Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒക്ടോബര്‍ 10ന് ഫ്‌ളോറിഡയില്‍ കാണാമെന്ന് ട്രംപ്, ഉറപ്പില്ലാതെ ഡോക്ടര്‍മാര്‍, വിര്‍ച്വല്‍ ഡിബേറ്റില്ല!

വാഷിംഗ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി ആഴ്ച്ചകള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് ആകെ ആശങ്കയിലാണ്. പ്രചാരണം വേണ്ട രീതിയില്‍ മുന്നോട്ട് പോയിട്ടില്ല. ട്രംപാണെങ്കില്‍ കോവിഡില്‍ നിന്ന് പൂര്‍ണമായും മുക്തനായിട്ടില്ലെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. ഒക്ടോബര്‍ പത്തിന് തിരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും ആരംഭിക്കുമെന്ന് ട്രംപ് പറയുന്നു. ഫ്‌ളോറിഡയില്‍ വെച്ച് താന്‍ ജനങ്ങളെ കാണുമെന്നായിരുന്നു ട്രംപ് പറഞ്ഞു. എന്നാല്‍ ഇത് നടക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. തെറാപ്പി സെഷന്‍ ട്രംപ് പൂര്‍ത്തിയാക്കിയതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് കോവിഡ് ചികിത്സയുടെ ഭാഗമാണ്.

1

കോവിഡ് ബാധിതനായ ശേഷം ട്രംപ് ഇതുവരെ പൊതുമധ്യത്തില്‍ വന്നിട്ടില്ല. വൈറ്റ് ഹൗസ് അദ്ദേഹം രോഗമുക്തി നേടിയ ശേഷം വീഡിയോകള്‍ പുറത്തുവിടുന്നുണ്ട്. കോവിഡിനുള്ള പരീക്ഷണാത്മക ചികിത്സയാണ് അദ്ദേഹത്തിന് സൈനിക ആശുപത്രിയില്‍ നിന്ന് ലഭിച്ചത്. ഒക്ടോബര്‍ രണ്ടിനാണ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ട്രംപിന്റെ ഡോക്ടര്‍ ഷോണ്‍ കോണ്‍ലി നാളെ നടക്കുന്ന പ്രചാരണത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ഇക്കാര്യം ഉറപ്പിച്ചിട്ടില്ല. ട്രംപ് കോവിഡ് നെഗറ്റീവായോ എന്ന് ഇപ്പോഴും വ്യക്തമല്ല.

നവംബര്‍ മൂന്നിനാണ് അമേരിക്കയില്‍ തെരഞ്ഞെടുപ്പ്. ഇനി മൂന്നാഴ്ച്ച മാത്രമാണ് ട്രംപിന് മുന്നിലുള്ളത്. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് നേരത്തെ ഫോക്‌സുമായി നടത്തിയ ടെലിഫോണ്‍ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു. റാലി നടത്തുന്നതിനും തനിക്ക് സാധിക്കും. രോഗബാധിതനാണെന്ന് തനിക്ക് തോന്നുന്നേയില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതേ അഭിമുഖത്തിലാണ് നാളെ റാലി നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഫ്‌ളോറിഡയില്‍ മാത്രമല്ല പെനിസില്‍വാനിയയിലും ട്രംപ് റാലികള്‍ നടത്താന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം ഇനിയുള്ള രണ്ട് ഡിബേറ്റുകള്‍ മാറ്റിവെക്കണമെന്നാണ് ട്രംപ് ക്യാമ്പയിന്‍ വിഭാഗം ആവശ്യപ്പെടുന്നത്.

ഒക്ടോബര്‍ 15, 22 ദിവസങ്ങളിലാണ് അടുത്ത രണ്ട് ഘട്ടങ്ങളിലെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റുകള്‍ നടത്തുന്നത്. ഒരാഴ്ച്ചത്തേക്ക് ഇത് നീട്ടണമെന്നാണ് ആവശ്യം. എന്നാല്‍ ജോ ബൈഡന്‍ ഇത് തള്ളിയിട്ടുണ്ട്. ഒക്ടോബര്‍ 15ന് മയാമിയിലാണ് അടുത്ത ഡിബേറ്റ്. സിപിഡി ഇത് വിര്‍ച്വല്‍ റാലിയായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ സമയം പാഴാക്കാനില്ലെന്ന് ട്രംപ് തിരിച്ചടിച്ചു. വിര്‍ച്വല്‍ ഡിബേറ്റിന് താല്‍പര്യമില്ല. ചര്‍ച്ചകള്‍ എന്നാല്‍ വിര്‍ച്വലായിട്ടല്ല നടക്കേണ്ടത്. ഇത് അസംബദ്ധമാണെന്നും ട്രംപ് പറഞ്ഞു. മൂന്നാമത്തെ ഡിബേറ്റ് ഒക്ടോബര്‍ 29ലേക്ക് മാറ്റണമെന്ന് ട്രംപിന്റെ ക്യാമ്പയിന്‍ മാനേജര്‍ ബില്‍ സ്റ്റീഫെന്‍ പറഞ്ഞു. അമേരിക്കക്കാര്‍ക്ക് നേരിട്ട് ട്രംപും ജോ ബൈഡനും പറയുന്നത് കേള്‍ക്കാനുള്ള അവകാശമുണ്ടെന്നും സ്റ്റീഫെന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+