ഭാഗ്യം വരാന്‍ ഉപയോഗിച്ച നമ്പര്‍ ബംപറായി; യുവാവിന് ലോട്ടറിയടിച്ചു, അടിച്ചത് കോടികളുടെ നേട്ടം
വാഷിംഗ്ടണ്‍: ഭാഗ്യം ചിലര്‍ക്ക് എപ്പോഴും കൂടെയുണ്ടാവുന്നൊരു കാര്യമാണ്. എന്നാല്‍ ചിലപ്പോള്‍ അതുപോലൊരു ദൗര്‍ഭാഗ്യം വേറെയുണ്ടാവില്ല. ഭാഗ്യം കൂടുതലായി പ്രശ്‌നങ്ങളും ചിലര്‍ നേരിടാറുണ്ട്. എന്നാല്‍ യുഎസ്സിലെ ഒരു യുവാവിന് കാര്യങ്ങള്‍ അങ്ങനെയല്ല. ഭാഗ്യത്തിന്റെ കേന്ദ്രം കൂടെയുള്ളത് കൊണ്ട് ഈ യുവാവിന് അടിച്ചിരിക്കുന്നത് കോടികളാണ്.
സ്ഥിരമായി ഉപയോഗിച്ചിരുന്ന രീതിക്കാണ് ഇപ്പോള്‍ വലിയ ഭാഗ്യം ലഭിച്ചിരിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ ഇയാള്‍ കോടീശ്വരനായി മാറിയിരിക്കുകയാണ്. ഇത്രയും വലിയൊരു ഭാഗ്യം യുവാവിനെ തേടിയെത്തിയതില്‍ അമ്പരന്ന് നില്‍ക്കുകയാണ് എല്ലാവരും. കാരണം ലോട്ടറി എടുത്ത രീതിയും വ്യത്യസ്തമായിരുന്നു. വിശദമായ വിവരങ്ങളിലേക്ക്....

അമേരിക്കയിലെ മിഷിഗണില്‍ നിന്നാണ് ഈ മഹാഭാഗ്യവാന്‍ ഉണ്ടായിരിക്കുന്നത്. തന്റെ ജീവിതത്തിലെ ചില പ്രത്യേക കാര്യങ്ങള്‍ ഉപയോഗിച്ചാണ് ഇയാള്‍ ഈ ബംപര്‍ സ്വന്തമാക്കിയത്. കേള്‍ക്കുന്ന ആരും അമ്പരന്ന് പോകും ഈ തന്ത്രം കേട്ടാല്‍. ഒരു പ്രത്യേക വിഭാഗത്തില്‍ വരുന്ന നമ്പറുകളാണ് താന്‍ ഉപയോഗിക്കാറുള്ളത്. പ്രത്യേകിച്ച് അത് എനിക്ക് പ്രിയപ്പെട്ടവരുടെ പിറന്നാള്‍ ദിനമായിരിക്കും. അവര്‍ ജനിച്ച തിയതികളിലായിരിക്കും താന്‍ ടിക്കറ്റെടുക്കുകയെന്ന് കെന്റി കൗണ്ടിയില്‍ നിന്നുള്ള ഈ 64 കാരന്‍ പറയുന്നു. ഇത് ഭാഗ്യത്തിലേക്ക് നയിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നതല്ല.

അതേസമയം പേര് വെളിപ്പെടുത്താന്‍ ഇയാള്‍ തയ്യാറായിട്ടില്ല. 3,37000 ലക്ഷമാണ് മിഷിഗണില്‍നിന്നുള്ള ഈ വയോധികന് ലഭിച്ചിരിക്കുന്നത്. ഫാന്റസി 5 നമ്പറുകളെല്ലാം ഇയാള്‍ക്ക് ഒത്തുവന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 31നായിരുന്നു നറുക്കെടുപ്പ്. 02, 07, 19, 20. 25 എന്നിങ്ങനെയായിരുന്നു വിജയ നമ്പര്‍. കോയിറ്റ് അവന്യൂ നോര്‍ത്ത് ഈസ്റ്റിലെ കോയിറ്റ് സ്‌റ്റേഷനില്‍ നിന്നാണ് വയോധികന്‍ ടിക്കറ്റെടുത്തത്. അതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി മാറിയത്. എന്നാല്‍ താന്‍ തിരഞ്ഞെടുത്ത ടിക്കറ്റ് ഭാഗ്യം തരുമെന്ന് കരുതിയില്ലെന്നാണ് ഇയാള്‍ പറയുന്നത്.

താന്‍ ഫാന്റി ഫൈവ് ടിക്കറ്റുകള്‍ സ്ഥിരമായി എടുക്കാറുണ്ടെന്ന് ഇയാള്‍ പറയുന്നു. എല്ലാ സമയത്തും എനിക്ക് ഒരു പ്രത്യേക നമ്പര്‍ പ്രകാരമുള്ള ടിക്കറ്റുകളാണ് എടുക്കാറുള്ളത്. അത് പലരുടെയും പിറന്നാള്‍ ദിനം ചേര്‍ത്തുള്ള നമ്പറാണ്. മിഷിഗണ്‍ ലോട്ടറിയുടെ വെബ്‌സൈറ്റിലാണ് താന്‍ ഫലം നോക്കിയതെന്ന് വയോധികന്‍ പറയുന്നു. ആ സെക്കന്‍ഡില്‍ തന്നെ സമ്മാനം അടിച്ചതായി മനസ്സിലായി. എന്നാല്‍ വിശ്വസിക്കാന്‍ കുറച്ച് പ്രയാസ്സമുണ്ടായിരുന്നു. അതുകൊണ്ട് ഭാര്യയെ കൊണ്ട് ടിക്കറ്റ് വീണ്ടും പരിശോധിച്ചു. താന്‍ വായിച്ചത് കൃത്യമാണോ എന്നറിയാന്‍ വേണ്ടിയിട്ടാണെന്നും ഇയാള്‍ പറഞ്ഞു.

വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?
ഭാര്യ പറഞ്ഞപ്പോള്‍ എനിക്ക് സമ്മാനം അടിച്ചെന്ന് വിശ്വാസമായത്. ഉടനെ തന്നെ ആ ടിക്കറ്റ് ലോക്കറില്‍ വെച്ച് പൂട്ടുകയായിരുന്നു. പക്ഷേ ഇപ്പോഴും ലോട്ടറിയടിച്ചെന്ന കാര്യത്തോട് പൊരുത്തപ്പെടാനായിട്ടില്ലെന്ന് ഈ വയോധികന്‍ പറയുന്നു. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ രണ്ട് കോടി 75 ലക്ഷം രൂപയില്‍ അധികം ഇയാള്‍ക്ക് സമ്മാനമായി കിട്ടിയിട്ടുണ്ട്. ഈ പണം കൊണ്ട് കുറച്ച് ബില്ലുകള്‍ അടച്ച് തീര്‍ക്കാനാണ് ശ്രമിക്കുക. വീടിന്റെ കുറച്ച് പണി ബാക്കിയാണ്. അത് പൂര്‍ത്തിയാക്കും. കുറച്ച് പണം സംഭാവന ചെയ്യുമെന്നും ഇയാള്‍ പറഞ്ഞു. അടുത്തിടെയാണ് മിഷിഗണ്‍ ലോട്ടറി ആസ്ഥാനത്തെത്തി ഇയാള്‍ സമ്മാനം വാങ്ങിയത്.

അതേസമയം ഒന്താരിയോയില്‍ നിന്നുള്ള ഒരു ദമ്പതിമാരും ഇതുപോലെ ഭാഗ്യശാലികളാണ്. ഇവരുടെ ജീവിതത്തില്‍ രണ്ടാം തവണയാണ് ബംപര്‍ അടിച്ചത്. നവംബറില്‍ കര്‍ട്ടിസ് സ്വദേശികളായ റോബര്‍ട്ടിനും, അമാന്‍ഡ ആന്‍ഡ ഡുച്ചീനിനും അഞ്ച് ലക്ഷം ഡോളര്‍ സമ്മാനം അടിച്ചതാണ്. അത് ഇന്‍സ്റ്റന്റ് ലോട്ടറിയായിരുന്നു. ഇത്തവണ അടിച്ചപ്പോള്‍ റോബര്‍ട്ട് ഇത് സ്വപ്‌നമാണെന്നാണ് കരുതിയത്. ഇത്തവണ രണ്ടരലക്ഷമാണ് ഇവര്‍ക്ക് സമ്മാനമായി കിട്ടിയത്. ഇവര്‍ കൂടുതല്‍ സമയം കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം ചെലവിടാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി.ഇനി പണത്തിന്റെ പേടിയില്ലെന്നും ഇവര്‍ പറഞ്ഞു.












Click it and Unblock the Notifications