സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചു; ജോ ബൈഡന്‍ സൗദി അറേബ്യ സന്ദര്‍ശിക്കും
വാഷിംങ്ടൺ: സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ച് അമേരിക്കല്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി അറേബ്യ സന്ദർശിക്കും. അടുത്ത മാസം 15,16 തീയതികളിൽ ആയിരിക്കും ബൈഡന്റെ സന്ദർശനം നടക്കുക. ലോകമെമ്പാടും നടന്നു കൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങലിലെ വെല്ലുവിളികൾ കൂടുക്കാഴ്ചയിൽ ചർച്ച ചെയ്യും.
ഇവ നേരിടുന്നതിലേക്കുളള വ്യത്യസ്ത മാര്‍ഗ്ഗങ്ങളും യോഗത്തിൽ ചർച്ച ചെയ്യും എന്നാണ് വിവരം. ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ആയിട്ടും കൂടിക്കാഴ്ച.

2 ദിവസത്തെ സന്ദർശനത്തിന് എത്തുന്ന ബൈഡൻ രണ്ടാം ദിവസം സല്‍മാന്‍ രാജാവ് വിളിച്ചു ചേര്‍ക്കുന്ന സംയുക്ത ഉച്ചകോടിയില്‍ പങ്കെടുക്കും. ബൈഡനാപ്പം, ജി സി സി നേതാക്കള്‍, ജോര്‍ദാന്‍ രാജാവ്, ഈജിപ്ത് പ്രസിഡന്റ്, ഇറാഖ് പ്രധാനമന്ത്രി എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഈ വാർത്ത നേരത്തെ യു എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അന്നുളള റിപ്പോർട്ടുകളിൽ ബൈഡന്റെ യാത്ര ജൂലൈ 13 നും 16 നും ഇടയിൽ നടക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇസ്രായേലും അധിനിവേശ വെസ്റ്റ് ബാങ്കും ബൈഡൻ സന്ദർശിക്കും.
റിമി ടോമി എന്നും ക്യൂട്ടാണ്; ഇവയെല്ലാം മനം കവരുന്ന ചിത്രങ്ങൾ! വൈറലാക്കി റിമിയുടെ ആരാധകർ












Click it and Unblock the Notifications