർച്ചകൾ കഴിഞ്ഞതിന് പിന്നാലെ
ന്യൂയോർക്ക്: ഇറാനുമേൽ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ച് യുഎസ് രംഗത്ത്. ഇന്ന് ഒമാനിൽ നടന്ന പരോക്ഷ ചർച്ചകൾക്ക് തൊട്ടുപിന്നാലെയാണ് ഈ നിർണായക നടപടി. ഇറാന്റെ എണ്ണ കയറ്റുമതി തടയുന്നതിനായി 14 കപ്പലുകളെയാണ് ഇതിലൂടെ യുഎസ് ലക്ഷ്യമിടുന്നത്. സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് പറയുന്നതനുസരിച്ച്, ഇറാൻ തങ്ങളുടെ എണ്ണ വരുമാനം ലോകമെമ്പാടും അസ്ഥിരപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കും രാജ്യത്തിനകത്ത് അടിച്ചമർത്തൽ വർധിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു എന്നാണ് ആക്ഷേപം.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരമാവധി സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായി ഇറാനിയൻ ഭരണകൂടത്തിന്റെ അനധികൃത എണ്ണ, പെട്രോകെമിക്കൽ കയറ്റുമതി കുറയ്ക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് പിഗോട്ട് പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു. ഇതോടെ ചർച്ചയുടെ ഫലങ്ങളെ കുറിച്ചുള്ള ആശങ്കകളാണ് പല ഭാഗത്ത് നിന്നും ഉയരുന്നത്. യുഎസ് ഇറാന് മേൽ കൂടുതൽ സമ്മർദ്ദം ഏർപ്പെടുത്തുമ്പോൾ എന്താവും അവരുടെ മറുപടി എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഇറാനിയൻ എണ്ണ കടത്തിയെന്ന് ആരോപിക്കപ്പെടുന്ന 14 കപ്പലുകളെയാണ് ഉപരോധത്തിലൂടെ യുഎസ് ലക്ഷ്യമിടുന്നത്. തുർക്കി, ഇന്ത്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകളാണ് ഇവയിലേറെയും. ഇവയുമായുള്ള എല്ലാ ഇടപാടുകളും തടയാൻ സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉത്തരവിട്ടു. 15 സ്ഥാപനങ്ങൾക്കും രണ്ട് വ്യക്തികൾക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
ട്രംപിന്റെ ആദ്യ ഭരണകാലം മുതൽ, മറ്റ് രാജ്യങ്ങൾ ഇറാനിയൻ എണ്ണ വാങ്ങുന്നത് നിർത്താൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക ഉപരോധങ്ങൾ ഏർപ്പെടുത്തിവരികയാണ്. ഇത് അവരുടെ പരമാവധി സമ്മർദ്ദ നയത്തിന്റെ ഭാഗമാണ്. അതിന്റെ തുടർച്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതിന്റെ സമയമാണ് നിർണായകം, പ്രത്യേകിച്ച് ഒമാനിൽ ചർച്ചകൾ നടന്ന ശേഷം.
ഒമാനിൽ ഇറാൻ വിദേശകാര്യ മന്ത്രി ട്രംപിന്റെ ഉന്നത ദൂതന്മാരുമായി ആണവ പദ്ധതിയെക്കുറിച്ച് പരോക്ഷ ചർച്ചകൾ നടത്തിയിരുന്നു. മൊത്തത്തിൽ അനുകൂലമായ ഒരന്തരീക്ഷം ആയിരുന്നു കൂടിക്കാഴ്ച്ചയിലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പിന്നീട് വ്യക്തമാക്കുകയും ചെയ്‌തു. എന്നാൽ അതിന് വിപരീതമായാണ് യുഎസ് ഉപരോധം കൂടുതൽ ശക്തിയോടെ ഇറാന് മേൽ വരുന്നത്.
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനിൽ നടന്ന ഏറ്റവും വലിയ പ്രതിഷേധങ്ങളെ ഭരണകൂടം അടിച്ചമർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒമാനിൽ ചർച്ചകൾ നടന്നത്. ട്രംപ് ഇറാനെതിരെ സൈനിക നടപടിക്ക് ഭീഷണി മുഴക്കുകയും സൈനിക സാന്നിധ്യം വർധിപ്പിക്കുകയും ചെയ്‌തിരുന്നു. ഇടയ്ക്ക് ഇരു രാജ്യങ്ങളും തമ്മിലെ ഭിന്നത രൂക്ഷമാവുകയും ചെയ്‌തിരുന്നു.
ഉപരോധത്തിൽ ഉൾപ്പെട്ട ഇന്ത്യൻ കമ്പനി ഏത്?
ഇറാന്റെ എണ്ണ കയറ്റുമതി തടയുന്നതിനായി അമേരിക്ക പ്രഖ്യാപിച്ച ഏറ്റവും പുതിയ ഉപരോധങ്ങളുടെ പട്ടികയിൽ ഒരു ഇന്ത്യൻ പൗരനും ഇന്ത്യയിൽ ആസ്ഥാനമായുള്ള ഒരു സ്ഥാപനവും ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
2025 സെപ്റ്റംബർ മുതൽ നവംബർ വരെ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഇറാനിയൻ പെട്രോളിയം ഉൽപ്പന്നങ്ങൾ കടത്തിയ ഇന്ത്യ ആസ്ഥാനമായുള്ള എലിവേറ്റ് മറൈൻ മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിനും കമ്പനിയുടെ ഡയറക്‌ടർ ആകാശ് അനന്ത് ഷിൻഡെയ്ക്കുമെതിരെ ഉപരോധം ഏർപ്പെടുത്തിയതായി യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്‌താവനയിൽ പറഞ്ഞു.
-
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
ഹിറ്റ്ലറെ വിറപ്പിച്ച ആ അമേരിക്കൻ സൈന്യം ഇറാനിലേക്ക്; വൻ യുദ്ധത്തിന് കളമൊരുങ്ങുന്നു? -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications