Get Updates
Get notified of breaking news, exclusive insights, and must-see stories!

പിറന്നാള്‍ ആഘോഷം കഴിഞ്ഞ് രണ്ടാം നാള്‍ ഭാഗ്യമെത്തി, 21ാം വയസ്സില്‍ യുവതി കോടീശ്വരി

വാഷിംഗ്ടണ്‍: ജീവിതം ഒന്ന് ആസ്വദിച്ച് തുടങ്ങുന്ന സമയത്ത് തന്നെ നമുക്ക് ഭാഗ്യം ലഭിച്ചാലോ. അങ്ങനെ ഒക്കെ സംഭവിച്ചാല്‍ ആരായാലും തുള്ളിച്ചാടി പോകും. പക്ഷേ ഇത്രയും ചെറുപ്പത്തിലൊക്കെ ആര്‍ക്കെങ്കിലും ഭാഗ്യം ലഭിക്കുമോ എന്ന് നമുക്ക് സംശയം തോന്നാം അല്ലേ. എന്തായാലും ആ സംശയങ്ങള്‍ ഇനി ഉപേക്ഷിക്കാം. ഒരു യുവതിക്ക് ബംപര്‍ ലോട്ടറി അടിച്ചിരിക്കുകയാണ്.

അതും പ്രായപൂര്‍ത്തിയായി ദിവസങ്ങള്‍ക്കുള്ളില്‍. ഒരുപക്ഷേ പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ ഈ തുക യുവതിയുടെ മാതാപിതാക്കള്‍ക്ക് പോകുമായിരുന്നു. അവരിപ്പോള്‍ തന്റെ പിറന്നാളിനാണ് നന്ദി പറയുന്നത്. അത് മാത്രമല്ല ഒരുപാട് കാര്യങ്ങള്‍ ഇവര്‍ ചെയ്യാന്‍ പോവുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: Iowa Lottery

യുഎസ്സിലെ പ്രമുഖ കണ്‍വീനിയസ് സ്റ്റോറായ കേസീസിലെ ജീവനക്കാരി ഡെസ്റ്റിനി ലോസണാണ് ബംപര്‍ ലോട്ടറി അടിച്ചിരിക്കുന്നത്. അതിന് മുമ്പ് ഒരു കഥ തന്നെ അവര്‍ക്ക് പറയാനുണ്ട്. ഡെസ്റ്റിനിക്ക് അന്നും വര്‍ക്ക് ഷിഫ്റ്റുണ്ടായിരുന്നു. കേസീസിലെ അസിസ്റ്റന്റ് മാനേജറാണ് ഡെസ്റ്റിനി. തന്റെ ആദ്യത്തെ ലോട്ടറി ടിക്കറ്റാണ് ഡെസ്റ്റിനി എടുത്തത്. അതും അയോവ ലോട്ടറിയുടെ ടിക്കറ്റാണ് എടുത്തത്. അത് ഭാഗ്യമായി മാറുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഈ ചെറുപ്രായത്തില്‍ ഡെസ്റ്റിനി ലോസണെ തേടിയെത്തിയിരിക്കുന്നത്.

2

രണ്ട് ദിവസം മുമ്പ് മാത്രമാണ് ഡെസ്റ്റിനി തന്റെ 21ാം പിറന്നാള്‍ ആഘോഷിച്ചത്. അതുകൊണ്ട് ഇവര്‍ക്ക് ഈ സമ്മാനം നേരിട്ട് ഏറ്റുവാങ്ങാന്‍ സാധിക്കും. ലോട്ടറി സമ്മാനം ഏറ്റുവാങ്ങാന്‍ 21 വയസ്സ് ആയിരിക്കണം. ഇല്ലെങ്കില്‍ മാതാപിതാക്കളുടെയോ, രക്ഷിതാവിന്റെ സാന്നിധ്യത്തില്‍ മാത്രമേ പണം വാങ്ങാന്‍ സാധിക്കൂ. ഡെസ്റ്റിനിക്ക് ഇത് വലിയ ഭാഗ്യങ്ങളുടെ നേട്ടമാണെങ്കിലും, അതിന് പിന്നില്‍ വലിയൊരു കാര്യം തന്നെ അവര്‍ക്ക് പറയാനുണ്ട്. ഒരുപക്ഷേ ഈ സമ്മാനം തനിക്ക് ആദ്യം കിട്ടിയെന്ന് വിശ്വാസമായിരുന്നില്ലെന്ന് ഡെസ്റ്റിനി പറയുന്നു.

3

ആദ്യമായിട്ട് ലോട്ടറിയെടുക്കുന്ന ഡെസ്റ്റിനി, ടിക്കറ്റ് പരിശോധിച്ചപ്പോള്‍ ആദ്യം വിചാരിച്ചത് തനിക്ക് വന്‍ നഷ്ടമാണ് ഉണ്ടായതെന്നാണ്. ഒരിക്കലും ലോട്ടറി അടിച്ചതായി ഇവര്‍ക്ക് തോന്നിയില്ല. എക്‌സ്ട്രീം ക്യാഷിന്റെ സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ടിക്കറ്റാണ് ഡെസ്റ്റിനി വാങ്ങിയിരുന്നത്. രണ്ടര ലക്ഷം ഡോളറായിരുന്നു ഈ ടിക്കറ്റിന്റെ ബംപര്‍ തുക. അയോവ ലോട്ടറിയുടെ ആപ്പിലായിരുന്നു ഇതിന്റെ ഫലം പരിശോധിച്ചത്. എന്നാല്‍ അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് ഈ ആപ്പിലൂടെ ഡെസ്റ്റിനി അറിഞ്ഞത്. കേട്ട ഉടനെ അവരാകെ അമ്പരന്ന് പോകുന്ന ഫലമായിരുന്നു ഈ ആപ്പില്‍ നിന്ന് ലഭിച്ചത്.

4

വാഴപ്പഴത്തിന് ഇത്രയേറെ ഗുണങ്ങളോ; മുടി പനങ്കുല പോലെ നീളും, ചെയ്യേണ്ടത് ഇത്ര മാത്രം!!

ലോട്ടറി ആപ്പ് എന്നോട് പറഞ്ഞത് രണ്ടര ലക്ഷം ഡോളര്‍ ബംപറായി നിങ്ങള്‍ക്ക് അടിച്ചെന്നാണ്. എനിക്കത് വിശ്വസിക്കാനായില്ല. ആപ്പ് കള്ളം പറയുന്നത് പോലെയാണ് എനിക്ക് തോന്നിയതെന്ന് ഡെസ്റ്റിനി പറയുന്നു. കേസീസിലെ സെല്‍ഫ് ചെക്കറില്‍ ഞാന്‍ അതുകൊണ്ട് ഒരിക്കല്‍ കൂടി ടിക്കറ്റ് പരിശോധിച്ച് നോക്കാന്‍ തീരുമാനിച്ചത്. അതോടെ എല്ലാ പ്രശ്‌നവും മാറി. ഒരിക്കലും ഈ ആപ്പ് കള്ളം പറയുന്നതല്ലെന്ന് മനസ്സിലായി. ഇത്രയും വലിയ വിജയം ശരിക്കും വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് ഡെസ്റ്റിനി പറഞ്ഞു. പലര്‍ക്കും ഈ നേട്ടം വിശ്വസിക്കാനായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

5

രണ്ട് കോടി 32 ലക്ഷത്തില്‍ അധികം രൂപയാണ് ഡെസ്റ്റിനി ലോട്ടറിയിലൂടെ സമ്മാനമായി കിട്ടിയത്. ശരിക്കും ബംപറടിച്ചതില്‍ ഷോക്കിലാണ്. ഞാനൊരു സ്വപ്‌നം കാണുകയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ആ നേട്ടം ഇപ്പോഴും വിശ്വസിച്ചിട്ടില്ല. എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഇതൊന്നും വിശ്വസിച്ചിട്ടില്ല. പത്ത് പേരോട് മാത്രമാണ് ബംപറടിച്ച കാര്യം പറഞ്ഞത്. നീ നുണ പറയുകയാണെന്നാണ് അവര്‍ എല്ലാം പറഞ്ഞത്. അവര്‍ ചിത്രങ്ങള്‍ അയച്ച് നല്‍കി വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഡെസ്റ്റിനി പറഞ്ഞു. യൂറോപ്പിലേക്ക് ഒരു വെക്കേഷന് പോകാനാണ് ഡെസ്റ്റിനിക്ക് താല്‍പര്യം. അതിന് ഈ പമം സഹായിക്കും. പുതിയൊരു കാറും വാങ്ങും. കുറച്ച് പണം സഹോദരനും നല്‍കുമെന്ന് യുവതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+