പാക്കിസ്ഥാന് പിന്നാലെ ഇന്ത്യയ്ക്കും പണിതരാന്‍ ഒരുങ്ങി അമേരിക്ക; കോണ്‍ഗ്രസ് എതിര്‍പ്പ്

  • Posted By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: എച്ച്-1ബി വിസയില്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍. 5 ലക്ഷം മുതല്‍ 750,000 വരെയുള്ള ഇന്ത്യന്‍ അമേരിക്കക്കാരെ നാടുകടത്തുന്നതിലേക്ക് വഴിതുറക്കുന്ന ഈ നീക്കം രാജ്യത്തിന്റെ പ്രതിഭയെ തന്നെ ബാധിക്കുമെന്ന് യുഎസ് നിയമനിര്‍മ്മാതാക്കളും, വിമര്‍ശകരും ആശങ്ക പ്രകടിപ്പിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'അമേരിക്കന്‍ വാങ്ങുക, അമേരിക്കക്കാരെ ജോലിക്ക് നിയോഗിക്കുക' എന്ന പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള നിയമനിര്‍മ്മാണം ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം തയ്യാറാക്കിവരുകയാണ്.

ബിജെപി സാന്നിധ്യം; സിപിഎമ്മില്‍ ഈശ്വര വിശ്വാസം വര്‍ധിക്കുന്നു

യോഗ്യരായ അമേരിക്കന്‍ ജീവനക്കാരെ ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ മികച്ച വിദേശ പ്രൊഫഷണലുകളെ ജോലിക്ക് എത്തിക്കാന്‍ കമ്പനികള്‍ക്ക് അവസരം നല്‍കുന്ന താല്‍ക്കാലിക യുഎസ് വിസകളാണ് എച്ച് 1ബി പദ്ധതി. കഴിഞ്ഞ ജനുവരി മുതല്‍ ഇതിനെതിരെയുള്ള നീക്കങ്ങള്‍ ട്രംപ് ശക്തമാക്കിയിരുന്നു. 'എച്ച് 1 ബി വിസ നിയന്ത്രണങ്ങള്‍ കുടുംബങ്ങളെ വേര്‍പിരിക്കും, സമൂഹത്തിന്റെ കഴിവുകള്‍ ചോര്‍ത്തും, സുപ്രധാന പങ്കാളിയായ ഇന്ത്യയുമായുള്ള ബന്ധം തകര്‍ക്കും', സ്വാധീനമുള്ള ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം തുള്‍സി ഗബ്ബാര്‍ഡ് വ്യക്തമാക്കി.


നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരില്‍ പലരും ചെറുകിട ബിസിനസ്സ് ഉടമകളും, തൊഴില്‍ സൃഷ്ടാക്കളുമാണ്. 21-ാം നൂറ്റാണ്ടില്‍ ഈ ചോര്‍ച്ച സംഭവിച്ചാല്‍ യുഎസ് സാമ്പത്തികരംഗത്തെ സാരമായി ബാധിക്കും, ഗബ്ബാര്‍ഡ് മുന്നറിയിപ്പ് നല്‍കി. ഗ്രീന്‍ കാര്‍ഡുള്ളവര്‍ക്കും എച്ച് 1 ബി വിസ നിഷേധിക്കാനുള്ള നീക്കത്തില്‍ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനും ആശങ്ക രേഖപ്പെടുത്തി. ആയിരക്കണക്കിന് കഴിവുറ്റ ആളുകളെ തിരിച്ചയയ്ക്കുമ്പോള്‍ അമേരിക്ക ഫസ്റ്റ് ആകുന്നതെങ്ങിനെയെന്ന് ശുക്ല ചോദിക്കുന്നു.

പ്രാദേശിക തൊഴിലാളികളെ പരിശീലിപ്പിക്കുന്നത് തുടരണമെങ്കിലും എച്ച്1 ബി വിസ പെട്ടെന്ന് നിത്തലാക്കിയാല്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തകരുന്നതോടൊപ്പം കമ്പനികളെ മറ്റിടങ്ങളില്‍ നിക്ഷേപം നടത്താനും പ്രേരിപ്പിക്കുമെന്ന് ഇന്തോ-അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി ഓര്‍മ്മിപ്പിച്ചു. കുടിയേറ്റക്കാരെ വേണ്ടെങ്കില്‍ നാളെ സുന്ദര്‍ പിച്ചൈ, എലോണ്‍ മസ്‌ക്, സത്യ നാദെല്ല എന്നിവരെ പോലുള്ളവര്‍ അമേരിക്കയില്‍ കാണില്ലെന്നാണ് ട്രംപിനുള്ള മുന്നറിയിപ്പ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
H-1B visa: US lawmakers oppose rule changes that could affect Indian Americans

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്