Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം ഭാര്യയുടെ പേഴ്‌സില്‍; ആഴ്ച്ചകളോളം ആരുമറിഞ്ഞില്ല, ഒടുവില്‍ വയോധികന് അടിച്ചത് ബംപര്‍

വാഷിംഗ്ടണ്‍: ഒരാള്‍ക്ക് കിട്ടേണ്ട ഭാഗ്യമാണെങ്കില്‍ അത് എത്ര കാലം കഴിഞ്ഞാണെങ്കിലും അയാളെ തന്നെ തേടി വരും. അതിന് കാത്തിരിക്കണമെന്ന് മാത്രം. പക്ഷേ ഭാഗ്യം തൊട്ടുമുന്നിലുണ്ടായിട്ടും, അത് തിരിച്ചറിയപ്പെടാതെ പോയതാണെങ്കില്‍ എന്ത് ചെയ്യും. അമേരിക്കയില്‍ നിന്നുള്ള ഒരു മധ്യവയസ്‌കന്റെ അനുഭവമാണിത്. ഇയാള്‍ പോലും അറിയാതെ തൊട്ടുമുന്നില്‍ ഒരു ബംപര്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

സ്വപ്‌നങ്ങളില്‍ പോലും ഓര്‍മയില്ലാത്ത ഈ കാര്യം ഭാഗ്യത്തെ തട്ടി തെറിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ ഇയാളുടെ ഭാര്യയുടെ ചെറിയൊരു ഇടപെടല്‍ എല്ലാം മാറ്റിമറിച്ചിരിക്കുകയാണ്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ വലിയ ആവേശവും ത്രില്ലുമാണ് ഇവര്‍ക്കുള്ളത്. ആ ഭാഗ്യത്തിന്റെ വിശദ വിവരങ്ങളിലേക്ക്.....

1

image credit: North Carolina Education Lottery

നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള മധ്യവയസ്‌കനായ ടെറി പീസിന് ബംപറടിച്ചതില്‍ വലിയ ട്വിസ്റ്റും ടേണുമൊക്കെയുണ്ട്. കാരണം ഭാഗ്യം തൊട്ടുമുന്നില്‍ ഉണ്ടായിട്ടും, അത് ടെറിക്ക് കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലായിരുന്നു. കാരണം ആ ഭാഗ്യത്തെ കുറിച്ച് അദ്ദേഹത്തിനും ഓര്‍മയില്ലായിരുന്നു. ലോട്ടറി ടിക്കറ്റ് നേരത്തെ എടുത്തിട്ടും അതിന്റെ ഫലം നോക്കാന്‍ ടെറി പീസ് മറന്നുപോയിരുന്നു. എന്തിനേറെ പറയുന്നു അങ്ങനെയൊരു ടിക്കറ്റ് തന്റെ കൈവശമുണ്ടെന്ന് പോലും ടെറി ഓര്‍ത്തിരുന്നില്ല. അതിലൂടെ വലിയൊരു ഭാഗ്യമായിരുന്നു അദ്ദേഹത്തിന് നഷ്ടമാകുമായിരുന്നത്.

2

ഇതൊക്കെ ഇന്ത്യയില്‍ തന്നെയാണോ? കേട്ടിട്ട് പോലുമുണ്ടാവില്ല; പക്ഷേ ട്രിപ്പിന് പൊളിയാണ്, ഒന്ന് പോയി നോക്കൂ!!

യഥാര്‍ത്ഥത്തില്‍ ഈ ടിക്കറ്റ് ടെറി പീസിന്റെ ഭാര്യയുടെ കൈവശമായിരുന്നു. ഇവര്‍ ആ ടിക്കറ്റ് കൈവശം വെച്ചിരുന്നത് മറന്നുപോയിരുന്നു. സ്വന്തം പേഴ്‌സിനുള്ളിലായിരുന്നു അത് വെച്ചിരുന്നത്. പേഴ്‌സിന്റെ ഉള്ളില്‍ എവിടെയോ ഒരു കൊച്ചു കടലാസ് കഷ്ണമായി അതുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ തിരിച്ചറിയാന്‍ വൈകി പോയി. പക്ഷേ ഇവരെ തേടി ആ ഭാഗ്യം അവിടെ തന്നെയുണ്ടായിരുന്നു. ഒരു മില്യണ്‍ പവര്‍ബോള്‍ ടിക്കറ്റ് അവര്‍ക്ക് തന്നെ അടിച്ചു. ബംപര്‍ അടിച്ച തുക നോക്കുമ്പോള്‍ ആരും ഞെട്ടിപ്പോകും. അത്രയും വലിയ തുകയാണിത്.

3

8 കോടി 12 ലക്ഷം രൂപയില്‍ അധികം വരും ഈ തുക. ഇവര്‍ക്ക് ലോട്ടറി അടിച്ച കാര്യം നോര്‍ത്ത് കരോലിന എജുക്കേഷന്‍ ലോട്ടറി അധികൃതര്‍ സ്ഥിരീകരിച്ചു. തന്റെ ഭാര്യം ടിക്കറ്റ് പരിശോധിക്കാന്‍ പോവുകയാണെന്നാണ് ആ ദിവസം കരുതിയത്. എന്നാല്‍ സമ്മാനം അടിച്ച ടിക്കറ്റ് അവള്‍ മറന്നുപോയിരുന്നു. അതുകൊണ്ട് പരിശോധിച്ചിരുന്നില്ല. ഒടുവിലാണ് അത് തിരിച്ചറിഞ്ഞതെന്ന് ടെറി ലോട്ടറി അധികൃതരോട് പറഞ്ഞു. ജനുവരി പന്ത്രണ്ടിനാണ് അദ്ദേഹം ലോട്ടറി ആസ്ഥാനത്തെത്തി സമ്മാനം വാങ്ങിയത്. ഇവര്‍ക്ക് സമ്മാനം അടിച്ച രീതി തന്നെ രസകരമാണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

4

65കാരനായ ടെറി പീസ് ജീവിതം ഒന്ന് ആഘോഷിക്കാനുള്ള ശ്രമത്തിലാണ്. നിലവില്‍ വീട് പുതുക്കി പണിത് കൊടുക്കുന്ന ജോലിയാണ് അദ്ദേഹത്തിനുള്ളത്. ഈ ബംപര്‍ അടിച്ചതോടെ വലിയ ആശ്വാസമാണ് ലഭിച്ചത്. തനിക്കും, ഭാര്യക്കും ജീവിതത്തില്‍ കഴിയുന്നതും വേഗത്തില്‍ ജീവിതത്തില്‍ നിന്ന് വിരമിക്കാനാവും. ഈ ജോലി അധിക കാലം ചെയ്യാതെ വിരമിക്കാന്‍ സാധിക്കും. കുറച്ച് പണം തന്റെ പേരക്കുട്ടികള്‍ക്കായി മാറ്റി വെക്കും. കുറച്ച് പണം തന്റെ സമ്പാദ്യത്തിലേക്ക് മാറ്റിവെക്കും. ഫോര്‍ഡിന്റെ എഫ് 150 ട്രക്ക് വാങ്ങാനും ടെറിക്ക് പ്ലാനുണ്ട്.

5

തനിക്ക് എപ്പോഴും ഇത്തരത്തിലുള്ള ഭാഗ്യം തേടി വരാറുണ്ടെന്ന് ടെറി പറയുന്നു. എപ്പോഴെങ്കിലും തനിക്ക് ബംപറടിക്കുമെന്ന് ആളുകളോട് പറയാറുണ്ട്. അതിപ്പോള്‍ സത്യമായെന്നും ടെറി പീസ് പറഞ്ഞു. വെയിന്‍സ് വില്ലെയിലെ മാര്‍ക്കറ്റില്‍ നിന്നാണ് ഈ ടിക്കറ്റ് അദ്ദേഹം വാങ്ങിയത്. വെറും രണ്ട് ഡോളര്‍ മാത്രമാണ് അതിനായി മുടക്കിയത്. ജനുവരി നാലിന് നറുക്കെടുത്ത പവര്‍ബോള്‍ ടിക്കറ്റിലെ ആദ്യത്തെ അഞ്ച് വൈറ്റ് ബോള്‍ നമ്പറുകളും കൃത്യമായി തന്നെ വന്നു. റെഡ്‌ബോള്‍ വന്നാല്‍ ജാക്‌പോട്ട് അടിക്കും. ജനുവരി പതിനൊന്നിനാണ് നോര്‍ത്ത് കരോലിന ലോട്ടറി ആസ്ഥാനത്ത് പീസ് എത്തിയത്. 7,12501 ലക്ഷം ഡോളറാണ് അദ്ദേഹത്തിന് ലഭിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+