Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ജറിക്ക് കാശില്ല, ലോട്ടറി ടിക്കറ്റിലൂടെ ജീവിതം തിരിച്ചുപിടിച്ച് അമേരിക്കക്കാരന്‍, സംഭവം ഇങ്ങനെ

ഒരു ലോട്ടറി അദ്ദേഹത്തിന് വലിയ നേട്ടമാണ് ജീവിതത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. ആര് കേട്ടാലും കണ്ണ് നിറഞ്ഞ് പോകുന്ന തരത്തിലാണ് ആ ഭാഗ്യമെത്തിയത്.

us lottery

വാഷിംഗ്ടണ്‍: ജീവിതത്തിലെ ഒരു ഭാഗ്യം സ്വന്തം ജീവന്‍ തന്നെ രക്ഷിക്കുന്ന തലത്തിലേക്ക് വളര്‍ന്നത് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? അത്തരമൊരു മഹാഭാഗ്യത്തെ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കയില്‍ നിന്നുള്ള ഒരു മധ്യവയസ്‌കന്‍. തന്റെ ജീവിതം എങ്ങോട്ടെന്നില്ലാതെ പോയി കൊണ്ടിരുന്ന സമയത്താണ് ഇയാളെ തേടി ആ ഭാഗ്യമെത്തിയത്.

അതിപ്പോള്‍ വലിയ നേട്ടം അദ്ദേഹത്തിന് സമ്മാനിച്ചിരിക്കുകയാണ്. അതായത് ഒരു ലോട്ടറി അദ്ദേഹത്തിന് വലിയ നേട്ടമാണ് ജീവിതത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. ആര് കേട്ടാലും കണ്ണ് നിറഞ്ഞ് പോകുന്ന തരത്തിലാണ് ആ ഭാഗ്യമെത്തിയത്. അത് എങ്ങനെയെന്ന് പരിശോധിക്കാം....

പണത്തിനായി ഓടി നടന്നു

പണത്തിനായി ഓടി നടന്നു

അമേരിക്കയിലെ അയോവയില്‍ നിന്നുള്ള ഡേവിഡ് ക്രൂഗറുടെ സാഹചര്യം അങ്ങേയറ്റം ബുദ്ധിമുട്ടില്ലായിരുന്നു. ജീവിതത്തില്‍ ഏറ്റവും ആവശ്യം പണമായിരുന്നു. എന്നാല്‍ കൈയ്യില്‍ പണമില്ലായിരുന്നു. പക്ഷേ സ്‌ക്രാച്ച് കാര്‍ഡ് ലോട്ടറിയുണ്ടായിരുന്നു. ഡേവിഡിന് ഒരിക്കലും ആ ലോട്ടറി കൊണ്ട് തന്റെ ജീവിതം മാറാന്‍ പോകുകയാണെന്ന് അറിയില്ലായിരുന്നു. സ്വന്തം ജീവന്‍ തന്നെയാണ് ആ ലോട്ടറിയുടെ സമ്മാനം രക്ഷിച്ചിരിക്കുന്നത്.

അടിച്ചത് ചെറിയ തുക മാത്രം

അടിച്ചത് ചെറിയ തുക മാത്രം

വെറും പതിനായിരം ഡോളറാണ് ഡേവിഡിന് സമ്മാനമായി അടിച്ചത്. ഇത് ഇന്ത്യന്‍ രൂപയില്‍ എട്ട് ലക്ഷം രൂപയില്‍ അധികം വരും. പക്ഷേ ലോട്ടറിയിലെ സമ്മാനത്തുക നോക്കുമ്പോള്‍ ഇത് വളരെ ചെറുതായിരുന്നു. പക്ഷേ കൈയ്യില്‍ കാശില്ലാതെ ബുദ്ധിമുട്ടി നില്‍ക്കുകയായിരുന്നു ഡേവിഡ് ക്രൂഗര്‍. അതുകൊണ്ട് ഈ പതിനായിരം ഡോളര്‍ അദ്ദേഹത്തിന്റെ ജീവിതം തന്നെ രക്ഷിക്കുന്നതായി മാറുകയായിരുന്നു.

സര്‍ജറിക്കായി പണം വേണം

സര്‍ജറിക്കായി പണം വേണം

47കാരനായ ഡേവിഡിന് 50ാം സമ്മാനമാണ് അടിച്ചത്. കൊളോസല്‍ ക്രോസ് വേര്‍ഡ് സ്‌ക്രാച്ച് ഗെയിമിലാണ് ഈ സമ്മാനം അടിച്ചത്. ജൂണ്‍ മാസത്തില്‍ ഇടുപ്പിലെ ഒരു സര്‍ജറിക്കായി അദ്ദേഹം തയ്യാറെടുക്കുകയായിരുന്നു. നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ശസ്ത്രക്രിയയാണ് ഇത്. പക്ഷേ അതിന് വേണ്ട കൈയ്യില്‍ ഇല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു അദ്ദേഹം. ഇതോടെ വലിയൊരു ആശ്വാസമാണ് ഡേവിഡിന് ലഭിച്ചത്.

ഇത് എന്റെ ലക്കി ടിക്കറ്റ്

ഇത് എന്റെ ലക്കി ടിക്കറ്റ്

ഭൂമിയില്‍ ഇങ്ങനെയും സ്ഥലങ്ങളോ; കുടുംബത്തെ തീര്‍ച്ചയായും കാണിച്ചിരിക്കണം, ഫാമിലി ട്രിപ്പ് പൊളിക്കും

താന്‍ ഈ ലക്കി ടിക്കറ്റും ഒന്നും ആലോചിക്കാതെ അതിവേഗം വാങ്ങിയതാണെന്ന് ഡേവിഡ് പറയുന്നു. ചാള്‍സ് സിറ്റിയിലെ സ്റ്റോറില്‍ നിന്നാണ് ഈ ടിക്കറ്റെടുത്തത്. തനിക്ക് മുമ്പേ ഒരാള്‍ ടിക്കറ്റെടുത്തിരുന്നു. അത് കണ്ടപ്പോഴാണ് തനിക്ക് അടുത്ത ടിക്കറ്റെടുക്കണമെന്ന് തോന്നിയത്. തനിക്ക് സമ്മാനമടിച്ചെന്ന് കണ്ടപ്പോള്‍ കണ്ണുകളെ പോലും വിശ്വസിക്കാന്‍ സാധിച്ചില്ല. നേരത്തെ 500 ഡോളര്‍ സമ്മാനം കിട്ടിയിട്ടുണ്ട്. പക്ഷേ ഇത്ര വലിയ സമ്മാനം ആദ്യമായിട്ടാണെന്നും ഡേവിഡ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+