മനുഷ്യരെ സൂക്ഷിക്കണം, ആദിമ അന്യഗ്രഹജീവികള്‍, നാസയിലെ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍
വാഷിംഗ്ടണ്‍: നാസയിലെ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയാവുന്നു. ചന്ദ്രനില്‍ കാലുകുത്തിയ ശാസ്ത്രജ്ഞനായ അല്‍ വോര്‍ഡനാണ് ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. മനുഷ്യരാണ് യഥാര്‍ത്ഥത്തില്‍ അന്യഗ്രഹജീവികളെന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍. അവരാണ് ആദ്യം ഭൂമിയിലെത്തി, ഇവിടം പിടിച്ചെടുത്തതെന്നാണ് വോര്‍ഡന്‍ അവകാശപ്പെടുന്നത്.
നേരത്തെ ബ്രിട്ടനിലെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യങ്ങള്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

മനുഷ്യര്‍ ചെറിയ പറക്കുംതളികകളിലായിട്ടാണ് ഭൂമിയിലെത്തിയതെന്ന് വോര്‍ഡന്‍ പറയുന്നു. അപ്പോളോ 15 മിഷന്റെ ഭാഗമായി ചന്ദ്രനിലെത്തിയ ശാസ്ത്രജ്ഞനാണ് വോര്‍ഡന്‍. ഡേവിഡ് സ്‌കോട്ട്, ജെയിംസ് ഇവര്‍വിന്‍ എന്നിവര്‍ക്കൊപ്പം 1971ലായിരുന്നു ഈ മിഷന്‍ നടന്നത്. അമേരിക്കയുടെ നാലാമത്തെ ചന്ദ്ര ദൗത്യമായിരുന്നു ഇത്. പന്ത്രണ്ട് ദിവസം ബഹിരാകാശത്ത് ചെലവിട്ടിരുന്നു വോര്‍ഡന്‍. എന്നാല്‍ ചന്ദ്രനില്‍ വെറും 39 മിനുട്ടും ഏഴ് സെക്കന്‍ഡുകളുമാണ് നില്‍ക്കാന്‍ സാധിച്ചത്.

ചന്ദ്രനില്‍ ജീവന്റെ സാന്നിധ്യമുണ്ടോ ഇല്ലേ എന്നൊന്നും അറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്. നമ്മള്‍ ഭൂമിയിലെത്തിയ അന്യഗ്രഹജീവികളാണെന്നും വോര്‍ഡന്‍ പറയുന്നു. നമ്മളാണ് ആ അന്യഗ്രഹജീവികള്‍, പക്ഷേ മനുഷ്യര്‍ കരുതുന്നത് വേറെ ആരോ ആണ് അന്യഗ്രഹജീവികളെന്നാണ്. നമ്മള്‍ വന്നിരിക്കുന്നത് വേറെ ഏതോ സ്ഥലത്ത് നിന്നാണ്. ഏതോ വിദൂര മേഖലയില്‍ നിന്നാണ് വന്നിട്ടുണ്ടാവുക. അതിനായി ചെറിയ പറക്കുംതളികകളുമുണ്ടായിരുന്നു. ഒടുവില്‍ ഇവിടെ എത്തിയ മനുഷ്യര്‍, താമസവും തുടങ്ങി. വലിയ ജനസംഖ്യയായി മാറിയെന്നും വോര്‍ഡന്‍ പറഞ്ഞു.

നിങ്ങള്‍ക്ക് ഞാന്‍ ഈ പറഞ്ഞത് വിശ്വാസമായില്ലെങ്കില്‍, പുരാതനമായ സുമേരിയന്‍ പുസ്തകങ്ങള്‍ എടുത്ത് വായിക്കാം. അവര്‍ അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കൂ എന്നും വോര്‍ഡന്‍ വയ്ക്തമാക്കി. നേരത്തെ പറക്കുംതളിക നിരീക്ഷണത്തിലും പഠനത്തിലും വിദഗ്ധയായ അന്നാ വിറ്റിയും ഇക്കാര്യം പഞ്ഞിരുന്നു. അന്യഗ്രഹജീവികള്‍ ഇവിടെ തന്നെയുണ്ട്. നമ്മള്‍ മറ്റെവിടെയോ ആണ് പരിശോധിക്കുന്നത്. അവര്‍ എല്ലാ കാലവും ഇവിടെ തന്നെയുണ്ടായിരുന്നതായും അന്ന പറഞ്ഞു. ഇതും ശാസ്ത്രലോകത്തെ ആകെ അമ്പരപ്പിച്ചിരുന്നു.

അന്യഗ്രഹജീവികളായ മനുഷ്യര്‍ സമുദ്രത്തിനടിയില്‍ നിന്നോ ഗുഹകളില്‍ നിന്നോ ആയിരിക്കും വന്നിട്ടുണ്ടാവുക. മറ്റേതെങ്കിലും ഗ്രഹത്തില്‍ നിന്നാവാം എന്ന കാര്യത്തേക്കാള്‍ സാധ്യത ഇതിനാണ്. ഭൂമിയില്‍ തന്നെ അതിനായുള്ള തെളിവുകളുണ്ട്. ഒരുപക്ഷേ മനുഷ്യര്‍ കൂടുതല്‍ സുരക്ഷയുണ്ടായിരുന്ന ഏതെങ്കിലും സ്ഥലത്തായിരിക്കും മുമ്പ് ഉണ്ടായിരുന്നിരിക്കുക. അത് ഒരുപക്ഷേ അണ്ടര്‍ ഗ്രൗണ്ട് ആവാം. അതുകൊണ്ടായിരിക്കും മനുഷ്യര്‍ സാങ്കേതിക വിദ്യയിലും ബുദ്ധിവികാസത്തിലും മുന്നില്‍ നില്‍ക്കുന്നതെന്നും അന്ന വിറ്റി വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications