Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് തിരഞ്ഞെടുപ്പ്; വീണ്ടും ചരിത്രമെഴുതി, ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്‌ത്‌ സുനിത വില്യംസും സംഘവും

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ബഹിരാകാശ യാത്രികരായ സുനിത വില്യംസ്, ബുച്ച് വിൽമോർ, ഡോൺ പെറ്റിറ്റ് എന്നിവർ. യുഎസിലെ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ഇവർ ഇൻസ്‌റ്റഗ്രാമിൽ വോട്ട് രേഖപ്പെടുത്തിയ ശേഷമുള്ള ചിത്രം പങ്കുവച്ചിരുന്നു. ഇന്റർനാഷണൽ സ്‌പേസ് സ്‌റ്റേഷനിൽ നിന്നാണ് ഇവർ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയത്.

ഇൻസ്‌റ്റഗ്രാമിൽ തങ്ങളുടെ രാജ്യസ്നേഹവും പ്രതിബദ്ധതയും വെളിവാക്കുന്ന ഒരു ചിത്രവും അവർ പങ്കുവച്ചിരുന്നു. ചിത്രത്തിൽ രണ്ട് പേർ തങ്ങളുടെ കാലിൽ ധരിച്ച സോക്‌സിൽ 'പ്രൗഡ് റ്റു ബി അമേരിക്കൻ' എന്ന് രേഖപ്പെടുത്തിയിരുന്നു. ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാനുള്ള ഇവരുടെ താൽപര്യത്തെയാണ് ഇത് വരച്ചുകാട്ടുന്നത്.

uselectionastronautsvote

യുഎസിലെ സവിശേഷമായ തിരഞ്ഞെടുപ്പ് രീതികളെ അടയാളപ്പെടുത്തി കൊണ്ടാണ് ഇവർ വോട്ട് രേഖപ്പെടുത്തിയത്. ടെക്‌സാസിലാണ് ഇവർ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചതെന്നാണ് ലഭ്യമായ വിവരം. ടെക്‌സാസിൽ നേരത്തെ തന്നെ സമ്മതിദാന അവകാശം വിനിയോഗിച്ച 1.2 മില്യൺ വോട്ടർമാരിൽ ഇവരും ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ബഹിരാകാശ യാത്രികർക്ക് എങ്ങനെ വോട്ടവകാശം?

ബഹിരാകാശത്ത് നിന്നുള്ള വോട്ടിംഗ് 1997 മുതൽ അമേരിക്കൻ ബഹിരാകാശ സഞ്ചാരികൾക്ക് ലഭ്യമായ ശ്രദ്ധേയമായ ഒരു ആനുകൂല്യമാണ്. ടെക്‌സാസിലെ നിയമനിർമ്മാണ സഭ പാസാക്കിയ നിയമത്തിലൂടെയാണ് ഇത് സാധ്യമാക്കിയത്. വോട്ടിംഗ് കാലയളവിൽ ബഹിരാകാശ യാത്ര ചെയ്യുന്ന യിൽ ഏർപ്പെട്ടിരിക്കുന്ന യോഗ്യരായ വോട്ടർമാർക്ക് അവരുടെ വോട്ട് രേഖപ്പെടുത്താൻ ഇതിലൂടെ സാധിക്കും എന്നതാണ് പ്രത്യേകത.

പലർക്കും എങ്ങനെയാണ് വോട്ട് രേഖപ്പെടുത്തുക എന്ന സംശയം നിലനിൽക്കുന്നുണ്ട്. ബഹിരാകാശ നിലയത്തിനും ദൗത്യ നിയന്ത്രണത്തിനും ഇടയിൽ ഡാറ്റ കൈമാറ്റം ചെയ്യുന്നതുപോലെ തന്നെയാണ് വോട്ടിംഗ് രീതിയും. ഭൂഗർഭ ആന്റിനകളുമായി ബന്ധിപ്പിക്കുന്ന ഉപഗ്രഹങ്ങളുടെ സംവിധാനമായ നാസയുടെ നിയർ സ്പേസ് നെറ്റ്‌വർക്ക് വഴി ഐഎസ്എസിലേക്ക് കൈമാറുന്ന ബാലറ്റുകൾ ഇവർ വോട്ട് രേഖപ്പെടുത്തിയ ശേഷം ഭൂമിയിലേക്ക് തിരികെ അയക്കുന്ന രീതിയാണുള്ളത്.

നേരത്തെ ബഹിരാകാശത്തു നിന്ന് വോട്ട് രേഖപ്പെടുത്താനുള്ള അവസരത്തിനായി താൻ കാത്തിരിക്കുകയാണെന്ന് സുനിത വില്യംസ് വ്യക്താക്കിയിരുന്നു. ഇതിന് മാസങ്ങൾക്ക് അപ്പുറം അത് യാഥാർഥ്യമായി എന്നതാണ് പ്രധാന കാര്യം. സുനിതയ്ക്ക് പുറമേ മറ്റ് രണ്ട് സഹപ്രവർത്തകർ കൂടി വോട്ടവകാശം വിനിയോഗിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+