ഭാഗ്യം ഇവര്‍ക്ക് പിന്നാലെ തന്നെ, ആദ്യമായി ടിക്കറ്റെടുത്ത യുവതിക്ക് അത്ഭുത ബംപര്‍; കിട്ടിയത് കോടികള്‍
വാഷിംഗ്ടണ്‍: ആദ്യമായി ലോട്ടറിയെടുക്കുന്നവര്‍ പലപ്പോഴും ഭാഗ്യം തേടി വരണമെന്നില്ല. എന്നാല്‍ ചിലര്‍ക്ക് ഭാഗ്യം കൂടെയുണ്ടെങ്കില്‍ എന്തും നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. അത് സത്യവുമാണ്. പറഞ്ഞുവരുന്നത് അമേരിക്കയില്‍ ഒരു മധ്യവയസ്കയ്ക്ക് ലോട്ടറിയടിച്ചതാണ്. ഇവരുടെ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുകയാണ്.
മറ്റുള്ളവര്‍ക്ക് സമ്മാനം അടിക്കുന്നത് മാത്രം പറഞ്ഞ് കേട്ടിട്ടുള്ള അനുഭവമേ ഇവര്‍ക്കുണ്ടായിരുന്നുള്ളൂ. പക്ഷേ ഇപ്പോള്‍ ആ അനുഭവവും അവരെ തേടിയെത്തിയിരിക്കുകയാണ്. അതും ആദ്യ ലോട്ടറിയില്‍ തന്നെയാണ് ഇവര്‍ക്ക് ബംപര്‍ സമ്മാനം അടിച്ചിരിക്കുന്നത്. പക്ഷേ ആ ഭാഗ്യത്തിന് പിന്നില്‍ വലിയൊരു കഥ തന്നെയുണ്ട്. അതിന്റെ വിശദമായ വിവരങ്ങളിലേക്ക്.....

image credit: Newsflash
ലോകത്തെ ഏറ്റവും ഭാഗ്യശാലി ആരായിരിക്കും. അത് യുഎസ്സിലെ നോര്‍ത്ത് കരോലിന സ്വദേശിയായ റെബേക്ക പവലായിരിക്കും. ഇവരുടെ ഭാഗ്യത്തിന്റെ പവര്‍ അത്രത്തോളമുണ്ട്. ആദ്യമായി ഒരു ടിക്കറ്റെടുത്ത ഈ മധ്യവയസ്കയ്ക്ക് ബംപര്‍ അടിച്ചിരിക്കുകയാണ്. ഒന്നര ലക്ഷം യുഎസ് ഡോളറാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടിയിരിക്കുന്നത്. ഇവരുടെ ഒരു നിമിഷത്തെ തീരുമാനമാണ് ഭാഗ്യക്കുറി സ്വന്തം കൈയ്യിലെത്തിയത്. 3.37 ഡോളര്‍ മുടക്കിയാണ് റെബേക്കി ബംപറടിച്ച ടിക്കറ്റ് വാങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ വെറും 237 രൂപയാണ് ഈ ടിക്കറ്റിനായി റെബേക്ക മുടക്കിയത്.

ജനുവരി ഏഴിനായിരുന്നു റെബേക്ക ആ ടിക്കറ്റ് എടുത്തത്. ആദ്യമായി ലോട്ടറിയെടുക്കുന്നതിന്റെ എല്ലാ ആവേശവും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇത്ര വലിയ സമ്മാനം അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഫലം വന്ന ഉടനെ ഒന്നും അവര്‍ അത് പരിശോധിച്ചിരുന്നില്ല. മണിക്കൂറുകള്‍ ഒക്കെ കഴിഞ്ഞാണ് ഫലം റെബേക്ക പരിശോധിച്ചത്. ഫലം കണ്ടപ്പോള്‍ അവര്‍ ഒറ്റയിരിപ്പായിരുന്നു. ആകെ ഞെട്ടിത്തിരിച്ച് പോയിരുന്നു അവര്‍. ഇത്രയും വലിയ തുക ഒന്നിച്ച് കിട്ടാന്‍ പോകുന്നതിന്റെ ഷോക്കായിരുന്നു അവര്‍ക്കുണ്ടായിരുന്നത്.

ഈ ടിക്കറ്റ് നാല് വൈറ്റ് ബോള്‍ നമ്പറുകളുമായി ശരിയായി വന്നു. തുടര്‍ന്ന് റെഡ് പവര്‍ബോള്‍ കൂടി ശരിയായി വന്നതോടെ സമ്മാനം അടിക്കുകയായിരുന്നു. ആദ്യം 41000 ഡോളറാണ് ലഭിച്ചത്. എന്നാല്‍ റെബേക്കയുടെ സമ്മാനം മൂന്നിരട്ടിയായി മാറുകയായിരുന്നു. പവര്‍ പ്ലേ മള്‍ട്ടിപ്ലയര്‍ അടിച്ചതോടെ ഈ സമ്മാനം മൂന്ന് മടങ്ങ് വര്‍ധിച്ച് ഒന്നരലക്ഷം ഡോളറായി മാറുകയായിരുന്നു. 48കാരിയായ റെബേക്ക ഇതോടെ ആവേശത്തില്‍ തുള്ളിച്ചാടുകയായിരുന്നു. ഏതൊരാളും സ്വപ്നം കാണുന്ന നേട്ടമാണ് റെബേക്ക സ്വന്തമാക്കിയിരിക്കുന്നത്. ഇവരാകെ ആവേശത്തിലാണ്.

കശുവണ്ടിക്ക് ഇങ്ങനെയും ഗുണങ്ങളോ; ഈ വിധത്തില്‍ ഒന്ന് കഴിച്ച് നോക്കൂ, മാറ്റം ഉടന്‍ അറിയാം
ലോട്ടറി കണ്ടപ്പോള്‍ വെറുതെ ഒന്ന് എടുത്ത് നോക്കാമെന്ന് കരുതി. എനിക്ക് തുടക്കക്കാരിയുടെ ഭാഗ്യമുണ്ടെന്ന് അവിടെ കട നടത്തുന്ന സ്ത്രീ പറഞ്ഞു. അത് കേട്ടാണ് ടിക്കറ്റ് എടുത്തത്. ശരിക്കും ഒരു സ്വപ്നം പോലെയാണിത്. എനിക്ക് ശരിക്കും ഉറങ്ങാന്‍ പോലും കഴിഞ്ഞില്ലെന്ന് റെബേക്ക് പറയുന്നു. പവര്‍ബോള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നതിന് ശേഷം ഞാന്‍ ആ നമ്പറുകള്‍ ഒന്ന് പരിശോധിച്ചു. അടുത്ത നിമിഷം വലിയൊരു അലര്‍ച്ചയാണ് ഉണ്ടായത്. ഭര്‍ത്താവിനെ ഉടന്‍ വിവരമറിയിച്ചെന്നും റെബേക്ക പറഞ്ഞു. നമ്മള്‍ക്ക് ബംപര്‍ അടിച്ചെന്ന കാര്യം അദ്ദേഹമാണ് ആദ്യം അറിഞ്ഞതെന്നും ഇവര്‍ പറഞ്ഞു.

അതേസമയം ഈ പണം നിരവധി പ്ലാനുകള്‍ റെബേക്കയ്ക്കുണ്ട്. പുതിയൊരു കാര്‍ വാങ്ങാനാണ് അവര്‍ താല്പര്യപ്പെടുന്നത്. 1 കോടി 21 ലക്ഷം രൂപയാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടിയത്. 99 ലക്ഷം രൂപയില്‍ അധികം ഇവര്‍ക്ക് നികുതി കിഴിച്ച് സമ്മാനമായി ലഭിക്കും. കുറച്ച് പണം പുതിയൊരു വീട് വാങ്ങാനായും ഇവര്‍ ചെലവിടും. നേരത്തെ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള റോന്‍ഡ ഐസക്കിനും ഇതുപോലെ സമ്മാനം അടിച്ചിരുന്നു. സമാന തുക തന്നെയാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഇതുപോലൊരു വിജയം സ്വപ്നം കണ്ടിരുന്നില്ലെന്ന് അവര്‍ പറയുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications