ഏത് ലോട്ടറിയും അടിക്കും, ലക്കി നമ്പര്‍ എടുക്കാന്‍ വീട്ടില്‍ ക്യൂ, ഈ യുവാവിന്റെ ഭാഗ്യം ഞെട്ടിക്കും

വാഷിംഗ്ടണ്‍: ലോട്ടറി ഭാഗ്യം നമ്മളെ പലപ്പോഴും അപൂര്‍വമായിട്ടാവും തേടിവരിക. അതും അപ്രതീക്ഷിതമായിട്ടായിരിക്കും സംഭവിക്കുക. എന്നാല്‍ ഒന്നിലേറെ ബംപര്‍ നമുക്ക് അടിച്ചാലോ, അത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണേണ്ടി വരും. അമേരിക്കയിലെ വിര്‍ജീനിയയില്‍ നിന്നുള്ള ഒരു യുവാവിന്റെ ജീവിതം എങ്കില്‍ അത്തരത്തിലുള്ളതാണ്.മൂന്ന് വര്‍ഷം കൊണ്ട് റെയ്മണ്ട് ഹാരിംഗ്ടണ്‍ എന്ന ഈ വിര്‍ജീനിയക്കാരന് ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഭാഗ്യങ്ങളുടെ കണക്ക് അത്രയേറെ വലുതാണ്.

ലോട്ടറി കൊണ്ട് ജീവിതം തന്നെ മാറിയിരിക്കുകയാണ് റെയ്മണ്ടിന്റെയും കുടുംബത്തിന്റെയും.വിര്‍ജീനിയ ലോട്ടറി റെയ്മണ്ടിന് മൂന്ന് വര്‍ഷത്തിനിടെ രണ്ട് തവണയാണ് അടിച്ചിരിക്കുന്നത്. അടുത്തിടെ മൂന്ന് ലക്ഷം യുഎസ് ഡോളറാണ് അദ്ദേഹത്തിന് സമ്മാനമായി അടിച്ചത്.ഡയമണ്ട് ബോണസ് ക്രോസ് വേര്‍ഡ് സ്‌ക്രാച്ചര്‍ ടിക്കറ്റാണ് റെയ്മണ്ട് രണ്ടാമത്തെ ഭാഗ്യം തേടി വരാനായി എടുത്തത്. ഇതൊരു ഇന്‍സ്റ്റന്റ് ലോട്ടറിയാണ്.

US LOTTERY DOLLAR

ഈ ടിക്കറ്റിന്റെ ഉയര്‍ന്ന തുകകളിലൊന്നാണ് മൂന്ന് ലക്ഷം യുഎസ് ഡോളര്‍. രണ്ട് കോടി ഇന്ത്യന്‍ രൂപ വരും ഈ തുക. ഈ ലോട്ടറി അടിക്കാനുള്ള സാധ്യത പത്ത് ലക്ഷത്തില്‍ ഒന്ന് മാത്രമാണ്.റെയ്മണ്ടിന്റെ ഭാഗ്യം അദ്ദേഹത്തെ പ്രശസ്തനാക്കിയിരിക്കുകയാണ്. സ്‌ക്രാച്ചേഴ്‌സില്‍ തനിക്ക് വലിയ ഭാഗ്യമാണെന്ന് നാട്ടിലാകെ പാട്ടായിരിക്കുകയാണ്. ഇപ്പോള്‍ ഭാഗ്യമേറിയ ഒരു ടിക്കറ്റ് എടുത്ത് കൊടുക്കാനായി അദ്ദേഹത്തിനെ ആളുകള്‍ സമീപിക്കുകയാണ്.

സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം റെയ്മണ്ടിന്റെ വീട്ടില്‍ നേരിട്ട് എത്തുന്നുണ്ട്. 2020 ജൂലായിലാണ് റെയ്മണ്ടിനെ തേടി ആദ്യ ഭാഗ്യമെത്തുന്നത്. ഒന്നേകാല്‍ ലക്ഷം ലോട്ടറിയായിരുന്നു അപ്പോള്‍ സമ്മാനം. പിക് ഫോര്‍ ഗെയിമിലായിരുന്നു ഈ ഭാഗ്യം തേടിയെത്തിയത്. ഈ പണം എന്തിലെങ്കിലും നിക്ഷേപിക്കാനാണ് റെയ്മണ്ട് ആഗ്രഹിക്കുന്നത്.

അതേസമയം ഭാഗ്യം സമാനരീതിയില്‍ കടാക്ഷിച്ച നിരവധി പേര്‍ യുഎസ്സിലുണ്ട്. മിഷിഗണില്‍ നിന്നുള്ള ആദം മെലോകിക്കിന് അത്തരമൊരു കഥ പറയാനുണ്ട്. കീനോ ലോട്ടറിയിലെ രാശി നല്ലതായത് കൊണ്ട് ഇയാള്‍ എടുത്ത ടിക്കറ്റിന് അടിച്ചിരിക്കുന്നത് ഒരു മില്യണ്‍ യുഎസ് ഡോളറാണ്.കീനോയില്‍ തനിക്ക് നേരത്തെ സമ്മാനമടിച്ചിരുന്നു. അതിന്റെ പണം വാങ്ങിയെടുക്കുമ്പോള്‍ കൂടുതല്‍ ടിക്കറ്റുകള്‍ ഞാന്‍ വാങ്ങിയിരുന്നു.

POWERBALL LOTTERY TICKET

അത് എന്തായാലും ഭാഗ്യമായി, ഒരു മില്യണാണ് തന്നെ തേടി വന്നതെന്നും ആദം മെലോക്കി പറഞ്ഞു.മിഷിഗണിലെ ഒട്ടാവ കൗണ്ടിയിലാണ് 33കാരനായ ആദം താമസിക്കുന്നു. വെസ്‌കോ ഗ്യാസ് സ്‌റ്റേഷനാണ് അദ്ദേഹം നന്ദി പറയുന്നത്. അവിടെ വെച്ചാണ് ക്യാഷ് വേര്‍ഡ് ടൈംസ് 20 ടിക്കറ്റ് ആദം മെലോക്കി എടുക്കുന്നത്.സമ്മാനം അടിക്കുന്ന ചിന്ത പോലും എന്റെ മനസ്സില്‍ ഇല്ലായിരുന്നു.

ആ സ്‌ക്രാച്ച് കാര്‍ഡ് ചുരണ്ടി നോക്കുമ്പോള്‍, ശരിക്കും ഞാന്‍ അത്ഭുതപ്പെട്ട് പോയി. നൂറ് തവണയെങ്കിലും വീണ്ടും അതിലെന്താണ് എഴുതിയിരിക്കുന്നതെന്ന് ഞാന്‍ നോക്കി. കാരണം അതില്‍ പറഞ്ഞിരിക്കുന്ന കാര്യം എനിക്ക് വിശ്വാസിക്കാവുന്നതിലും അപ്പുറത്തായിരുന്നു. ഇത്ര വലിയ സമ്മാനം പ്രതീക്ഷിച്ചിരുന്നില്ലെന്നും ആദം പറഞ്ഞു. ആ ടിക്കറ്റ് ഞാന്‍ ഫോണ്‍ വഴിയാണ് സ്‌കാന്‍ ചെയ്ത് നോക്കിയത്.

ഒരു മില്യണ്‍ എന്ന് കണ്ടതോടെ ഞാനാകെ ഷോക്കായ അവസ്ഥയിലായിരുന്നുവെന്ന് ആദം മെലോക്കി പറഞ്ഞു. എട്ട് കോടി 23 ലക്ഷം രൂപയ്ക്കും മുകളില്‍ വരും ഈ തുക. തന്റെ ഭാര്യക്കും മകളും ഇതില്‍ നിന്ന് നല്ലൊരു തുക നല്‍കും. അവര്‍ക്കൊപ്പം ജീവിതം അടിച്ചുപൊളിക്കും. തീര്‍ച്ചയായും പുതിയൊരു ട്രക്ക് വാങ്ങാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഒരു ഗോള്‍ഫ് ട്രിപ്പും പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും ആദം വെളിപ്പെടുത്തി.ജീവിതം മാറിയതിന്റെ എല്ലാ സന്തോഷവും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. സമ്മാനം അടിച്ച സന്തോഷത്തില്‍ ഞാന്‍ അടുത്തയാളുകളെ എല്ലാം വിളിച്ച് ഇക്കാര്യം അറിയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആരും എന്റെ ഫോണ്‍ എടുത്തില്ല. ഞാന്‍ വളരെ ഉച്ചത്തിലായിരുന്നു ആ വിജയം ആഘോഷിച്ചിരുന്നത്.

ഒരു വയസ്സുകാരന്‍ മകന്‍ പോലും ശബ്ദം കേട്ട് എഴുന്നേറ്റെന്നും ആദം മെലോക്കി വ്യക്തമാക്കി.മിഷിഗണ്‍ ലോട്ടറിയുടെ ആസ്ഥാനത്തെത്തി അദ്ദേഹം കഴിഞ്ഞ ദിവസമാണ് സമ്മാനം വാങ്ങിയത്. ഈ പണം ലഭിച്ചത് വലിയൊരു ആശ്വാസമാണ്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവും. കുറച്ച് പണം ഭാര്യക്കും മകള്‍ക്കുമായി ചെലവാക്കും. പറ്റിയാല്‍ ഷിക്കാഗോയിലേക്ക് ഒരു ട്രിപ്പും പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് ആദം വെളിപ്പെടുത്തി.

വസന്തകാലത്ത് മഞ്ഞുപെയ്യും; ഒന്ന് പോയി നോക്കൂ, എല്ലാം മാജിക്കല്‍ ഡെസ്റ്റിനേഷന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+