Get Updates
Get notified of breaking news, exclusive insights, and must-see stories!

6 മില്യണ്‍ അതാ പോകുന്നു, നെഞ്ച് പൊട്ടി പോയി, രണ്ടാം അവസരത്തില്‍ തിരിച്ചുപിടിച്ച് വയോധികന്‍

വാഷിംഗ്ടണ്‍: യുഎസ്സിലെ മിഷിഗണില്‍ നിന്നുള്ള ഒരു വയോധികന് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു കാര്യം സംഭവിച്ചിരിക്കുകയാണ്. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിറഞ്ഞ് നിന്ന ഒരു ദിവസത്തില്‍ ആരും പ്രതീക്ഷിക്കാത്തൊരു കാര്യം ഇയാളുടെ ജീവിതത്തില്‍ സംഭവിക്കുകയായിരുന്നു. ഒരു ലോട്ടറിയിലൂടെ ഇയാള്‍ ലക്ഷപ്രഭുവായതാണ് സംഭവം. പക്ഷേ അതിന് മുമ്പ് ഇയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ നിര്‍ഭാഗ്യങ്ങളിലൊന്ന് സംഭവിച്ചിരുന്നു. എന്നാല്‍ അതേ ലോട്ടറി തന്നെ ഇയാളെ ലക്ഷങ്ങളുടെ നേട്ടത്തിലേക്ക് നയിച്ചിരിക്കുകയാണ്. രണ്ടാമതൊരു അവസരത്തിലാണ് തന്റെ ജീവിതം ഇത്തരത്തില്‍ മാറിയതെന്ന് വയോധികന്‍ പറയുന്നു.

ലോട്ടറി അടിച്ച തുക കണ്ടപ്പോള്‍ അതിനെ കാര്യമായി എടുത്തിരുന്നില്ല മിഷിഗണില്‍ നിന്നുള്ള ഈ വയോധകന്‍. വെറും ആയിരമോ, പതിനായിരം ഡോളറോ ആണോ എന്ന സംശയമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അങ്ങനെ സംശയിച്ച് നില്‍ക്കുമ്പോഴാണ് പെട്ടെന്ന് ലോട്ടറി അധികൃതരില്‍ നിന്ന് ഫോണ്‍ കോള്‍ വന്നത്. എന്തായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു എന്നാല്‍ ഇയാളുടെ പ്രതീക്ഷകള്‍ക്കും അപ്പുറത്തുള്ള കാര്യമായിരുന്നു പിന്നീട് സംഭവിച്ചത്. വന്‍ തുകയാണ് ഇയാള്‍ക്ക് സമ്മാനമായി രണ്ടാം അവസരത്തിലൂടെ ലഭിച്ചിരിക്കുന്നത്.

മിഷിഗണ്‍ ലോട്ടറിയുടെ ആദ്യ ചാന്‍സില്‍ തന്റെ ഭാഗ്യം പറന്നുപോകുന്നത് നോക്കി നില്‍ക്കേണ്ടി വന്നിരുന്നു ഈ വയോധികന്. എന്നാല്‍ രണ്ടാം അവസരം ഒരിക്കലും വരുമെന്ന് താന്‍ വിചാരിച്ചില്ലെന്ന് ഇയാള്‍ പറയുന്നു. പക്ഷേ താന്‍ പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള തുകയാണ് അടിച്ചതെന്ന് ഇയാള്‍ അമ്പരപ്പോടെയാണ് തിരിച്ചറിഞ്ഞത്. മിഷിഗണിലെ വെയ്ന്‍ കൗണ്ടിയില്‍ നിന്നുള്ള ഏഴുപതുകാരനാണ് ഈ നേട്ടം സ്വ്തമാക്കിയിരിക്കുന്നത്. എന്നാല്‍ തന്റെ പേരുവിവരങ്ങളൊന്നും സമ്മാനം അടിച്ചിട്ടും വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

INDAN RUPEE 500 2000 NOTES

ആറ് ലക്ഷത്തിന്റെ ജാക്ക്‌പോട്ട് ഗെയിമിലായിരുന്നു വയോധികന്‍ ആദ്യം കളിച്ചത്. എന്നാല്‍ അതില്‍ പരാജയപ്പെട്ടു. പക്ഷേ അമ്പരപ്പിച്ച് കൊണ്ട് രണ്ടാമത്തെ മത്സരത്തിനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അത് എങ്ങനെയാണെന്ന് മാത്രം ഇയാള്‍ക്ക് മനസ്സിലായിട്ടില്ല. ആല്‍ഫെന കൗണ്ടിയില്‍ നിന്നുള്ള സ്ത്രീക്കാണ് ഈ ആറ് ലക്ഷത്തിന്റെ മെഗാ ബംപറടിച്ചത്. വൈറ്റ് ലേക്കില്‍ നിന്നുള്ള മറ്റൊരു സ്ത്രീ ഒരു ലക്ഷത്തിന്റെ ബംപര്‍ ഫെബ്രുവരിയില്‍ നേടുകയും ചെയ്തിരുന്നു. ഇതും സെക്കന്‍ഡ് ചാന്‍സായിരുന്നു.

കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്‌നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം

സെക്കന്‍ഡ് ചാന്‍സില്‍ ഒരു ലക്ഷം യുഎസ് ഡോളര്‍ നേടാനുള്ള അവസരം എല്ലാവര്‍ക്കും ലഭിക്കും. പക്ഷേ ഈ അവസരം തനിക്കാണ് ലഭിച്ചതെന്ന് ഇയാള്‍ അത്ഭുതത്തോടെ തിരിച്ചറിയുകയായിരുന്നു. 82 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. ശരിക്കും ഞെട്ടിപ്പോയെന്നാണ് വയോധികന്‍ പറയുന്നത്. ഒരു ലക്ഷം നേടുന്നത് തന്റെ മനസ്സില്‍ പോലുമുണ്ടായിരുന്ന കാര്യമല്ല.

ഒരിക്കലും വിജയിക്കുമെന്ന് കരുതിയതല്ല. ഈ പണം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ബില്ലുകള്‍ അടയ്ക്കും. ചാരിറ്റിക്ക് പണം നല്‍കും. വീട്ടില്‍ അറ്റകുറ്റപണി നടത്തും, അങ്ങനെ ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ട്. തനിക്ക് ചുമലില്‍ നിന്ന് ഭാരം ഇറക്കിയത് പോലെയാണ് ഇപ്പോള്‍ ഫീല്‍ ചെയ്യുന്നതെന്നും വയോധികന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+