കടയില്‍ ബാക്കിയുള്ള 2 ടിക്കറ്റെടുത്തു; മിഷിഗണ്‍ ലോട്ടറിയില്‍ യുവാവിന് അടിച്ചത് കോടികള്‍, വൈറല്‍

വാഷിംഗ്ടണ്‍: നമ്മള്‍ കടയില്‍ ചെന്ന് നോക്കുമ്പോള്‍, ആവശ്യത്തിന് വാങ്ങാന്‍ വിചാരിച്ചിരുന്ന സാധനം ഇല്ലെങ്കിലോ? വലിയ നിരാശ തോന്നാം. എന്നാല്‍ അവസാന സ്‌റ്റോക്കില്‍ നിന്ന് ലോട്ടറിയെടുത്ത ഒരു യുവാവാണ് ഇപ്പോള്‍ അമേരിക്കയിലെ തരംഗമായിരിക്കുന്നത്. ബാക്കിവന്ന ടിക്കറ്റില്‍ നിന്ന് ഇയാള്‍ക്ക് സമ്മാനം അടിച്ചിരിക്കുന്നത് കോടികളാണ്.

1

നിരാശയോടെ എടുത്ത ആ ടിക്കറ്റുകള്‍ മിഷിഗണില്‍ നിന്നുള്ള യുവാവിന്റെ തലവര ഒന്നാകെ മാറ്റിയിരിക്കുകയാണ്. ഒരിക്കല്‍ പോലും ഈ രീതിയില്‍ ഭാഗ്യം വരുമെന്ന് കരുതിയതല്ലെന്നാണ് യുവാവ് പറയുന്നത്. എന്നാല്‍ ലോട്ടറി അടിക്കുമെന്ന് എന്നും ഈ യുവാവ് വിശ്വസിക്കാറുമുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

1

മിഷിഗണില്‍ നിന്നുള്ള യുവാവിനാണ് ഭാഗ്യം വല്ലാത്തൊരു തുണച്ചത്. ലോട്ടറി എടുക്കാനുള്ള ആഗ്രഹവുമായിട്ടാണ് മിഷിഗണിലെ മക്കോമ്പ് കൗണ്ടിയില്‍ നിന്നുള്ള 42കാരന്‍ കടയിലെത്തിയത്. എന്നാല്‍ അവിടെ തനിക്ക് വേണ്ട ഡയമണ്ട് സെവനിന്റെ ലോട്ടറി സ്‌ക്രാച്ച് ഓഫ് ടിക്കറ്റുകള്‍ വെറും രണ്ടെണ്ണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഏത് നിമിഷവും അത് വിറ്റുപോകാമായിരുന്നു. അതുകൊണ്ട് തന്നെ ഒന്നല്ല, ഈ രണ്ട് ടിക്കറ്റുമെടുക്കാന്‍ യുവാവ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തന്നെ കാത്തിരിക്കുന്നത് മഹാഭാഗ്യമാണെന്ന് ഇയാള്‍ അറിഞ്ഞിരുന്നില്ല.

2

Hair Fall: മുട്ട കൊണ്ട് ഇങ്ങനെയും ഗുണമുണ്ടോ; ഈ രീതിയില്‍ ഒന്ന് പരീക്ഷിക്കൂ; പിന്നെ ഇക്കാര്യങ്ങളുണ്ടാവില്ല

മക്കോമ്പ് കൗണ്ടി നിവാസിക്ക് അടിച്ചത് 33 കോടി 13 ലക്ഷം രൂപയാണ്. തുക കണ്ടപ്പോള്‍ തന്നെ യുവാവ് അമ്പരന്ന് പോയി. തനിക്ക് എങ്ങനെയാണ് ലോട്ടറി അടിച്ചതെന്ന് ഇയാള്‍ വിശദീകരിക്കുകയാണ്. മുമ്പ് ചില സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ടിക്കറ്റുകള്‍ ഈ യുവാവ് സ്വന്തമാക്കിയിരുന്നു. അതിന്റെ സമ്മാനം മാറിയെടുക്കാനായി എത്തിയതായിരുന്നു അദ്ദേഹം. ബാഡ് ആക്‌സിലെ മെയ്ജര്‍ സ്റ്റോറിലാണ് ഈ സമ്മാനം വാങ്ങാനെത്തിയത്. തുടര്‍ന്നാണ് ടിക്കറ്റ് എടുക്കാന്‍ തീരുമാനിച്ചത്. ആ തീരുമാനം യുവാവിനെ കോടീശ്വരനാക്കി മാറ്റിയിരിക്കുകയാണ്.

3

20, 30 ഡോളറിന്റെ ഇന്‍സ്റ്റന്റ് ടിക്കറ്റുകളാണ് താന്‍ സ്ഥിരമായി എടുക്കാറുള്ളതെന്ന് മിഷിഗണ്‍ യുവാവ് പറയുന്നു. നേരത്തെയും ടിക്കറ്റുകള്‍ ധാരാളമെടുത്തിരുന്നു. അതില്‍ കുറച്ചെണ്ണത്തിന് സമ്മാനം അടിച്ചിട്ടുണ്ടായിരുന്നു. അത് മാറ്റിയെടുക്കാനായിരുന്നു ആ ദിവസം ഞാന്‍ കടയിലെത്തിയതെന്ന് യുവാവ് പറഞ്ഞു. കൗണ്ടറിലെത്തിയപ്പോഴാണ് പുതിയ ടിക്കറ്റിന്റെ കാര്യം ശ്രദ്ധിച്ചത്. അവിടെ ആകെ ഡയമണ്ട്‌സ് സെവനിന്റെ രണ്ട് ടിക്കറ്റുകള്‍ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. അപ്പോള്‍ തന്നെ ആ രണ്ട് ടിക്കറ്റുമെടുത്തെന്ന് യുവാവ് പറഞ്ഞു.

4

ടിക്കറ്റിലെ ബാര്‍ക്കോഡ് സ്‌ക്രാച്ച് ചെയ്ത ശേഷം അവിടെ വെച്ച് തന്നെ ലോട്ടറി സ്‌കാന്‍ ചെയ്ത് നോക്കി. ഇതിലൊരു ടിക്കറ്റില്‍ സമ്മാനം അടിച്ചെന്ന് പറയുന്നുണ്ടായിരുന്നു. വീണ്ടും അത് പരിശോധിച്ച് നോക്കി. ശരിക്കും ഞെട്ടിപ്പോയി. 33 കോടി അഥവാ നാല് മില്യണ്‍ ഡോളര്‍ തനിക്കാണെന്ന് വിശ്വസിക്കാന്‍ പോലും സാധിച്ചില്ലെന്ന് യുവാവ് പറയുന്നു. പിന്നാലെ തന്നെ ടിക്കറ്റ് മുഴുവന്‍ സ്‌കാന്‍ ചെയ്ത് നോക്കി. അപ്പോഴാണ് നാല് മില്യണ്‍ അതില്‍ കാണാന്‍ കഴിഞ്ഞത്. താന്‍ ടിക്കറ്റും കൈയ്യില്‍ പിടിച്ച് പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.

5

ശരിക്കും ഷോക്കായത്‌കൊണ്ടാണ് താന്‍ ടിക്കറ്റുമെടുത്ത് പുറത്തേക്ക് ഓടിയതെന്ന് യുവാവ് പറഞ്ഞു. അതേസമയം ഇതില്‍ കുറച്ച് പണം ഒരു പുതിയ വീട് വാങ്ങാനായി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു അനുഗ്രഹമാണ്. ബംപറടിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റിയിട്ടില്ല. ഇത് യാഥാര്‍ത്ഥ്യമാണെന്ന് കരുതുന്നില്ലെന്നും യുവാവ് പറഞ്ഞു. മക്കോമ്പ് കൗണ്ടിയില്‍ നിന്ന് മറ്റൊരാള്‍ക്കും ബംപര്‍ ലോട്ടറിയടിച്ചിട്ടുണ്ട്. ലൈഫ് ടൈം ലോട്ടറിയാണ് അടിച്ചത്. അഞ്ചര ലക്ഷം ഡോളറില്‍ അധികമാണ് സമ്മാനമായി അടിച്ചത്.

6

വര്‍ഷങ്ങളായി താന്‍ ടിക്കറ്റെടുക്കുന്നു, എന്നാല്‍ സമ്മാനം ഇത്ര വലുത് ഇതുവരെ അടിച്ചിട്ടില്ലെന്നും വയോധികന്‍ പറഞ്ഞു. നാല് കോടി 71 ലക്ഷത്തില്‍ അധികം രൂപ വരുമെന്ന് ഇയാള്‍ വ്യക്തമാക്കി. 86കാരനായ ഇയാള്‍ സ്ഥിരമായി ഫാന്റസി 5 ടിക്കറ്റുകളാണ് എടുക്കാറുള്ളത്. ഇത്തവണ അഞ്ച് നമ്പറുകളും ഒത്തുവന്നത് ഇയാള്‍ക്ക് വിശ്വസിക്കാനായിട്ടില്ല. മകന്‍ വിളിച്ചപ്പോള്‍ എനിക്ക് വാക്കുകള്‍ പോലും പുറത്തേക്ക് വരുന്നില്ലായിരുന്നു. താന്‍ ലോട്ടറിയടിച്ചെന്ന് അവനോട് പറഞ്ഞ് ഒപ്പിക്കുകയായിരുന്നു. അവന്‍ ഭയത്തിലായിരുന്നു. താന്‍ വിക്കി കൊണ്ടാണ് കാര്യങ്ങള്‍ പറഞ്ഞതെന്നും വയോധികന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+