• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിൽ സൗജന്യ ഭക്ഷണത്തിന് ഫുഡ് ബാങ്കുകളിൽ നീണ്ട നിര, പണപ്പെരുപ്പം 40വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

Google Oneindia Malayalam News

വാഷിംഗ്ടൺ; പണപ്പെരുപ്പം രൂക്ഷമായതോടെ യുഎസ് ഫുഡ് ബാങ്കുകളിൽ ഭക്ഷണത്തിനായി നീണ്ട നിര.പലചരക്ക് ചെലവുകൾക്കൊപ്പം ഗ്യാസ് വിലയും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സൗജന്യ ഭക്ഷണത്തിനായി ജനം തടിച്ച് കൂടുന്നത്. യുഎസിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ചിരിക്കുകയാണ്.

2020 ഏപ്രിൽ മുതൽ ഗ്യാസ് വിലയിൽ വലിയ വർധനവാണ് ഉണ്ടായത്. അതിവേഗം കുതിച്ചുയരുന്ന വാടകയും ഫെഡറൽ കോവിഡ്-19 ആശ്വാസം അവസാനിപ്പിച്ചതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാൻ കാരണമായി. ആവശ്യക്കാർ ഉയർന്നതോടെ പല ഫുഡ് ബാങ്കുകളിലും ആവശ്യം നിറവേറ്റാൻ സാധിക്കാതെ കടുത്ത പ്രതിസന്ധി നേരിടുന്നതായും അധികൃതർ പറയുന്നു.

ഡോണൾഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചുഡോണൾഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു

1

40 ദശലക്ഷം അമേരിക്കക്കാരെ ഉൾക്കൊള്ളുന്ന ഫെഡറൽ ഫുഡ് സ്റ്റാമ്പ് പ്രോഗ്രാമായ എസ്എൻഎപിക്ക് കീഴിലെ ആനുകൂല്യങ്ങൾ അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഭക്ഷ്യ വില ഉയർന്നത്. യുഎസിലെ ഏറ്റവും വലിയ ഫുഡ് ബാങ്കായ ഹൂസ്റ്റൺ ഫുഡ് ബാങ്കിൽ കൊവിഡ് കാലത്ത് നേരത്തേ വിതരണം ചെയ്തിരുന്ന ഭക്ഷണ നിലവാരം ഒരു ദിവസം 1 ദശലക്ഷം പൗണ്ടായിരുന്നു. നിലവിൽ അത് ശരാശരി 610,000 ആണ്. സമ്പദ് വ്യവസ്ഥ നല്ല നിലയിൽ ആയിരുന്നതിനാൽ ഈ വർഷം ഭക്ഷണത്തിനുള്ള ആവശ്യം കുറയുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ സാഹചര്യങ്ങൾ പാടെ മാറി. വളരെ പെട്ടെന്നാണ് പണപ്പെരുപ്പം അനുഭവപ്പെട്ടത്, ഫുഡ് ബാങ്ക് വക്താവ് പോളാ മർഫി പറഞ്ഞു.

2


ലോസ് ഏഞ്ചൽസ് ബാങ്ക് ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ ഏകദേശം 30 ദശലക്ഷം പൗണ്ട് ഭക്ഷണമാണ് നൽകിയത്. മുൻ പാദത്തേക്കാൾ കുറവാണെങ്കിലും 2020 ന്റെ ആദ്യ പാദത്തിൽ നൽകിയ 22 ദശലക്ഷം പൗണ്ടിനേക്കാൾ വളരെ കൂടുതലാണ് ഇതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.ഭക്ഷണം ഉറപ്പാക്കുന്ന നിരവധി താൽക്കാലിക പരിപാടികൾ അവസാനിപ്പിച്ചതിലൂടെ നഷ്ടപ്പെട്ട നൂറുകണക്കിന് ദശലക്ഷം ഡോളർ മൂല്യമുള്ള ചരക്കുകൾ പുനഃസ്ഥാപിക്കുന്നതിനായുള്ള നടപടികൾ യുഎസ്ഡിഎയും കോൺഗ്രസും കണ്ടെത്തണമെന്ന ശക്തമായ ആവശ്യമാണ് ഉയരുന്നത്.

3

ട്രംപിന്റെ ഭരണകാലത്ത് പന്നിയിറച്ചി, ആപ്പിൾ, പാൽ ഉത്പന്നങ്ങൾ ,ഉരുളക്കിഴങ്ങ് തുടങ്ങിയ സാധനങ്ങൾ യുഎസ്ഡിഎ വാങ്ങി ഫുഡ് ബാങ്കുകൾക്ക് നൽകിയിരുന്നു. എന്നാൽ യുഎസ് വ്യാപാര പങ്കാളികളുടെ നികുതി നടപടികൾ അടക്കമുള്ള കാര്യങ്ങൾ മൂലം ദുരിതം നേരിട്ട കർഷകരെ സഹായിക്കാൻ രൂപകൽപ്പന ചെയ്ത ഫുഡ് പർച്ചേസ് ആന്റ് ഡിസ്ട്രിബ്യൂഷൻ പ്രോഗാം അതിന് ശേഷം അവസാനിച്ചു.2021 മെയ് 31 ന് മുൻപ് കൊവിഡ് കാലയളവിൽ 'ഫാർമേഴ്സ് ടു ഫാമിലി' എന്ന താത്കാലിക പദ്ധതിക്ക് കീഴിൽ 155 ദശലക്ഷത്തിലധികം ഭക്ഷണ പെട്ടികൾ അടിയന്തര സഹായമായി നൽകിയിരുന്നു.
അതേസമയം ബിൽഡ് ബാക്ക് ബെറ്റർ സംരംഭത്തിന്റെ ഭാഗമായി ഫുഡ് ബാങ്കുകൾക്കും സ്കൂളുകൾക്കും മറ്റ് ഫീഡിംഗ് പ്രോഗ്രാമുകൾക്കും ഭക്ഷണം വിതരണം ചെയ്യുന്നതിനായി പ്രാദേശിക വിപണികളിൽ നിന്നും ഉത്പാദകരിൽ നിന്നും ഭക്ഷണം വാങ്ങാൻ സംസ്ഥാനങ്ങളും പ്രദേശങ്ങളും ഗോത്ര ഗവൺമെന്റുകളുമായും കരാർ സ്ഥാപിക്കുന്നതിന് 400 മില്യൺ ഡോളർ ഏജൻസി ഉപയോഗിക്കുന്നുണ്ടെന്ന് യുഎസ്ഡിഎ വക്താവ് പറഞ്ഞു.

4

'നിലവിൽ ആവശ്യത്തിന് ഭക്ഷണമുണ്ട്, പക്ഷേ ഭാവിയിൽ സ്ഥിതി രൂക്ഷമായേക്കും,ലൂസിയാനയിലെ ഗ്രേറ്റർ ബാറ്റൺ റൂജ് ഫുഡ് ബാങ്കിന്റെ പ്രസിഡന്റും സിഇഒയുമായ മൈക്കൽ ജി മാനിംഗ് പറഞ്ഞു. സൗജന്യ ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരിൽ പലരും ആദ്യമായാണ് ഇത്തരത്തിൽ എത്തുന്നത്. കാറിലോ വാഹനങ്ങളിലോ അല്ല ഇവരിൽ ഏറെയും വരുന്നതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഗ്യാസ്, വാടക തുടങ്ങിയ പലവിധ ചിലവുകളാൽ ദുരിതം അനുഭവിക്കുന്നവരെ സംബന്ധിച്ച് ഈ ഫുഡ് ബാങ്കുകൾ വളരെ ആശ്വാസമാകുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

ബിരിയാണി വിളമ്പി ഭാവന..കൈയ്യടിച്ച് ഷറഫുദ്ദീൻ..വൈറലായി വിഡിയോയും ചിത്രങ്ങളുംബിരിയാണി വിളമ്പി ഭാവന..കൈയ്യടിച്ച് ഷറഫുദ്ദീൻ..വൈറലായി വിഡിയോയും ചിത്രങ്ങളും

Recommended Video

cmsvideo
  പ്രതാപ് പോത്തൻ ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ,വിവരങ്ങൾ
  English summary
  US Inflation Hits 40-Year High; Long Lines at Food Banks for Free Meals
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X