Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യയെ പിടിക്കാന്‍ ഇറാനെ വെറുതെ വിടും!! അമേരിക്ക കൈവിട്ട കളിക്ക്, പുതിയ സഖ്യത്തിന് സാധ്യത

ദുബായ്: അമേരിക്കക്ക് ഇപ്പോള്‍ ഏറ്റവും വലിയ ശത്രു റഷ്യയാണ്. യുക്രൈനെതിരെ റഷ്യ ആക്രമണം തുടങ്ങിയ ശേഷം റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. അതിന്റെ ഭാഗമായിട്ടായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ഉപരോധം ചുമത്തിയതും റഷ്യന്‍ ബാങ്കിനെതിരെ നടപടി സ്വീകരിച്ചതും.

ഇപ്പോള്‍ റഷ്യയുടെ എണ്ണയ്‌ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്തെ പ്രധാന എണ്ണ ശക്തിയായ റഷ്യയ്‌ക്കെതിരായ നടപടി ആഗോള തലത്തില്‍ എണ്ണവില കുത്തനെ ഉയരാന്‍ കാരണമായി. ഇതോടെ അമേരിക്ക സമ്മര്‍ദ്ദത്തിലാണ്. കൂടുതല്‍ എണ്ണ വിപണിയിലെത്തിക്കാന്‍ ഇറാന്റെയും വെനസ്വേലയുടെയും സഹായം അമേരിക്ക തേടിയേക്കും. അപ്പോഴും പ്രശ്‌നങ്ങള്‍ തീരില്ല...

1

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമാണ് റഷ്യ. ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയുമാണ്. അതേസമയം, എണ്ണ കയറ്റുമതി ചെയ്യുന്നതില്‍ റഷ്യയ്ക്കാണ് രണ്ടാം സ്ഥാനം. ആദ്യ സ്ഥാനത്ത് സൗദി അറേബ്യയാണ്. ഒരു ദിവസം 75 ലക്ഷം ബാരല്‍ എണ്ണയാണ് റഷ്യ വിപണിയിലെത്തിക്കുന്നത്.

2

റഷ്യയുടെ എണ്ണയ്‌ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യയുടെ എണ്ണ വാങ്ങുന്നത് കുറയ്ക്കുമെന്ന് ബ്രിട്ടനും പ്രഖ്യാപിച്ചു. ഈ വര്‍ഷം അവസാനമാകുമ്പോള്‍ റഷ്യയുടെ എണ്ണ പൂര്‍ണമായും നിര്‍ത്താനാണ് ബ്രിട്ടന്റെ തീരുമാനം. എണ്ണ വിപണിയില്‍ നിന്ന് റഷ്യയെ പുറംതള്ളിയാല്‍ പകരം ആര് എണ്ണ തരും എന്ന ചോദ്യമാണ് ബാക്കി. ഇവിടെയാണ് അമേരിക്ക മറ്റു ചില നീക്കങ്ങള്‍ നടത്തുന്നത്.

3

യൂറോപ്പ് പ്രധാനമായും ആശ്രയിക്കുന്നത് റഷ്യയില്‍ നിന്നുള്ള എണ്ണയും വാതകവുമാണ്. യൂറോപ്പ് ഇറക്കുമതി ചെയ്യുന്നതില്‍ 40 ശതമാനവും റഷ്യയുടെ എണ്ണയാണ്. റഷ്യയുടെ എണ്ണ നിര്‍ത്തിവച്ചാല്‍ യൂറോപ്പില്‍ എണ്ണ കിട്ടാക്കനിയാകും. വില കുത്തനെ ഉയരുകയും ചെയ്യും. ഇക്കാര്യം അറിയുന്നത് കൊണ്ടാണ് റഷ്യയുടെ എണ്ണ വാങ്ങുന്നത് നിര്‍ത്തില്ല എന്ന് ജര്‍മനി പറയാന്‍ കാരണം.

4

റഷ്യയ്‌ക്കെതിരായ നടപടി ആരംഭിച്ച വേളയില്‍ തന്നെ വിപണിയില്‍ എണ്ണവില വര്‍ധിച്ചിരുന്നു. ബ്രെന്റ് ക്രൂഡിന് ഇപ്പോള്‍ 111 ഡോളര്‍ ആണ് വില. ഈ വര്‍ഷം തുടക്കത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 43 ശതമാനം വര്‍ധിച്ചിരിക്കുകയാണ്. പകരം സൗദിയില്‍ നിന്നും യുഎഇയില്‍ നിന്നും കൂടുതല്‍ എണ്ണ ഇറക്കാന്‍ അമേരിക്ക ആലോചിച്ചെങ്കിലും ഇരുരാജ്യങ്ങളും മുഖം തിരിച്ചു.

5

സഹകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി ഭരണകര്‍ത്താക്കളെ വിളിച്ചിരുന്നെങ്കിലും കാര്യമുണ്ടായില്ല. യുഎഇയിലേക്ക് വിളിച്ചിട്ടും അതുതന്നെ സ്ഥിതി. അതേമസയം, യുഎഇയുടെയും സൗദിയുടെയും നേതാക്കള്‍ റഷ്യയുമായി യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്ക ഇറാനിലേക്ക് നോക്കുന്നത്. അതാകട്ടെ സൗദിക്ക് രസിക്കുകയുമില്ല.

6

ഇറാനുമായി നടത്തുന്ന ആണവ ചര്‍ച്ച വേഗത്തിലാക്കി ഇറാന് ഇളവ് അനുവദിക്കാനാണ് ബൈഡന്റെ ആലോചന. നിലവില്‍ ഇറാന്‍ 15 ലക്ഷം ബാരല്‍ എണ്ണയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് 40 ലക്ഷമാക്കി ഉയര്‍ത്താന്‍ ഇറാന് സാധിക്കും. എന്നാലും റഷ്യയ്ക്ക് പകരമാകില്ല. തുടര്‍ന്നാണ് വെനസ്വേലക്കെതിരായ ഉപരോധത്തില്‍ ഇളവ് നല്‍കി അവിടെ നിന്ന് കൂടുതല്‍ എണ്ണ വിപണിയിലെത്തിക്കാനും അമേരിക്ക ആലോചിക്കുന്നത്.

കിടിലന്‍ ലുക്കില്‍ നടി നൈല ഉഷ; വിശ്വസിക്കാന്‍ പ്രയാസമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

7

അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഇറാന്റെ എണ്ണ വാങ്ങുന്നത് ഇന്ത്യ കുറച്ചിരുന്നു. ഉപരോധം നീക്കിയാല്‍ ഇന്ത്യയ്ക്ക് ഗുണമാകും. മാത്രമല്ല, വെനസ്വേലയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കാനും ഇന്ത്യയ്ക്ക് ആലോചനയുണ്ട്. ഇറാന് ഇളവ് നല്‍കിയാല്‍ സൗദിയുടെ എതിര്‍പ്പിന് കാരണമാകും. ഇറാനും റഷ്യയും അടുത്ത ബന്ധമാണ്. സൗദിയും റഷ്യയും തമ്മിലും ബന്ധമുണ്ട്. എന്നാല്‍ അമേരിക്കയുടെ നീക്കം ലോകത്ത് പുതിയ രാഷ്ട്രസഖ്യം രൂപംകൊള്ളാന്‍ ഇടവരുത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+