ഹിന്ദുഫോബിയക്കെതിരെ ബിൽ അവതരിപ്പിച്ച് യുഎസ് സംസ്ഥാനമായ ജോർജിയ; ചരിത്രത്തിൽ ആദ്യം
ജോർജിയ: ഹിന്ദുഫോബിയക്കെതിരെ ബിൽ അവതരിപ്പിച്ച് യുഎസ് സംസ്ഥാനമായ ജോർജിയ. ഹിന്ദുഫോബിയയും ഹിന്ദുവിരുദ്ധ വർഗീയതയും ഔപചാരികമായി അംഗീകരിക്കുന്നതിനാണ് ജോർജിയ പുതിയ ബിൽ അവതരിപ്പിച്ചത്. ഇത്തരത്തിൽ ഒരു ബിൽ യുഎസിന്റെ ചരിത്രത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് ഇതോടെ ജോർജിയ.
ഈ ബിൽ നിയമമായി നടപ്പിലാക്കിയാൽ, ഹിന്ദുഫോബിയയെ വ്യക്തമായി നിർവചിക്കുന്നതിനും യുഎസിൽ ഹിന്ദുക്കൾക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിൽ ഉചിതമായ നടപടിയെടുക്കാൻ നിയമ നിർവ്വഹണ ഏജൻസികൾക്ക് നിർദ്ദേശം നൽകുന്നതിനും ജോർജിയയുടെ ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്തും.

റിപ്പബ്ലിക്കൻ സെനറ്റർമാരായ ഷോൺ സ്‌റ്റിൽ, ക്ലിന്റ് ഡിക്‌സൺ, ഡെമോക്രാറ്റിക് സെനറ്റർമാരായ ജേസൺ എസ്‌റ്റീവ്സ്, ഇമ്മാനുവൽ ഡി ജോൺസ് എന്നിവർ സംയുക്തമായാണ് ഈ ബില്ലിനെ പിന്തുണച്ചത്. ജോർജിയ കോഡിൽ ഹിന്ദുഫോബിയയെ ഹിന്ദുമതത്തോടുള്ള വിരുദ്ധവും വിനാശകരവും അവഹേളിക്കുന്നതുമായ മനോഭാവങ്ങളുടെയും പെരുമാറ്റങ്ങളുടെയും ഒരു കൂട്ടം എന്ന് നിർവചിക്കുന്ന ഒരു പുതിയ വ്യവസ്ഥ ഉൾപ്പെടുത്താനാണ് സെനറ്റ് ബിൽ 375 ശ്രമിക്കുന്നത്.
ഇതോടെ നിലവിലുള്ള വിവേചന വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഹിന്ദുഫോബിയയെ ഉൾപ്പെടുത്താൻ ഇത് സംസ്ഥാന, തദ്ദേശ നിർവഹണ ഏജൻസികളെ നിർബന്ധിതരാക്കും. യുഎസിൽ വൻതോതിൽ കുടിയേറിയിട്ടുള്ള ഇന്ത്യക്കാരിൽ വലിയൊരു വിഭാഗവും ഹിന്ദുക്കളാണ്. ഈ നിയമം അവരുടെ വിശ്വാസത്തെ സംരക്ഷിക്കുമെന്നാണ് വിലയിരുത്തൽ.
'ഇത്തരമൊരു ബിൽ അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി ജോർജിയ മാറുന്നു, പാസായാൽ അത് വീണ്ടും ചരിത്രം സൃഷ്‌ടിക്കപ്പെടും' കോയലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക ഒരു പ്രസ്‌താവനയിൽ പറഞ്ഞു. യുഎസ്, കാനഡ എന്നിവിടങ്ങളിലെ ഹിന്ദു സമൂഹത്തെ പ്രതിനിധീകരിക്കുന്ന പ്രധാന സംഘടനകളിൽ ഒന്നാണിത്.
'ഈ സുപ്രധാന ബില്ലിൽ സെനറ്റർ ഷോൺ സ്‌റ്റില്ലുമായി അടുത്ത് പ്രവർത്തിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു, ജോർജിയയിലെയും അമേരിക്കയിലെയും ഹിന്ദു സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് പിന്തുണ നൽകിയതിന് സെനറ്റർ ഇമ്മാനുവൽ ജോൺസ്, സെനറ്റർ ജേസൺ എസ്‌റ്റീവ്സ്, സെനറ്റർ ക്ലിന്റ് ഡിക്‌സൺ എന്നിവരോടൊപ്പം അദ്ദേഹത്തിനും നന്ദി പറയുന്നു' സംഘടന പറഞ്ഞു.
2023 ഏപ്രിലിൽ ജോർജിയ ഹിന്ദുഫോബിയയെയും ഹിന്ദുവിരുദ്ധ മതഭ്രാന്തിനെയും അപലപിച്ചുകൊണ്ട് ഒരു പ്രമേയം പാസാക്കിയപ്പോൾ മുതൽ ഈ ബില്ലിന് വേണ്ടിയുള്ള നീക്കങ്ങൾ അണിയറയിൽ നടക്കുന്നുണ്ടായിരുന്നു. 100ലധികം രാജ്യങ്ങളിലായി 1.2 ബില്യണിലധികം വിശ്വാസികളുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളിലൊന്നായ ഹിന്ദുമതത്തെ ആ പ്രമേയത്തിലൂടെ അംഗീകരിച്ചിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications