കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെയും നല്ല മനസ്സുള്ളവരോ; യൂബര്‍ ഡ്രൈവര്‍ക്ക് ബംപറടിച്ചു, പണം കൊണ്ട് സഹായം വീടില്ലാത്തവര്‍ക്ക്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഭാഗ്യം എന്ന് പറയുന്നത് നമ്മളില്‍ പലര്‍ക്കും ഉണ്ടാവാം. പക്ഷേ നല്ല മനസ്സ് അത് എല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ല. പ്രത്യേകിച്ച് സ്വന്തം പണം ആരെയെങ്കിലും സഹായിക്കാനായി നല്‍കാന്‍ പലര്‍ക്കും താല്‍പര്യമുണ്ടാവുന്ന കാര്യമല്ല. ഇവിടെ എല്ലാ പ്രതീക്ഷയും തെറ്റിച്ചിരിക്കുകയാണ് ഒരു ഡ്രൈവര്‍. തനിക്ക് കിട്ടിയ പണം കൊണ്ട് ഒരുപാട് പേരെ സഹായിക്കണമെന്നാണ് ആ ഡ്രൈവര്‍ പറയുന്നത്.

കേള്‍ക്കുന്ന ആരും അമ്പരന്ന് പോകുന്ന കാര്യങ്ങളാണ് ഇയാള്‍ പറഞ്ഞിരിക്കുന്നത്. ഈ പണം ഈ ഡ്രൈവര്‍ക്ക് ലോട്ടറി അടിച്ച് ലഭിച്ചതാണ്. അത് പാഴാക്കി കളയാന്‍ എന്തായാലും ഇയാള്‍ക്ക് ഉദ്ദേശമില്ല. എന്തൊക്കെയാണ് ഇയാള്‍ ചെയ്യാന്‍ പോകുന്നതെന്ന് പരിശോധിക്കാം....

1

യുഎസ്സിലെ വിര്‍ജീനിയയില്‍ നിന്നുള്ള ഒരു ഭാഗ്യവാന്റെ നേട്ടവും, അദ്ദേഹത്തിന്റെ നല്ല മനസ്സുമാണ് ഇപ്പോള്‍ പ്രകീര്‍ത്തിക്കപ്പെടുന്നത്. വിര്‍ജീനിയ ലോട്ടറിയുടെ ടിക്കറ്റ് നിക്കോളാസ് ഹൂസിനി എന്ന യുവാവ് ജനുവരി ഒന്നിനാണ് ടിക്കറ്റ് എടുക്കുന്നത്. ഭാഗ്യം തനിക്കൊപ്പമുണ്ടെന്ന കാര്യം യൂബര്‍ ഡ്രൈവര്‍ കൂടിയായ നിക്കോളാസ് മറന്ന് പോയിരുന്നു. പക്ഷേ ടിക്കറ്റ് പരിശോധിച്ചപ്പോള്‍ സമ്മാനം ഹൂസിനിക്കാണ്.

2

യുദ്ധമല്ല, വരാന്‍ പോകുന്നത് കടുത്ത ക്ഷാമം, സാമ്പത്തിക പ്രതിസന്ധിയെത്തും, ജ്യോതിഷിയുടെ പ്രവചനംയുദ്ധമല്ല, വരാന്‍ പോകുന്നത് കടുത്ത ക്ഷാമം, സാമ്പത്തിക പ്രതിസന്ധിയെത്തും, ജ്യോതിഷിയുടെ പ്രവചനം

സന്തോഷം കൊണ്ട് ഇരിക്കണോ നില്‍ക്കണോ എന്നറിയാത്ത അവസ്ഥയിലാണ് നിക്കോളാസ്. ഇതിനിടയില്‍ വമ്പനൊരു പ്രഖ്യാപനവും അദ്ദേഹം നടത്തി. തനിക്ക് അടിച്ച ഒരു ലക്ഷം ഡോളറില്‍ നിന്ന് സഹായങ്ങള്‍ ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. 81 ലക്ഷം രൂപയില്‍ അധികമാണ് നിക്കോളാസിന് സമ്മാനമായി കിട്ടുക. ഈ തുകയില്‍ ഒരു ഭാഗം വീടില്ലാത്തവരെ സഹായിക്കാനായി ചെലവിടും. അവര്‍ക്ക് വേണ്ട ഭക്ഷണം താന്‍ നല്‍കുമെന്ന് നിക്കോളാസ് പറഞ്ഞു.

3

ഇതില്‍ കൂടുതല്‍ ഈ പണം കൊണ്ട് ഒരാള്‍ക്ക് എന്താണ് ചെയ്യാനാവുക. ബ്ലാക്‌സ്ബര്‍ഗിലെ 7 ഇലവനില്‍ നിന്നാണ് നിക്കോളാസ് ഹൂസിനി ടിക്കറ്റ് വാങ്ങിയത്. വിര്‍ജീനിയ ലോട്ടറിയുടെ ന്യൂഇയര്‍ മില്യനെയര്‍ റാഫിളിലാണ് ഈ സമ്മാനം യൂബര്‍ ഡ്രൈവറെ തേടിയെത്തിയത്. ഏഴ് പേര്‍ക്കാണ് ഒരു ലക്ഷം യുഎസ് ഡോളര്‍ സമ്മാനം അടിച്ചത്. ഹൂസിനി ലോട്ടറി ആസ്ഥാനത്തെത്തിയാണ് സമ്മാനം വാങ്ങിയത്.

4

എന്ത് മനോഹരിയാണ് തുര്‍ക്കി; ഉറപ്പായും സന്ദര്‍ശിക്കേണ്ടത് ഈ സ്ഥലങ്ങള്‍, കീശ കാലിയാവില്ല!!

ആ സമയത്താണ് വീടില്ലാത്തവരെ സഹായിക്കുമെന്ന് പ്രഖ്യാപിച്ചത്. എനിക്ക് ബ്ലാക്‌സ്ബര്‍ഗ് ഇഷ്ടമാണ്. ഇവിടെയുള്ളവരെ ഇഷ്ടമാണ്. അവര്‍ക്ക് ഞാന്‍ നല്‍കുന്ന ചെറിയൊരു സഹായമാണിതെന്നും ഹൂസിനി വ്യക്തമാക്കി. അതേസമയം ഹൂസിനിയുടെ നല്ല മനസ്സിനെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്. ഇത്രയും നല്ല കാര്യങ്ങള്‍ വേറെ ആരും ചെയ്യില്ലെന്നാണ് സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ പറയുന്നത്. അത് സത്യമാണെന്ന് പറയേണ്ടി വരും.

5

അതേസമയം ഫ്‌ളോറിഡ ലോട്ടറിയില്‍ ഇത്തവണ ഒരു അതിഭാഗ്യവതിക്കാണ് സമ്മാനംഅടിച്ചിരിക്കുന്നത്. ഇവര്‍ക്ക് ചിരിക്കാന്‍ ഒരുപാട് കാരണങ്ങളമുണ്ട്. ഒരു മില്യണ്‍ യുഎസ് ഡോളറാണ് ഇവര്‍ക്ക് ലഭിച്ചത്. ഏകദേശം എട്ട് കോടി രൂപയില്‍ അധികം വരുമിത്. 500 എക്‌സ് സ്‌ക്രാച്ച് കാര്‍ഡ് ലോട്ടറിയാണ് അവര്‍ വാങ്ങിയത്. 38കാരിയായ സാവന്ന ഷോര്‍സിനാണ് സമ്മാനം അടിച്ചത്. 8.2 ലക്ഷം ഡോളറാണ് നികുതി കിഴിച്ച് ഇവര്‍ക്ക് ലഭിക്കുക. തലഹീസി ഡിസ്ട്രിക്റ്റ് ഓഫീസില്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് വാങ്ങിയത്.

6

യുഎസ്സില്‍ പറക്കുംതളികയെത്തി, കണ്ടത് 3 പേര്‍; മൂന്ന് സ്ഥലങ്ങളിലായി എത്തിയെന്ന് നാട്ടുകാര്‍യുഎസ്സില്‍ പറക്കുംതളികയെത്തി, കണ്ടത് 3 പേര്‍; മൂന്ന് സ്ഥലങ്ങളിലായി എത്തിയെന്ന് നാട്ടുകാര്‍

നോര്‍ത്ത് കരോലിന ലോട്ടറിയില്‍ ബംപറടിച്ച ഒരു മധ്യവയസ്‌കന്‍ ഇപ്പോള്‍ ആവേശത്തിലാണ്. നാല് ലക്ഷം യുഎസ് ഡോളറാണ് കാരിയില്‍ നിന്നുള്ള ഇയാള്‍ക്ക് സമ്മാനം അടിച്ചത്. ഇത് ഏകദേശം മൂന്ന് കോടി 25 ലക്ഷം രൂപ വരും. അപ്പോള്‍ പിന്നെ ആവേശം കാണിക്കാതിരിക്കാന്‍ പറ്റുമോ. ബുധനാഴ്ച്ചയാണ് നോര്‍ത്ത് കരോലിന എജുക്കേഷന്‍ ലോട്ടറി ആസ്ഥാനത്തെത്തി വില്യം കിറ്റെ എന്ന ജേതാവ് സമ്മാനം വാങ്ങിയത്. 64കാരനായ ടിറ്റെ ഐടി വര്‍ക്കറാണ്. ജീവിതം മാറി മറിയുന്നതിന് ഈ ലോട്ടറി ഫലം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

English summary
us: luck stuck with good hearts, uber driver won lottery and became millionaire, plans to feed people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X