പ്രേത ചിത്രത്തിന്റെ ലൊക്കേഷനില്‍ പ്രേതം; കൊച്ചു കുട്ടിയുടെ രൂപം, കണ്ടെത്തി ഗോസ്റ്റ് ഹണ്ടേഴ്‌സ്
ലണ്ടന്‍: പ്രേതങ്ങള്‍ ഈ ലോകത്തുണ്ടോ? ദീര്‍ഘകാലമായി പലരും ചോദിക്കുന്നതാണ്. പലരും പ്രേതങ്ങളുണ്ടെന്ന് പറയുമ്പോള്‍ പുച്ഛിച്ച് തള്ളാറാണ് പതിവ്. പ്രേതത്തില്‍ വിശ്വാസമുള്ളവര്‍ പോലും അത്തരത്തിലാണ് പെരുമാറാറുള്ളത്. എന്നാല്‍ പ്രേതമുണ്ടെന്ന് സ്ഥാപിക്കുകയാണ് അമേരിക്കയിലെ ഗോസ്റ്റ് ഹണ്ടര്‍മാര്‍. ഇവര്‍ പ്രേതങ്ങളെ കുറിച്ച് അന്വേഷിക്കുന്ന പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റേഴ്‌സാണ്.
ഒരു പ്രേതഭവനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി നടക്കുന്ന ചിത്രമാണ് ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ പ്രേതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. എന്താണ് ഈ രൂപം എന്നതിനെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. വിശദമായ വിവരങ്ങളിലേക്ക്.....

image credit: Jam Press/@kalanighosthunter
പ്രേതചിത്രങ്ങള്‍ ഷൂട്ട് ചെയ്യുന്ന ഒരു വീട്ടിലാണ് ഇവര്‍ അജ്ഞാത രൂപത്തെ കണ്ടിരിക്കുന്നത്. സാവനന്ന ഹോണ്ടിംഗ് എന്ന 2021ലെ പ്രേത ചിത്രം ഈ വീട്ടില്‍ വെച്ചാണ് ഷൂട്ട് ചെയ്തത്. ഈ വീട്ടില്‍ പ്രേതബാധയുണ്ടെന്ന് ദീര്‍ഘകാലമായി ആളുകള്‍ വിശ്വസിക്കുന്നുണ്ട്. ഇവിടെയാണ് അന്വേഷണവുമായി ഗോസ്റ്റ് ഹണ്ടേഴ്‌സ് എത്തിയത്. പ്രേതസമാനമായ രൂപത്തെ ഇവിടെ വെച്ച് കണ്ടുവെന്നാണ് ഗോസ്റ്റ് ഹണ്ടര്‍ പറയുന്നു. ടെന്നസിയിലെ നാഷ് വില്ലെയില്‍ നിന്നുള്ള 24കാരനായ കലാനി സ്മിത്തിനെയാണ് ഇവിടെ പ്രേതത്തെ കണ്ടെത്താനായി നിയോഗിച്ചത്.

സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ സാവന്നയുടെ സെറ്റില്‍ പരിശോധന നടത്താന്‍ കലാനിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഈ വീട്ടിനുള്ളില്‍ ഒരു കൊച്ചു കുഞ്ഞിന്റെ രൂപ താന്‍ കണ്ടുവെന്ന് കലാനി പറയുന്നു. ഇയാള്‍ ഇതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ആകെ ഭയപ്പെടുത്തുന്ന രൂപമാണ് ചിത്രത്തിലുള്ളത്. ഇത് നടനും, സംവിധായകനുമായ വില്യം മാര്‍ക്ക് മക്കല്ലോയുടെ കുടുംബ വീടാണ്. ഇവിടെ എത്രയോ കാലങ്ങളായി പ്രേതങ്ങളുടെ ശല്യമുണ്ടാവാറുണ്ട്. കലാനി ഇവിടെ നാല് ദിവസമാണ് ചെലവിട്ടത്. കലാനിയുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു.

Hair care: കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ; മുടി പനങ്കുല പോലെ വളരും, ഇത്ര മാത്രം ചെയ്താല്‍ മതി
അവിടെ താമസിച്ച ഓരോ നിമിഷവും ഓടിരക്ഷപ്പെടാനാണ് തോന്നിയതെന്നാണ് ഇവര്‍ പറയുന്നത്. പ്രത്യേകിച്ച് ഈ രൂപത്തെ കണ്ട ശേഷമാണ് ഭയം വര്‍ധിച്ചത്. വാതില്‍ തുറന്ന് പുറത്തേക്ക് വന്ന നിമിഷം മുതല്‍ അസുഖകരമായ സാഹചര്യങ്ങളാണ് തനിക്ക് ഉണ്ടായതെന്ന് കലാനി പറയുന്നു. ഇതിനുള്ളില്‍ എന്തോ ഒരു ശക്തിയുണ്ട്. അത് ഓരോ നിമിഷവും നിങ്ങള്‍ക്ക് തോന്നാം. എന്തോ ഒരു കാര്യം നിങ്ങളെ എപ്പോഴും നിരീക്ഷിച്ച് കൊണ്ടിരിക്കുന്നതായി തോന്നാമെന്നും കലാനി പറഞ്ഞു. ഈ വീട്ടിനുള്ളില്‍ വെച്ച് കുറച്ച് വീഡിയോകളും ഇവര്‍ പകര്‍ത്തിയിട്ടുണ്ട്.

ടിക് ടോക്കിലാണ് കലാനി ഈ വീഡിയോകളെല്ലാം പങ്കുവെച്ചത്. ഇതിലൊന്നാണ് വൈറലായത്. ഒരു വിളക്കിന് പിന്നിലായിട്ടാണ് വെളുത്ത രൂപത്തെ കാണാന്‍ സാധിക്കുന്നത്. ഇതൊരു പ്രേതമാണെന്ന് കലാനി ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഒരു പെണ്‍കുട്ടിയുടെ ഒരു ഭാഗത്തിന്റെ വ്യൂ ആണ് ഇതില്‍ കാണുന്നതെന്നാണ് കലാനി കരുതുന്നത്. അതേസമയം ഇങ്ങനൊരു സീന്‍ ഇപ്പോള്‍ സിനിമയുടെ ഭാഗമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇത്തരമൊരു വീട്ടില്‍ നിങ്ങള്‍ക്ക് രാത്രി ഉറങ്ങാന്‍ കഴിയുമോ എന്ന വെല്ലുവിളിയും അദ്ദേഹം നടത്തിയിട്ടുണ്ട്.

അതേസമയം പല സോഷ്യല്‍ മീഡിയ യൂസര്‍മാരും ഇത് പ്രേതമാണെന്ന നിലപാടില്‍ തന്നെയാണ്. എന്നാല്‍ ഇതിന് ന്യായീകരണം പറയുന്നവരുമുണ്ട്. ഇത് തീര്‍ച്ചയായും പ്രേതമല്ലെന്നാണ് ഇവര്‍ പറയുന്നത്. ഇത് അവിടെയുള്ള വിളക്കിന്റെ പ്രകാശത്തിന്റെ പ്രതിധ്വനിയാണെന്ന് ഇവര്‍ പറയുന്നു. അത് വെറും പൊടിയാണ്. വെളിച്ചത്തില്‍ അത് പ്രതിധ്വനിച്ച് പേടിപ്പെടുത്തുന്ന കാര്യമായി മാറിയിരിക്കുകയാണെന്നും മറ്റൊരു യൂസര്‍ കുറ്റപ്പെടുത്തി. തനിക്ക് ഇതുവരെ പകര്‍ത്താന്‍ പറ്റിയതില്‍ വെച്ച് ഏറ്റവും മികച്ച ക്ലിക്കാണ് ലഭിച്ചത്. ഇവയെ പകര്‍ത്താന്‍ സാധിച്ചത് മഹാഭാഗ്യമായി മാത്രമേ കാണാന്‍ സാധിക്കൂ. കാരണം സൂക്ഷ്മമായി നോക്കേണ്ട കാര്യമാണിതെന്ന് കലാനി പറഞ്ഞു.












Click it and Unblock the Notifications