Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയ്ക്ക് വനിതാ പ്രസിഡന്റ് വരുമോ? ബൈഡന് പകരം കമല ഹാരിസ് മത്സരിക്കുമെന്ന് ചർച്ചകൾ സജീവം

ന്യൂയോർക്ക്: ജോ ബൈഡന്റെ സ്വീകാര്യതയിൽ കാര്യമായ ഇടിവുണ്ടായി എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കമല ഹാരിസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ. നിലവിൽ വൈസ് പ്രസിഡന്റായി സേവനം അനുഷ്‌ഠിക്കുന്ന കമല ഹാരിസിനെ മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും ഉയരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്തിടെ നടന്ന ഒരു സംവാദത്തിൽ ബൈഡൻ മോശം പ്രകടനം നടത്തിയത് വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ സംവാദത്തിൽ ബൈഡനെക്കാൾ വ്യക്തമായ മുൻ‌തൂക്കം നേടിയെന്നാണ് വിലയിരുത്തൽ. സംവാദത്തിൽ ബൈഡന്റെ പ്രായാധിക്യം പ്രകടമായിരുന്നു എന്ന ആരോപണവും ശക്തമാണ്.

kamalaharrisus

ഇതിന് പിന്നാലെയാണ് കമല ഹാരിസിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. ഈ പ്രതിസന്ധി ഘട്ടത്തിലും ബൈഡനൊപ്പം ഉറച്ചു നിൽക്കുകയാണ് കമല ഹാരിസ് എന്നതാണ് ശ്രദ്ധേയമായ കാര്യം. പാർട്ടിയിലെ നേതാക്കളിൽ നിന്ന് തന്നെ ഇക്കാര്യത്തിൽ ആവശ്യമുയരുന്നു എന്നതാണ് കമലയുടെ സാധ്യതകൾ വർധിപ്പിക്കുന്ന പ്രധാന ഘടകം, എന്നാൽ ഇക്കാര്യത്തിൽ അവർ ഇതുവരെയും തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

എന്നാൽ ട്രംപുമായി നടന്ന സംവാദത്തിന് പിന്നാലെ ബൈഡനെ പ്രതിരോധിക്കാൻ കമല മുന്നിട്ടിറങ്ങിയത് ഡെമോക്രാറ്റുകളെ സംബന്ധിച്ച് കമലയെ പരിഗണിക്കാനുള്ള മറ്റൊരു ഘടകം കൂടിയാണ്. നിലവിൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ലെങ്കിലും ബൈഡന്റെ പിൻഗാമിയാവാൻ കമല ഹാരിസിന് വലിയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

കമല ഹാരിസ്: സാധ്യതകളും വെല്ലുവിളികളും

നിലവിൽ ജോ ബൈഡൻ സർക്കാരിൽ വൈസ് പ്രസിഡന്റ് സ്ഥാനം കൈകാര്യം ചെയ്യുന്ന കമല ഹാരിസ് ജനപ്രിയയാണ്. അതിലുപരി ചെന്നൈയിൽ വേരുകളുള്ള ഇന്ത്യൻ വംശജയായ കമല ഹാരിസിനെ ഇന്ത്യൻ സമൂഹം വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. അമേരിക്കയുടെ രാഷ്ട്രീയ മണ്ഡലത്തിൽ ഇന്ത്യൻ വോട്ടുകൾ നിസാരമല്ല എന്നതും പ്രത്യേകം ഓർക്കണം.

മാത്രമല്ല മുൻ കാലങ്ങളിൽ നിർബാധം ഡെമോക്രാറ്റുകൾക്ക് ഒപ്പം നിന്നിരുന്ന യുഎസിലെ കറുത്ത വർഗക്കാർ അടുത്ത കാലത്തായി റിപ്പബ്ലിക്കൻ പാർട്ടിയോട് അടുക്കുന്നുവെന്ന പ്രചാരണം ശക്തമാണ്. അങ്ങനെ ഉള്ളപ്പോൾ കറുത്ത വർഗക്കാർക്ക് താത്പര്യമുള്ള നേതാവെന്ന നിലയിൽ കമല ഹാരിസിന് കൂടുതൽ സാധ്യതകളാണ് ഉണ്ടാവുന്നത്.

ഇത്രയൊക്കെ ആണെങ്കിലും ജോ ബൈഡനെ ഒരൊറ്റ രാത്രി കൊണ്ട് തിരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് ഒഴിവാക്കാൻ ഡെമോക്രാറ്റുകൾക്ക് സാധിക്കില്ല എന്നത് പ്രത്യേകം ഓർക്കണം. മാത്രമല്ല കമലയെ സംബന്ധിച്ച് വെല്ലുവിളിയാവുന്ന മറ്റ് ചില ഘടകങ്ങൾ കൂടിയുണ്ട്. അതിൽ പ്രധാനം മിഷേൽ ഒബാമയുടെ പേര് തന്നെയാണ്.

തുടക്കത്തിൽ തന്നെ ബൈഡന്റെ സംവാദം വിവാദത്തിന് വഴിയൊരുക്കിയപ്പോൾ മിഷേൽ ഒബാമയുടെ പേര് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഉയർന്നു കേട്ടിരുന്നു. സാമൂഹിക പ്രവർത്തനം, സ്വീകാര്യത എന്നിവ കണക്കിലെടുത്ത് മിഷേൽ ഈ സ്ഥാനത്തേക്ക് വരണമെന്ന ആവശ്യപ്പെട്ടവർ പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. ആ നിലയ്ക്ക് നോക്കുമ്പോൾ കമലയ്ക്ക് പ്രസിഡന്റ് സ്ഥാനാർത്ഥിയാവാനുള്ള ഏകപക്ഷീയമായ അവസരം ഉണ്ടാവില്ല.

സർവേ ഫലം കമലയ്ക്ക് അനുകൂലം

കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു സിഎൻഎൻ വോട്ടെടുപ്പിൽ കമല ഹാരിസ് ട്രംപിനെതിരെ ബൈഡനെക്കാൾ മികച്ച പ്രകടനം കാഴ്‌ചവെച്ചു എന്നാണ് കൂടുതൽ പേർ അഭിപ്രായപ്പെട്ടത്. ഈ സർവേയിൽ ഹാരിസിന് 45 ശതമാനം വോട്ടർമാരും ട്രംപിന് 47 ശതമാനം വോട്ടുകളും ലഭിച്ചു. എന്നാൽ ബൈഡന് ലഭിച്ചത് ഇതിലും കുറവായിരുന്നു. ഈ ഘടകങ്ങൾ ഒക്കെയും കമല ഹാരിസിന് അനുകൂലമാണെങ്കിലും ലക്ഷ്യത്തിലെത്താൻ ഇനിയും കടമ്പകൾ ഏറെ കടക്കാനുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+