Get Updates
Get notified of breaking news, exclusive insights, and must-see stories!

കമല ഹാരിസോ ഡൊണാൾഡ് ട്രംപോ, അമേരിക്ക ആര് ഭരിക്കും? ജൂനിയർ നൊസ്ട്രാഡാമസ് പ്രവചിച്ചത് ഇങ്ങനെ

ന്യൂയോർക്ക്: വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള അങ്കം മുറുകുകയാണ്. ഒരു ഭാഗത്ത് ഇന്ത്യൻ വംശജയായ കമല ഹാരിസ് ശക്തമായ പ്രകടനം കാഴ്‌ച വയ്ക്കുമ്പോൾ മറുവശത്ത് കനത്ത വെല്ലുവിളി ഉയർത്തി മുൻ പ്രസിഡന്റ് കൂടിയായ ഡൊണാൾഡ് ട്രംപും രംഗത്തുണ്ട്. പെട്ടെന്നൊരു വിജയിയെ പ്രവചിക്കുക അത്ര എളുപ്പമല്ല, ഒട്ടേറെ ഘടകങ്ങൾ പരിഗണിച്ചുവേണം ഇക്കാര്യത്തിൽ ഒരു അഭിപ്രായം പറയാൻ.

എന്നാൽ ഇതിൽ യാതൊരു ശങ്കകളും കൂടാതെ ഒരു പ്രവചനം നടത്തിയിരിക്കുകയാണ് ഇപ്പോൾ അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രവചനത്തിന്റെ കാര്യത്തിൽ പേരുകേട്ട അലൻ ലിച്ച്മാൻ. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നോസ്ട്രഡാമസ് എന്നാണ് അദ്ദേഹത്തെ പൊതുവെ വിളിക്കാറുള്ളത്. ഇക്കുറി കമലയും ട്രംപും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ ആരാവും വിജയി എന്ന കാര്യത്തിൽ ലിച്ച്മാൻ യാതൊരു സംശയവും കൂടാതെ തന്റെ ഉത്തരം നൽകി കഴിഞ്ഞു.

uspresidentpredicton

ആരാവും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയി?

2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ വൈസ് പ്രസിഡന്റ് കൂടിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥി കമലാ ഹാരിസ് വിജയിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ന്യൂയോർക്ക് ടൈംസ്‌ പങ്കുവച്ച ഒരു വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. "കമല ഹാരിസ് അമേരിക്കയുടെ അടുത്ത പ്രസിഡന്റാകും" എന്ന് ലിച്ച്മാൻ ആത്മവിശ്വാസത്തോടെ പറയുന്ന വീഡിയോ വലിയ രീതിയിൽ വൈറലാണ്.

നവംബർ അഞ്ചിന് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ ഈ പ്രവചനം. ഡെമോക്രാറ്റിക് പാർട്ടിയെ പ്രതിനിധീകരിക്കുന്ന കമലാ ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും തമ്മിലാണ് കടുത്ത മത്സരം. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി തിരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്യമായി പ്രവചിച്ച റെക്കോർഡുള്ള ലിച്ച്മാൻ, ട്രംപിന്റെ 2016ലെ വിജയവും ബൈഡന്റെ 2020ലെ ജയവും ഒക്കെ മുൻകൂട്ടി കണ്ട ചുരുക്കം ചിലരിൽ ഒരാൾ കൂടിയാണ്.

ഇതൊരു സാധാരണ പ്രവചനമല്ല

അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ 50 വർഷത്തോളം ചരിത്രം പഠിപ്പിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ഇക്കാലയളവിൽ വികസിപ്പിച്ചെടുത്ത "കീസ് ടു വൈറ്റ് ഹൗസ്" മോഡലിനെ അടിസ്ഥാനമാക്കിയാണ് ലിച്ച്‌മാൻ തന്റെ പ്രവചനങ്ങൾ നടത്താറുള്ളത്. ഈ രീതി വച്ചാണ് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ലിച്ച്‌മാൻ തെറ്റാതെ പ്രവചനങ്ങൾ നടത്തിയിട്ടുള്ളത്.

ഈ ശൈലിയിൽ 13 ശരിയോ തെറ്റോ എന്നുള്ള ഉത്തരം പറയാൻ കഴിയുന്ന ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു, ഇത് നിലവിലുള്ള പാർട്ടിയുടെ തോൽവിയുടെ സാധ്യത നിർണ്ണയിക്കുന്ന രീതി ആണെന്ന് വേണമെങ്കിൽ പറയാം. ആറോ അതിലധികമോ കീകൾ നിലവിലെ സ്ഥാനാർത്ഥിക്ക് എതിരായാൽ, അവർ തോൽക്കുമെന്ന് ഇത് അർത്ഥമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+