13 കൊലപാതകങ്ങള്‍... എണ്ണമറ്റ ബലാത്സംഗങ്ങള്‍, യുഎസ്സില്‍ സീരിയല്‍ കില്ലര്‍ ബൂഗിമാന് സംഭവിച്ചത്!!
കാലിഫോര്‍ണിയ: അമേരിക്കയില്‍ വര്‍ഷങ്ങളോളം ജനങ്ങളെ ഭീതിയിലാഴ്ത്തിയ ബൂഗിമാന് പരമ്പര കൊലയാളി ജോസഫ് ജെയിംസ് ഡി ആഞ്ചെലോയ്ക്ക് ജീവപര്യന്തം. ഇയാള്‍ കാലിഫോര്‍ണിയയിലെ മുന്‍ പോലീസ് ഓഫീസറാണ്. ഇയാള്‍ ഇരട്ട വ്യക്തിത്വവുമായി ദീര്‍ഘകാലം കാലിഫോര്‍ണിയയിലെ തെരുവില്‍ ഭീതി പടര്‍ത്തിയിരുന്നു. 13 പേരെയാണ് ഇയാള്‍ നിഷ്കരുണം കൊലപ്പെടുത്തിയത്. ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലര്‍ എന്നാണ് ഡി ആഞ്ചെലോ അറിയപ്പെട്ടിരുന്നത്. 1970-80 കാലഘട്ടത്തിലാണ് ഇയാളുടെ കൊലപാതകങ്ങള്‍ മുഴുവന്‍ അരങ്ങേറിയത്.

അതിസാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇയാളുടെ കേസുകള്‍ മുമ്പ് പോലീസ് കണ്ടെത്തിയത്. അതേസമയം പ്രതിക്ക് പരോളിന് അവകാശമുണ്ടായിരിക്കില്ലെന്ന് സാക്രമെന്റോ കൗണ്ടി ജഡ്ജി വിധിയില്‍ പറഞ്ഞു. പ്രതിയുടെ ഇരകളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇത്തരമൊരു വിധി ജഡ്ജി നടത്തിയത്. അതേസമയം ശിക്ഷ വിധിക്കുമ്പോള്‍ ഒരിക്കല്‍ പോലും വൈകാരിക ഭാവങ്ങള്‍ ഇയാള്‍ക്കില്ലായിരുന്നു. രണ്ട് മണിക്കൂറോളം നേരത്തെ വിചാരണ നടപടികള്‍ കുലുക്കം പോലുമില്ലായിരുന്നു ഡി ആഞ്ചെലോയ്ക്ക്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിചാരണ നടത്തിയത്.
Recommended Video
ആഞ്ചെലോയ്ക്ക് സംസാരിക്കാനുള്ള സമയം കോടതി അനുവദിച്ചിരുന്നു. പതിയെ മാസ്ക് ഊരികൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. തന്റെ കൊലപാതക ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടവരോടും അവരുടെ ബന്ധുക്കളോടും താന്‍ മാപ്പുപറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ വേദനിപ്പിച്ചവരോടും മാപ്പുപറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മാപ്പുപറച്ചില്‍ സത്യസന്ധമല്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. നേരത്തെ ആഞ്ചെലൊ താന്‍ ചെയ്ത കുറ്റങ്ങള്‍ ഏറ്റുപറഞ്ഞിരുന്നു. 13 കൊലപാതകങ്ങളും 13 ബലാത്സംഗങ്ങളുമാണ് ബൂഗിമാന് എന്ന പരമ്പര കൊലയാളി നടത്തിയത്.
1975നും 1986നും ഇടയിലാണ് ഇത്രയും കുറ്റകൃത്യങ്ങള്‍ ഡി ആഞ്ചലോ നടത്തിയത്. നേരത്തെ പ്രോസിക്യൂട്ടര്‍മാരുമായി ഉണ്ടായ ചര്‍ച്ചയിലാണ് വധശിക്ഷ വേണ്ടെന്ന് തീരുമാനമുണ്ടായത്. 11 കൗണ്ടികളിലായി 120 വീടുകളില്‍ ഇയാള്‍ അതിക്രമിച്ച് കയറി ബലാത്സംഗങ്ങള്‍ നടത്തിയിട്ടുണ്ട്. നിരവധി പേരെ ഇത്തരത്തില്‍ വധിച്ചിട്ടുണ്ട്. കാലിഫോര്‍ണിയ തലസ്ഥാന നഗരിയായ സാക്രമെന്റോയിലാണ് ഭൂരിഭാഗം കുറ്റകൃത്യങ്ങളും നടന്നത്. ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലര്‍ ആരാണെന്ന കാര്യത്തില്‍ വര്‍ഷങ്ങളോളം ആര്‍ക്കും ഒന്നും അറിയില്ലായിരുന്നു. 2018ലാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. ഡിഎന്‍എ പരിശോധനകളാണ് ഒടുവില്‍ കുറ്റക്കാരനെ കണ്ടെത്താന്‍ സഹായിച്ചത്.
-
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം












Click it and Unblock the Notifications