Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിനെ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ: മൂന്ന് പതിറ്റാണ്ടിനിടെ ഭരണത്തുടർച്ച ലഭിക്കാതെ പടിയിറക്കം!

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം തനിക്കൊപ്പമാണെന്ന് അവകാശവാമുന്നയിച്ചെങ്കിലും ട്രംപും ബൈഡനും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ജോ ബൈഡനാണ് തിരഞ്ഞെടുപ്പിൽ മുന്നിട്ടുനിൽക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ട്രംപിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നാൽ 100 വർഷത്തിനിടെ ഭരണത്തുടർച്ച ലഭിക്കാത്ത അഞ്ച് പ്രസിഡന്റുമാരിൽ ഒരാളായി ഡൊണാൾഡ് ട്രംപ് മാറും. ഇതിന് പുറമേ മുപ്പത് വർഷത്തിനിടെ രണ്ടാംതവണ വൈറ്റ് ഹൌസിൽ തുടരാൻ കഴിയാത്ത പ്രസിഡന്റായി ട്രംപ് മാറുകയും ചെയ്യും.

ജോർജ് എച്ച് ഡബ്ല്യൂ ബുഷ് ആയിരുന്നു അമേരിക്കയിൽ ഏറ്റവും അവസാനം ഭരണത്തുടർച്ച ലഭിക്കാതെ അധികാരത്തിൽ നിന്ന് താഴെയിറങ്ങുന്നത്. 1992ലായിരുന്നു ഇത്. ബിൽ ക്ലിന്റൺ, ജോർജ് ഡബ്യൂ ബുഷ്, ബരാക്ക് ഒബാമ, എന്നിവർ തുടർച്ചയായി എട്ട് വർഷത്തോളം അമേരിക്ക ഭരിച്ചിരുന്നു.

donald-trump13-1

1992ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിൽ ക്ലിന്റണോട് മത്സരിച്ചാണ് ജോർജ് ഡബ്ല്യൂ ബുഷ് പരാജയപ്പെടുുന്നത്. ക്ലിന്റണ് 43 ശതമാനം പോപ്പുലർ വോട്ടുകളും 370 ഇലക്ടറൽ കോളേജ് വോട്ടുകളുമാണ് അന്ന് ലഭിച്ചത്. അതേ സമയം ബുഷിന് 37.3 ശതമാനം പോപ്പുലർ വോട്ടുകളും 168 ഇലക്ടറൽ വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.

ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായ ജിമ്മി കാർട്ടണാണ് ഭരണത്തുടർച്ച ലഭിക്കാതെ അധികാരത്തിൽ നിന്ന് താഴെയിറങ്ങിയത്. 1980ലെ തിരഞ്ഞെടുപ്പിലായിരുന്നു. ജിമ്മി കാർട്ടൺ പരാജയപ്പെട്ടത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ റൊണാൾഡ് റീഗനായിരുന്നു അന്ന് യുഎസ് പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ടത്. ട്രംപ് അധികാരത്തിലെത്തുന്നത് വരെയും റീഗനായിരുന്നു അമേരിക്കയുടെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റ്.

1976ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ജെറാൺഡ് ഫോർഡിന് ഭരണം നിലനിർത്താൻ കഴിഞ്ഞിരുന്നില്ല. രണ്ട് വർഷം മാത്രമാണ് ഇദ്ദേഹത്തിന് യുഎസ് പ്രസിഡന്റ് സ്ഥാനത്തിരിക്കാൻ കഴിഞ്ഞത്. വാട്ടർഗേറ്റ് വിവാദത്തെ തുടർന്ന് അക്കാലത്തെ പ്രസിഡന്റായിരുന്ന റിച്ചാർഡ് നിക്സൺ പ്രസിഡന്റ് പദവി ഒഴിഞ്ഞതോടെയാണ് ജെറാൾഡ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയത്. ഇലക്ടറൽ വോട്ടുകളില്ലാതെയാണ് ജെറാൾഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

1932ൽ ഹെർബർട്ട് ഹൂവർ എന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയ്ക്കും നാല് വർഷം പ്രസിഡന്റ് പദവിയിലിരുന്ന ശേഷം അധികാരത്തിൽ നിന്ന് താഴെയിറങ്ങേണ്ടിവന്നു. ഡെമോക്രാറ്റിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റിനോടാണ് ഇദ്ദേഹം പരാജയപ്പെട്ടത്. ഇതോടെ അധികാരത്തിൽ തിരിച്ചെത്താനും കഴിഞ്ഞില്ല.

Recommended Video

cmsvideo
    Kamala Harris will reopen fund for Palestine if she become vice president | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+