കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ഹിസ്ബുല്ല നേതാക്കളുടെ തലയ്ക്ക് യുഎസ് വിലയിട്ടു; 78 കോടി രൂപ!

രണ്ട് ഹിസ്ബുല്ല നേതാക്കളുടെ തലയ്ക്ക് യുഎസ് വിലയിട്ടു; 78 കോടി രൂപ!

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലബ്‌നാനിലെ ശിയാ സായുധ വിഭാഗമായ ഹിസ്ബുല്ലയുടെ രണ്ട് മുതിര്‍ന്ന നേതാക്കളുടെ തലയ്ക്ക് അമേരിക്ക വിലയിട്ടു; 12 മില്യന്‍ ഡോളര്‍ അഥവാ 78 കോടി രൂപ!

 സിറിയന്‍ പോലിസ് ആസ്ഥാനത്തിനു നേരെ ഭീകരാക്രമണം; അവകാശവാദവുമായി ഐഎസ് സിറിയന്‍ പോലിസ് ആസ്ഥാനത്തിനു നേരെ ഭീകരാക്രമണം; അവകാശവാദവുമായി ഐഎസ്

ഒരാള്‍ക്ക് ഏഴും മറ്റൊരാള്‍ക്ക് അഞ്ചും മില്യന്‍ ഡോളര്‍

ഒരാള്‍ക്ക് ഏഴും മറ്റൊരാള്‍ക്ക് അഞ്ചും മില്യന്‍ ഡോളര്‍

അമേരിക്കയുള്‍പ്പെടെ ലബ്‌നാനിനു പുറത്തുള്ള രാജ്യങ്ങളിലെ ആക്രമണ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതായി അമേരിക്ക ആരോപിക്കുന്ന ഫുആദ് ശുകര്‍, തലാല്‍ ഹമിയ എന്നീ ഹിസ്ബുല്ല നേതാക്കളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കാണ് യുഎസ് ഭരണകൂടം വന്‍തുക ഇനാമായി പ്രഖ്യാപിച്ചിരിക്കുന്നത്. തലാല്‍ ഹമിയക്ക് 7 മില്യന്‍ ഡോളറും ഫുആദ് ശുകറിന് 5 മില്യന്‍ ഡോളറുമാണ് വിലയിട്ടിരിക്കുന്നത്. ഹിസ്ബുല്ല വിഭാഗത്തെ 1997ല്‍ തന്നെ ഭീകര സംഘടനകളുടെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും നേതാക്കളുടെ തലയ്ക്ക് വിലയിടുന്നത് ഇതാദ്യമായാണ്.

 സമ്മര്‍ദ്ദം ശക്തമാക്കുക ലക്ഷ്യം

സമ്മര്‍ദ്ദം ശക്തമാക്കുക ലക്ഷ്യം

2013ലാണ് ഫുആദ് ശുകറിനെയും 2015ല്‍ ഹമിയയെയും ഭീകരവാദികളുടെ പട്ടികയില്‍ അമേരിക്ക പെടുത്തിയിരുന്നു. ഇവരെ കൂടാതെ ഐഎസ് നേതാവ് അബൂബക്കര്‍ ബഗ്ദാദി, സിറിയയിലെ വിമത പോരാളികളായ തഹ് രീര്‍ അശ്ശാം കമാന്റര്‍ അബു മുഹമ്മദ് അല്‍ ജുലാനി എന്നിവരാണ് അമേരിക്ക തലയ്ക്ക് വിലയിട്ട മറ്റുള്ളവര്‍. ഹിസ്ബുല്ലയ്‌ക്കെതിരേ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നേതാക്കളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചതെന്ന് അമേരിക്കന്‍ ഭീകരവിരുദ്ധ കോ-ഓര്‍ഡിനേറ്റര്‍ നഥാന്‍ സെയില്‍സ് പറഞ്ഞു.

 ഹിസ്ബുല്ലയെ പിടിക്കുക അത്ര എളുപ്പമാവില്ല

ഹിസ്ബുല്ലയെ പിടിക്കുക അത്ര എളുപ്പമാവില്ല

ലബ്‌നാന്‍ സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ല വിഭാഗത്തിന്, അവര്‍ അവിടെ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കാരണം വന്‍പിന്തുണയാണ് ജനങ്ങള്‍ക്കിടയിലുള്ളത്. അതുകൊണഅടു തന്നെ അവരെ നിയന്ത്രിക്കുക അത്ര എളുപ്പമല്ലെന്നാണ് അമേരിക്ക സുരക്ഷാ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം, ഇറാന്‍ ആണവ കരാറിനെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്നോടിയായി മേഖലയിലെ ഇറാന്റെ സഹായികള്‍ക്കെതിരേ നടപടി ശക്തമാക്കുകയെന്ന ലക്ഷ്യമാണ് അമേരിക്കന്‍ നടപടികളെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

 യൂറോപ്യന്‍ യൂനിയന്‍ നിലപാട് മാറ്റണം

യൂറോപ്യന്‍ യൂനിയന്‍ നിലപാട് മാറ്റണം

28 അംഗം യൂറോപ്യന്‍ യൂനിയന്‍ ഹിസ്ബുല്ലയുടെ രാഷ്ട്രീയ വിഭാഗത്തെ ഒഴിവാക്കി, സൈനിക വിഭാഗത്തെ മാത്രമാണ് ഭീകരവാദികളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ശരിയായ തീരുമാനമല്ലെന്ന് സെയില്‍സ് പറഞ്ഞു. ഹിസ്ബുല്ലയ്ക്ക് രാഷ്ട്രീയ വിഭാഗം, സൈനിക വിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളില്ലെന്നും മൊത്തത്തില്‍ അതൊരു ഭീകരസംഘടനയാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

 അമേരിക്കയില്‍ ആക്രമണ പദ്ധതി

അമേരിക്കയില്‍ ആക്രമണ പദ്ധതി

അമേരിക്കയില്‍ ആക്രമണം നടത്താന്‍ ഹിസ്ബുല്ല പദ്ധതിയിടുന്നതായി യു.എസ് ഇന്റലിജന്‍സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് ഹിസ്ബുല്ല പ്രവര്‍ത്തകര്‍ അമേരിക്കയില്‍ പിടിയിലായ പശ്ചാത്തലത്തിലാണ് നാഷനല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് സെന്റര്‍ ഡയരക്ടര്‍ നിക്കൊളാസ് റസ്മുസെന്‍ പറഞ്ഞു.

 ഹിസ്ബുല്ലയുടെ പിന്നാലെ

ഹിസ്ബുല്ലയുടെ പിന്നാലെ

സപ്തംബര്‍ 11ലെ ആക്രമണത്തെ തുടര്‍ന്ന് അല്‍ ഖാഇദയ്ക്കും അതിനു ശേഷം ഐഎസ്സിനും പിന്നാലെയായിരുന്നു യുഎസ് സര്‍ക്കാരെങ്കിലും ഹിസ്ബുല്ലയുടെ ഭീഷണി തങ്ങള്‍ ഒരിക്കലും ചെറുതായി കണ്ടിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 20 വര്‍ഷമായി ഭീകരപ്പട്ടികയില്‍ ഉള്‍പ്പെട്ട ലബ്‌നാനിലെ ശിയാ സായുധ വിഭാഗമായ ഹിസ്ബുല്ലയ്‌ക്കെതിരേ എന്നും ജാഗ്രത പുലര്‍ത്തിയിരുന്നതായും അതേത്തുടര്‍ന്നാണ് രണ്ടുപേര്‍ അറസ്റ്റ് ചെയ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

 ഇറാന്‍ ആണവ കരാര്‍

ഇറാന്‍ ആണവ കരാര്‍

അതേസമയം, ഇറാന്‍ ആണവ കരാറിനെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കളമൊരുക്കുന്നതിന്റെ ഭാഗമായുള്ള ട്രംപ് ഭരണകൂടത്തിന്റെ വ്യാജ പ്രചാരണം മാത്രമാണ് പുതിയ ആക്രമണ മുന്നറിയിപ്പെന്ന് ഡെട്രോയിറ്റ് സര്‍വകലാശാല പ്രഫസര്‍ ആമിര്‍ സഹര്‍ അഭിപ്രായപ്പെട്ടു. ഹിസ്ബുല്ല അമേരിക്കയില്‍ ആക്രമണ പദ്ധതി ആവിഷ്‌ക്കരിക്കുന്നുവെന്ന വാദം വിശ്വാസയോഗ്യമല്ല. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ല ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അത് കൊണ്ട് ഇറാനെ തടയേണ്ടത് ആവശ്യമാണെന്നുമുള്ള സന്ദേശം നല്‍കുകയാണ് ഭണകൂടം ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗദി അറേബ്യയുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഭരണകൂടത്തിന്റെ പുതിയ നിലപാടെന്നും അദ്ദേഹം ആരോപിച്ചു.

English summary
The US is offering multimillion-dollar rewards for two high-level officials of the Lebanese group Hezbollah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X