Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാണ് ദൈവത്തിന്റെ അനുഗ്രഹം; ആ സുമനസ്സുകളെ തേടിയെത്തി ബംപര്‍ ലോട്ടറി, അടിച്ചത് കോടികളുടെ ഭാഗ്യം

വാഷിംഗ്ടണ്‍: ജീവിതത്തില്‍ നല്ലത് ചെയ്യുന്നവര്‍ക്ക് നല്ലതേ സംഭവിക്കൂ. ഇങ്ങനൊരു ചൊല്ലുണ്ട്. അത് പലപ്പോഴും യാഥാര്‍ഥ്യമാകാറുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ അമേരിക്കയിലെ മിഷിഗണില്‍ നിന്ന് വരുന്നത്. ഒരു കൂട്ടം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോടികളുടെ ലോട്ടറിയടിച്ചിരിക്കുകയാണ്. ദൈവത്തിന്റെ അനുഗ്രഹം എന്നല്ലാതെ ഇതിനെ മറ്റൊന്നും വിളിക്കാന്‍ സാധിക്കില്ല.

രോഗികള്‍ക്ക് എന്നും നല്ലത് വരണേ എന്ന ചിന്തയോടെ ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പലപ്പോഴായി പലരുടെയും ജീവന്‍ രക്ഷിച്ചിട്ടുണ്ട്. അതിനെല്ലാമുള്ള പ്രതിഫലമാണ് അവര്‍ക്ക് ലഭിച്ചതെന്ന് വേണമെങ്കില്‍ പറയാം. എന്തായാലും ആ ഭാഗ്യം എങ്ങനെ വന്നുവെന്ന് പരിശോധിക്കാം....

1

image credit: MICHIGAN STATE LOTTERY

മിഷിഗണിലെ 78 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഒരു മില്യണിന്റെ പവര്‍ബോള്‍ ടിക്കറ്റ് അടിച്ചിരിക്കുന്നത്. 8 കോടി 22 ലക്ഷം രൂപയില്‍ അധികം വരുമിത്. അതേസമയം ഓരോ ആളുകള്‍ക്കും പത്ത് ലക്ഷം രൂപയില്‍ അധികം കിട്ടും സമ്മാനമായി. അതായത് 12800 ഡോളറായിരിക്കും ലഭിക്കും. ഇത് നികുതി കിഴിക്കുന്നതിന് മുമ്പാണ്. 78 പേരില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം അടങ്ങിയിട്ടുണ്ട്. എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത് ഈ വിജയം ഇവര്‍ക്ക് അര്‍ഹതപ്പെട്ടതാണെന്നാണ്.

2

മിഷിഗണിലെ ട്രാവേഴ്‌സ് സിറ്റിയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ഒരു സംഘത്തിനാണ് ഈ സമ്മാനം അടിച്ചത്. ഇവര്‍ ഹീറോസ് ടു സീറോസ് ലോട്ടറി ക്ലബ്ബിലൂടെയാണ് ഇവര്‍ ലോട്ടറി എടുത്ത് കൊണ്ടിരിക്കുന്നത്. ഇവരില്‍ 65 പേര്‍ സ്ഥിരമായി ലോട്ടറി എടുക്കുന്നവരാണ്. അതേസമയം എപ്പോഴൊക്കെ ലോട്ടറി ഷെയര്‍ ചെയ്ത് എടുക്കണമെന്ന് തോന്നുമ്പോഴൊക്കെ മറ്റുള്ളവര്‍ക്കും ഈ സംഘത്തില്‍ ചേരാമായിരുന്നു. ക്ലബിന്റെ പ്രതിനിധി ബെര്‍ണാഡ് ബോസര്‍ട്ട് ജൂനിയര്‍ നിയമത്തെ കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

3

ഇവര്‍ ഒരു ഫേസ്ബുക്ക് പേജ് തുടങ്ങിയിരുന്നതായി ബെര്‍ണാഡ് പറയുന്നു. അതിലാണ് ആരൊക്കെ ടിക്കറ്റ് എടുക്കാന്‍ പണം നല്‍കിയെന്ന് പറയാറുള്ളത്. അതിന് ശേഷം ഫലം വന്നാല്‍ അതിന്റെ വിവരങ്ങളും നല്‍കുമെന്നും ബെര്‍ണാഡ് വ്യക്തമാക്കി. ഫ്രണ്ട് സ്ട്രീറ്റിലെ സിവിഎസില്‍ നിന്നാണ് ഇവര്‍ ഈ ടിക്കറ്റ് എടുത്തിരിക്കുന്നത്. ഒക്ടോബര്‍ 31നാണ് നറുക്കെടുപ്പ് നടന്നത്. 13, 19, 36, 39, 59 എന്ന കോംബോ നമ്പറിനാണ് സമ്മാനം അടിച്ചത്. ബെര്‍ണാഡാണ് എല്ലാവര്‍ക്ക് വേണ്ടിയും ടിക്കറ്റ് എടുത്തത്. സമ്മാനം അടിച്ചതില്‍ ഇയാളും ഹാപ്പിയാണ്.

4

താനാണ് പവര്‍ബോള്‍ ടിക്കറ്റ് എടുത്തത്. ഫലം വരുന്നതിന്റെ ഉച്ചയ്ക്കാണ് ആ ടിക്കറ്റ് എടുത്തത്. വെറും മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു ആ ടിക്കറ്റ് കൈയ്യിലെത്തിയത്. പിറ്റേന്ന് നാലര മണിക്കാണ് താന്‍ ഫലം പരിശോധിച്ചതെന്ന് ബെര്‍ണാഡ് പറഞ്ഞു. ഫലം നോക്കിയപ്പോള്‍ ഒരു മില്യണ്‍ അടിച്ചതായി മനസ്സിലായി. ആകെ ഷോക്കായി പോയി. എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയുണ്ടായി. തുടര്‍ന്ന് ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഒരു സസ്‌പെന്‍സ് ഉണ്ടെന്ന് അറിയിച്ചു. ഒരു സ്‌പെഷ്യല്‍ പ്രഖ്യാപനം രാത്രിയോടെ അറിയിക്കുമെന്നും ഈ ഗ്രൂപ്പില്‍ കുറിച്ചു.

5

തന്റെ ജോലിയെല്ലാം കഴിഞ്ഞ് ആ ശുഭവാര്‍ത്ത സഹപ്രവര്‍ത്തകരെ അറിയിക്കാമെന്നാണ് കരുതുന്നത്. ട്രാവേഴ്‌സ് സിറ്റിയിലാണ് ഇത്തവണ പവര്‍ബോള്‍ ടിക്കറ്റ് ജേതാക്കള്‍ ഉള്ളതെന്ന കാര്യം ഞാന്‍ പിന്നീട് ഗ്രൂപ്പില്‍ പറഞ്ഞു. ഇതോടെ ക്ലബ് അംഗങ്ങള്‍ എന്നെ വിളിക്കാന്‍ തുടങ്ങിയത്. ആ ലോട്ടറിയടിച്ചത് നമുക്കാണോ എന്നായിരുന്നു അവരുടെ ചോദ്യം. ഇതോടെയാണ് ബെര്‍ണാഡ് സത്യം ഇവരോട് തുറന്ന് പറഞ്ഞത്. എല്ലാവരും ഇപ്പോള്‍ ഹാപ്പിയാണ്. എമര്‍ജന്‍സി റൂം ടീം വരെ ജേതാക്കളുടെ ലിസ്റ്റിലുണ്ട്. ട്രാവേഴ്‌സ് സിറ്റിയിലെ മിഡില്‍ കോസ്റ്റ് ബ്രൂവിംഗിലെത്തിയാണ് ഇവര്‍ സമ്മാനം വാങ്ങിയത്.

6

ഇത്രയും ഗുണങ്ങളോ; ക്യാരറ്റ് ഹല്‍വ ശീലമാക്കുക, എങ്കില്‍ ഹെല്‍ത്തിന്റെ കാര്യം സേഫ്!!

ക്ലബിലുള്ള എല്ലാവരും അത്യാഹ്ലാദത്തിലാണ്. അവധിക്കാലം മുന്നില്‍ നില്‍ക്കെഎല്ലാവര്‍ക്കും ഇതൊരു ബോണസാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിലെ അംഗമായ ഷെയ്ന്‍ ഓള്‍മാന്റെ വിവാഹം അടുത്ത് വരികയാണ്. അപ്പോഴാണ് ഇവരെ തേടി ശുഭവാര്‍ത്തയെത്തിയത്. ഈ പണം വിവാഹത്തിന് ചെലവാക്കാനാണ് ഷെയ്ന്‍ പ്ലാനിട്ടിരിക്കുന്നത്. ഇവരുടെ പ്രതിശ്രുത വരനും ലോട്ടറിയടിച്ചതില്‍ വന്‍ ആവേശത്തിലാണ്. യുവതി വിവാഹം കുറച്ച് കൂടി ആഢംബരത്തില്‍ നടത്താനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+