യുഎസ് സൈനിക ഹെലികോപ്ടര്‍ പരിശീലന ദൗത്യത്തിനിടെ തകര്‍ന്ന് വീണു; 9 സൈനികര്‍ കൊല്ലപ്പെട്ടു
വാഷിംഗ്ടണ്‍: അമേരിക്കയില്‍ പരിശീലന പറക്കലിനിടെ സൈനിക ഹെലികോപ്്ടര്‍ തകര്‍ന്ന് വീണു. ഒന്‍പത് സൈനികരാണ് കൊല്ലപ്പെട്ടത്. കെന്റക്കിയില്‍ വെച്ചുള്ള പരിശീലന ദൗത്യത്തിനിടെയാണ് അപകടമുണ്ടായത്. രണ്ട് യുദ്ധവിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. 101 എയര്‍ബോണ്‍ ഡിവിഷനിന്റെ ഭാഗമായി വരുന്നതാണ് ഈ ഹെലികോപ്ടര്‍. ഇവരുടെ കേണല്‍ ആന്റണി ഹോഫ്‌ലറാണ് ഒന്‍പത് സൈനികര്‍ കൊല്ലപ്പെട്ട കാര്യം സ്ഥിരീകരിച്ചത്.
അമേരിക്കന്‍ സമയം രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ബുധനാഴ്ച്ച രാത്രി കെന്റക്കിയിലെ ട്രിഗ് കൗണ്ടിയില്‍ വെച്ചായിരുന്നു ദുരന്തമുണ്ടായതെന്നും ഇവര്‍ അറിയിച്ചു. പരിശീലനത്തില്‍ രണ്ട് എച്ച്എച്ച്60 ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറുകളാണ് പറത്തിയിരുന്നത്. ക്രൂ അംഗങ്ങള്‍ സാധാരണ നടത്താറുള്ള പരിശീലന മിഷനുകളിലൊന്നായിരുന്നു ഇത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇത് അപകടത്തിലേക്ക് വഴിമാറുകയായിരുന്നു.

അതേസമയം സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. നമ്മുടെ സൈനികര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ കെന്റക്കി ഗവര്‍ണര്‍ ആന്റി ബിഷയര്‍ ഫോര്‍ട്ട് ക്യാമ്പല്ലിലേക്ക് പോകുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ ദാരുണസംഭവത്തിന്റെ സമയത്ത് നമ്മുടെ സൈന്യത്തെയും അവരുടെ കുടുംബാംഗങങ്ങളെയും പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും ബിഷയര്‍ പറഞ്ഞു.
കെന്റക്കി പോലീസും, രക്ഷാപ്രവര്‍ത്തന മാനേജ്‌മെന്റും രംഗത്തുണ്ട്. ഇവര്‍ ആളുകളെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനായിരുന്നു ഗവര്‍ണറുടെ അഭ്യഥന. 101 എയര്‍ബോണ്‍ ഡിവിഷന്റെ ആസ്ഥാനം എന്ന് തന്നെ ഫോര്‍ട്ട് ക്യാമ്പലിനെ വിശേഷിപ്പിക്കാം. യുഎസ് സൈന്യത്തിന്റെ ഏക വ്യോമാക്രമണ ഡിവിഷനാണിത്. 1942ലാണ് ഈ ഡിവിഷന്‍ രൂപീകരിക്കപ്പെട്ടത്.
അതേസമയം വിധി എതിരായാല്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഇത് തിരിച്ചടിയാവും. നിയമ വിദഗ്ധര്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. ലോകായുക്തയുടെ 14ാം വകുപ്പാണ് സര്‍ക്കാരിന് വെല്ലുവിളിയായി മുന്നിലുള്ളത്. ഇത് പ്രകാരം മുഖ്യമന്ത്രിക്ക് രാജിവെക്കേണ്ടി വരും. ലോകായുക്തയ്ക്ക് കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നവരോട് സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെടാം.
നേരത്തെ ആദ്യ പിണറായി സര്‍ക്കാരിലെ മന്ത്രിയായിരുന്ന കെടി ജലീല്‍ പുറത്തുപോയതും ഇതേ നിയമത്തിലാണ്. ഈ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. നിയമസഭ ഈ ബില്‍ പാസാക്കിയിരുന്നു. പക്ഷേ ഗവര്‍ണറുമായുള്ള പോര് ഈ ഭേദഗതിക്ക് തടസ്സമായി നില്‍ക്കുകയാണ്. ഇതോടെ പഴയ നിയമപ്രകാരം തന്നെയാണ് ലോകായുക്ത കേസുകള്‍ പരിഗണിക്കുന്നത്.
ഇവിടെ പോകണോ: എജ്ജാതി സ്ഥലങ്ങളാണ്, റിസ്‌കാണ് കാര്യങ്ങള്‍, എല്ലാം ഇന്ത്യയില്‍












Click it and Unblock the Notifications