കടത്തില്‍ മുങ്ങി നട്ടംതിരിഞ്ഞു, രക്ഷകനായി എത്തി ബംപര്‍ ലോട്ടറി, യുഎസ്സില്‍ വയോധികന് കോടീശ്വരന്
വാഷിംഗ്ടണ്‍: ജീവിതത്തില്‍ കഷ്ടപ്പെട്ട് നില്ക്കുന്ന സമയത്ത് നമ്മള് ചിലപ്പോള്‍ ദൈവത്തെ വരെ സഹായത്തിനായി വിളിക്കാം. പക്ഷേ ആ സമയത്ത് ഒരു സഹായം കൃത്യമായി കിട്ടിയാലോ? ജീവിതകാലം മുഴുവന്‍ നമ്മള് അത് ഓര്‍ത്തിരിക്കും. കാരണം മറക്കാന്‍ പറ്റാത്ത കാര്യമല്ലേ അത്. അങ്ങനൊരു കാര്യം ഇപ്പോള്‍ ഒരു വയോധികന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുകയാണ്.
വായ്പകളും, കടബാധ്യതകളുമൊക്കെയായി കുറിച്ച് ബുദ്ധിമുട്ടിലായിരുന്നു ഇയാള്‍. എന്നാല്‍ ജീവിതത്തില്‍ പ്രകാശം നിറച്ച് ഒരു ഭാഗ്യം കടന്നുവന്നിരിക്കുകയാണ്. അത് ഇപ്പോള്‍ നഷ്ടപ്പെട്ട സന്തോഷം കൂടിയാണ് ഇയാള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. അത് എങ്ങനെയെന്ന് പരിശോധിക്കാം....

യുഎസ്സിലെ മസാചുസെറ്റ്സില്‍ നിന്നുള്ള മൈക്കിള്‍ വാലന്റാണ് ഇപ്പോള്‍ ഭാഗ്യം തേടി വന്നതിന് സാക്ഷിയായത്. മസാചുസെറ്റ്സിലെ വാലന്റ് സ്വദേശിയാണ് അദ്ദേഹം. ഒരു ബില്യണിന്റെ ബംപര്‍ ടിക്കറ്റാണ് അദ്ദേഹത്തിന്റെ അടിച്ചത്. ഇപ്പോള്‍ എട്ട് കോടിയില്‍ അധികം രൂപ സമ്മാനമായി മൈക്കിള്‍ വാലന്റിന്‍ ലഭിക്കും. കൃത്യ സമയത്താണ് ഈ പണം കിട്ടിയതെന്ന് അദ്ദേഹം പറയുന്നു. ഇന്‍സ്റ്റന്റ് ലോട്ടറിയിലൂടെയാണ് ഇത്രയും വലിയ ഭാഗ്യം വാലന്റിന്‍ ലഭിച്ചത്. ഇനി തന്റെ ബിസിനസ് ഒന്ന് നന്നാക്കിയെടുക്കാന്‍ ഈ പണം ഉപകരിക്കുമെന്നാണ് വാലന്റ് അവകാശപ്പെടുന്നത്.

അത് മാത്രല്ല അത്യാവശ്യം കടബാധ്യതകളും, വായ്പകളുമെല്ലാം വാലന്റിന്‍ ഉണ്ടായിരുന്നു. അതെല്ലാം അടച്ച് തീര്‍ക്കാന്‍ ഈ പണം സഹായിക്കും. ഒപ്പം സ്വപ്നം കണ്ടിരുന്നത് പോലെ പുതിയൊരു കാറും സ്വന്തമായി വാങ്ങാന്‍ സാധിക്കും. മെയ്ഹം ടിക്കറ്റുകളാണ് അദ്ദേഹം വാങ്ങിയത്. പത്ത് ഡോളര്‍ മാത്രമാണ് ഇതിന് മുടക്കേണ്ടത്. ഒറ്റത്തവണ തുകയായി അദ്ദേഹം സമ്മാനം വാങ്ങുകയായിരുന്നു. ആറരലക്ഷം ഡോളര്‍ വാലന്റിന്‍ ലഭിക്കും. ഡ്രാക്കറ്റിലെ ജിമ്മി കണ്‍വീനിയസ് സ്റ്റോറില്‍ നിന്നാണ് ഈ ടിക്കറ്റ് അദ്ദേഹം വാങ്ങി. ജിമ്മി സ്റ്റോറില്‍ പതിനായിരം ഡോളര്‍ സമ്മാനമായി ലഭിക്കും.

വാലന്റിന്‍ മാത്രമല്ല മസാചുസെറ്റ്സില്‍ മറ്റൊരാള്‍ക്ക് കൂടി ബംപര്‍ അടിച്ചിരിക്കുകയാണ്. ഇത്തവണ ഫിച്ച്ബര്ഗ് സ്വദേശിക്കാണ് സമ്മാനം അടിച്ചത്. വൈമാന് ലിക്വര്‍ സ്റ്റോറില്‍ നിന്നാണ് ഇയാള്‍ ടിക്കറ്റെടുത്തത്. അതേസമയം മസാചുസെറ്റ്സ് ക്യാഷ് കിങ് ലോട്ടറിയിലും പുതിയൊരു ജേതാവ് ഉണ്ടായിരിക്കുകയാണ്. വില്‍മിങ്ടണ്‍ സ്വദേശിയാണ് അദ്ദേഹം. ഈ ബംപര്‍ അടിച്ചതില്‍ അദ്ദേഹം ആവേശത്തിലാണ്. ഈ പണത്തില്‍ കുറച്ച് ഉപയോഗിച്ച് താന്‍ വിദേശ യാത്രയ്ക്കായി ചെലവഴിക്കുമെന്ന് മൈക്കിള്‍ പാക്വെറ്റെ എന്ന വയോധികന് വ്യക്തമാക്കി.

Hair care: കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ; മുടി പനങ്കുല പോലെ വളരും, ഇത്ര മാത്രം ചെയ്താല്‍ മതി
ഒരു മില്യണാണ് പാക്വെറ്റെക്ക് സമ്മാനമായി അടിച്ചത്. അതും ഇന്‍സ്റ്റന്റ് ടിക്കറ്റാണ്. ഒറ്റതവണ പേമെന്റായിട്ടാണ് പാക്വെറ്റെ ലോട്ടറി സമ്മാനം വാങ്ങിയത്. ആറരലക്ഷം തന്നെ നികുതി പിടിച്ച ശേഷം അദ്ദേഹത്തിന് ലഭിക്കും. 35ാം വാര്‍ഷിക ട്രിപ്പാണ് വിദേശത്തേക്ക് പാക്വെറ്റെ നടത്തുന്നത്. ഇതില്‍ കുറച്ച് പണം ഗ്രീസിലേക്കുള്ള യാത്രക്കായിട്ടാണ് ചെലവാക്കുന്നതെന്നും പാക്വെറ്റെ പറഞ്ഞു. ടെക്സ്ബറിയിലെ ഇടിഡി ഫുഡ് മാര്‍ട്ടില്‍ നിന്നാണ് പാക്വെറ്റെ ടിക്കറ്റ് വാങ്ങിയത്. ഇവര്‍ക്ക് പതിനായിരം രൂപ ബോണസായി ലഭിക്കും.

അതേസമയം നോര്‍ത്ത് കരോലിനയിലും വലിയൊരു ഭാഗ്യവതി എത്തിയിരിക്കുകയാണ്. ഷാര്‍ലെറ്റ് സ്വദേശിയായ ജോര്‍ജിയ റിച്ചാര്‍ഡ്സണാണ് ഇത്തവണ സമ്മാനമടിച്ചത്. ഒരു ലക്ഷം യുഎസ് ഡോളറാണ് അവര്‍ക്ക് അടിച്ചത്. 81 ലക്ഷത്തില്‍ അധികം രൂപയുണ്ട് ഇത്. ക്യാഷ് ഫൈവ് ബോണസ് ക്യാഷ് ടിക്കറ്റിലാണ് ജോര്‍ജിയക്ക് സമ്മാനം അടിച്ചത്. ജനുവരി ഒമ്പതിന് നറുക്കെടുപ്പ് ടിക്കറ്റിലാണ് ജോര്‍ജിയയെ തേടി സമ്മാനം എത്തിത്. ലോട്ടറി ആസ്ഥാനത്തെത്തിയാണ് അവര്‍ സമ്മാനം വാങ്ങിയത്. അതേസമയം നികുതിയെല്ലാം പിടിച്ച് കഴിഞ്ഞ് 71250 ഡോളറാണ് സമ്മാനമായി ഇയാള്‍ക്ക് ലഭിക്കുക.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications