കൊല്ലുന്നതില്‍ അമേരിയ്ക്കയെക്കാള്‍ 'മാന്യന്‍മാര്‍' ഐസിസുകാര്‍, തലയറുത്താലും ഇതുപോലെ കൊല്ലില്ല
വാഷിംഗ്ടണ്‍: അമേരിയ്ക്കയില്‍ പ്രതിദിനം രണ്ടില്‍ അധികം പേര്‍ പൊലീസിന്റെ വെടിയേറ്റ് മരിയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2015 ജനവരി മുതല്‍ മെയ് വരെയുള്ള കണക്കുകള്‍ പ്രകാരം 385 പേരാണ് പൊലീസിന്റെ വെടിയേറ്റ് മരിച്ചത്. വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
പൊലീസിന്റെ വെടിവയ്പ്പില്‍ മാത്രം കൊല്ലപ്പെടുന്നവരുടെ കണക്കുകള്‍ മാത്രമാണിത്. അതേസമയം പൊലീസ് കസ്റ്റഡി. ഗുണ്ടാ ആക്രമണം, മാഫിയ ഏറ്റുമുട്ടലുകള്‍ എന്നിവയിലായി ഇതിലുമധികം പേര്‍ രാജ്യത്ത് മരിയ്ക്കുന്നു. വെളുത്ത വര്‍ഗക്കാരെക്കാള്‍ മൂന്നിരട്ടിയോളം കറുത്ത വര്‍ഗക്കാരാണ് കൊല്ലപ്പെടുന്നത്.കത്തിയോ ആയുധങ്ങളോ കൈവശം വയ്ക്കുന്നവരും കൊല്ലപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്.

കൃത്യമായ കാരണങ്ങളില്ലാതെ പൊലീസ് വെടിവച്ച് കൊല്ലുന്നവരും കൂട്ടത്തിലുണ്ട്. കറുത്ത വര്‍ഗക്കാരാണ് ഇത്തരത്തില്‍ കൊല്ലപ്പെടുന്നവരില്‍ ഏറെയും. കൊല്ലപ്പെടുന്നവരില്‍ 80 ശതമാനം ആയുധധാരികളാണെങ്കില്‍ 49 ശതമാനം പേര്‍ നിരായുധരാണ്. അക്രമികളെ പിന്തുടരുകയും ജീവനോടെ പിടികൂടുകയും ചെയ്യാതെ വെടിവച്ച് വീഴ്ത്തുകയാണ് പൊലീസ്. പല സമയങ്ങളിലും അക്രമിയെ ഇത്തരത്തില്‍ വെടിവച്ച് കൊല്ലേണ്ടി വരുന്നതാണെന്നും മുന്‍ പൊലീസ് മേധാവി റൊണള്‍ഡ് എല്‍ ഡേവിസ് പറയുന്നു. വെടിവയ്പ്പിന്റെ പേരില്‍ അമേരിയ്ക്കയിലുടനീളം കുറ്റക്കാരാക്കപ്പെട്ട പൊലീസുകാരുടെ എണ്ണം 54 ആണ്.












Click it and Unblock the Notifications