'യുഎസ് ഒന്നും ഇനി ഞങ്ങളുടെ ലിസ്‌റ്റിലേ ഇല്ല'; അമേരിക്കയോട് മുഖം തിരിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾ, കാരണം ട്രംപ്?
ന്യൂയോർക്ക്: യുഎസിനെ ഉപരിപഠനത്തിനായി ആശ്രയിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞു വരികയാണ് എന്ന് പറഞ്ഞാൽ ആർക്കും പെട്ടെന്ന് വിശ്വസിക്കാൻ കഴിയില്ല. സംഗതി സത്യമാണ്, യുഎസ് സർക്കാർ തന്നെ പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് ഇന്ത്യക്ക് അമേരിക്കയോട് നോ പറയുന്ന പ്രവണത അടുത്തകാലത്തായി വർധിച്ചു വരികയാണ്. അടുത്തിടെ നടപ്പാക്കിയ നയങ്ങൾ ഉൾപ്പെടെ ഇതിന് കാരണമായി.
യുഎസ് ഗവൺമെന്റിന്റെ ഇന്റർനാഷണൽ ട്രേഡ് അഡ്‌മിനിസ്ട്രേഷൻ നൽകിയ ഡാറ്റ പ്രകാരം, 2025 ഓഗസ്‌റ്റിൽ സ്‌റ്റുഡന്റ് വിസയിൽ അമേരിക്കയിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 44.5 ശതമാനത്തോളം കുറഞ്ഞു. ഇന്ത്യയിൽ നിന്ന് യുഎസിൽ എത്തുന്ന വിദ്യാർത്ഥികളെ സഹായിക്കാനായി പ്രവർത്തിക്കുന്ന കൗൺസിലർമാരും ഇക്കാര്യം സാക്ഷ്യപെടുത്തുന്നുണ്ട്.

കഴിഞ്ഞ 30 വർഷത്തിനിടയിൽ ഇതുപോലൊരു സാഹചര്യം ഞാൻ കണ്ടിട്ടില്ല എന്നായിരുന്നു നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അമേരിക്കയിലെ ഏറ്റവും പ്രശസ്‌തമായ സർവകലാശാലകളിൽ പ്രവേശനം നേടാൻ സഹായിച്ച ഉന്നത പഠന കൗൺസിലറായ മൃണാളിനി ബത്രയെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടം സമീപ മാസങ്ങളിൽ നടപ്പിലാക്കിയ നടപടികളെക്കുറിച്ചാണ് എല്ലാവർക്കും പറയാനുള്ളത്. വിദേശ വിദ്യാർത്ഥി വിസകൾക്കുള്ള സമയപരിധി പരിമിതപ്പെടുത്തൽ, എച്ച് 1ബി വിസ ഫീസ് വർധനവ് എന്നിവ മുതൽ യുഎസ് സർവകലാശാലകളിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ 15 ശതമാനം പരിധി നിശ്ചയിക്കുന്നത് വരെ നീളുന്നു പരിഷ്‌കാരങ്ങൾ.
ഓഗസ്‌റ്റിൽ എന്ന പോലെ ജൂലൈയിലും സമാനമായി കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തി, എത്തിച്ചേരുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഏകദേശം 46 ശതമാനം കുറവ് ആണുണ്ടായത്. വിസ നിയന്ത്രണങ്ങൾ, സർവകലാശാലകൾക്കെതിരായ നടപടികൾ, മങ്ങിയ തൊഴിൽ വിപണി എന്നിവ നിരവധി ഇന്ത്യൻ വിദ്യാർത്ഥികളെ അമേരിക്ക വിട്ടുപോകാൻ നിർബന്ധിതരാക്കുന്ന ഘടകങ്ങളാണ്.
ശ്രദ്ധേയമായ കാര്യം എന്തെന്നാൽ യുഎസിന് പകരം വിദേശ പഠന ഓപ്ഷനുകളായി വിദ്യാർത്ഥികൾ യുകെ, ജർമ്മനി, ഓസ്‌ട്രേലിയ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാണ് ഉറ്റുനോക്കുന്നത്. അമേരിക്ക ഇനി ഞങ്ങളുടെ ലിസ്‌റ്റിലേ ഇല്ല. ഞങ്ങളുടെ കുട്ടിക്ക് വേണ്ടി അനുഭവിക്കുന്ന സമ്മർദ്ദവും പിരിമുറുക്കവും വിലമതിക്കുന്നില്ലെന്ന് ഞങ്ങൾക്ക് തോനുന്നു; എന്നായിരുന്നു വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ ഉദ്ധരിച്ച് എച്ച്ടി റിപ്പോർട്ട് ചെയ്‌തത്.
വിദഗ്‌ധ കുടിയേറ്റത്തിന് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, പ്രത്യേകിച്ച് എച്ച് 1ബി വിസകൾക്കുള്ള അപേക്ഷാ ഫീസ് 100,000 ഡോളറാക്കിയ പുതിയ തീരുമാനം എന്നിവ ഇന്ത്യൻ വിദ്യാർത്ഥികളെയാണ് ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത്. പതിറ്റാണ്ടുകളായി, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ബിരുദാനന്തരം അമേരിക്കയിൽ ജോലി ചെയ്യുന്നതിനും ഒടുവിൽ സ്ഥിര താമസത്തിലേക്ക് മാറുന്നതിനുമുള്ള ഒരു പ്രധാന മാർഗമായിരുന്നു ഈ വിസ.
എന്നാൽ അതിനാണ് ഇപ്പോൾ കാര്യമായ തടസം നേരിടുന്നത്. ഇത്തരം തടസങ്ങൾ വന്നതോടെ ഇന്ത്യൻ വിദ്യാർത്ഥികളെ പഠനത്തിന് ശേഷം ജോലിക്ക് എടുക്കാൻ വൻകിട കമ്പനികൾ പോലും മടിക്കുകയാണ്. ഈ മാറ്റം ഇന്ത്യൻ വിദ്യാർത്ഥികൾക്ക്, പ്രത്യേകിച്ച് അമേരിക്കയിൽ പഠിക്കാൻ വായ്‌പയെടുത്തവർക്ക് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാക്കുകയാണ് ചെയ്‌തത്.
മാത്രമല്ല ട്രംപ് ഭരണകൂടം സർവകലാശാലകൾക്കും വിദേശ വിദ്യാർത്ഥികൾക്കും നേരെ സ്വീകരിക്കുന്ന നടപടികൾ നിരവധി ഇന്ത്യൻ വിദ്യാർത്ഥികളെ ആശങ്കാകുലരാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇതൊക്കെയും മാറ്റത്തിന് വഴിയൊരുക്കിയിട്ടുണ്ട്. എങ്കിലും അമേരിക്കയിൽ നിന്ന് വിദ്യാർത്ഥികൾ പിന്മാറുന്ന പ്രവണത ദീർഘകാല മാറ്റത്തിന്റെ ഭാഗമാണോ എന്ന് വ്യക്തമല്ല. അത് വരുംനാളുകളിൽ കൂടുതൽ വെളിപ്പെടും.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്‌തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications