യുഎസ് വിപണിയിൽ കോളിളക്കം; ഒറ്റയടിക്ക് 4 ട്രില്യൺ ഡോളറിന്റെ നഷ്‌ടം..! കാരണം ട്രംപിന്റെ നയങ്ങളോ?
ന്യൂയോർക്ക്: തീരുവയുമായി ബന്ധപ്പെട്ട തർക്കങ്ങളും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കളും മൂലം യുഎസ് ഓഹരികളിൽ വൻ ഇടിവ്. തിങ്കളാഴ്‌ച ഒറ്റ ദിവസം വലിയ തകർച്ചയാണ് വിപണിക്ക് നേരിടേണ്ടി വന്നത്. ഫെബ്രുവരി 19 ലെ എക്കാലത്തെയും ഉയർന്ന നിരക്കിൽ നിന്ന് എസ് & പി 500 ഇപ്പോൾ 8 ശതമാനത്തിലധികം ഇടിഞ്ഞു.
ഡിസംബറിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 10 ശതമാനത്തിലധികം ഇടിഞ്ഞതിന് ശേഷം നാസ് ഡാക്ക് കോമ്പോസിറ്റ് ഔദ്യോഗികമായി തിരുത്തൽ മേഖലയിലേക്ക് പ്രവേശിച്ചു. സാമ്പത്തിക അനിശ്ചിതത്വം, മാന്ദ്യത്തെക്കുറിച്ചുള്ള ഭയം, വർധിച്ചുവരുന്ന വ്യാപാര പിരിമുറുക്കങ്ങൾ എന്നിവയൊക്കെ ഈ നിലയിലേക്ക് വിപണിയെ കൊണ്ടെത്തിച്ചതിൽ പ്രധാന പങ്കുവഹിക്കുന്നു.

വിപണി മൂല്യത്തിൽ 4 ട്രില്യൺ യുഎസ് ഡോളറിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. ഇത്രയും വലിയ ഇടിവ് അപ്രതീക്ഷിതമായിരുന്നു എന്ന് വേണം പറയാൻ. ഈ വീഴ്‌ച്ച ഇലോൺ മസ്‌കിന്റെ ടെസ്‌ല അടക്കമുള്ള കമ്പനികളെ സാരമായി ബാധിച്ചു. ടെസ്‌ലയുടെ വിപണി മൂല്യം 125 ബില്യൺ ഡോളറിൽ അധികം ഇടിവാണ് നേരിട്ടത്.
വെള്ളിയാഴ്‌ച ക്ലോസിങ്ങിൽ വളരെ താഴ്ന്ന നിലയിൽ നിർത്തിയ മാർക്യൂ സൂചികയായ ഡൗ ജോൺസ് ഇൻഡസ്ട്രിയൽ 2.08 ശതമാനം അഥവാ 890.01 പോയിന്റുകളുടെ വൻ ഇടിവോടെ തിങ്കളാഴ്‌ച വലിയ നഷ്‌ടമാണ് നേരിട്ടത്. യുഎസ് സൂചികയുടെ ചുവടുപിടിച്ച് ഇന്ത്യൻ വിപണി ഉൾപ്പെടെ ഇന്ന് വലിയ നഷ്‌ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇത് ആഗോള തലത്തിൽ കൂടുതൽ വിപണികളെ ബാധിച്ചേക്കും എന്നാണ് വിലയിരുത്തൽ.
യുഎസ് വിപണി: ഇടിവിന് കാരണം?
വ്യാപാര നയങ്ങളിലെ അനിശ്ചിതത്വങ്ങൾ, മാന്ദ്യ സാധ്യതയെക്കുറിച്ചുള്ള ഭയം, ഉയർന്ന ഓഹരി മൂല്യനിർണ്ണയത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളാണ് സമീപകാല ഇടിവിന് കാരണമാവുന്നത്. ഡൊണാൾഡ് ട്രംപ് അധികാരമേറ്റെടുത്ത ശേഷമാണ് ഇതിൽ പ്രകടമായ മാറ്റമുണ്ടായത്. കൂടാതെ ട്രംപിന്റെ പുതിയ തീരുവ നയങ്ങളും വലിയ തോതിൽ നിക്ഷേപകരെ വിൽപ്പന സമർദ്ദത്തിലേക്ക് നയിച്ചിട്ടുണ്ട്.
വലിയ സാമ്പത്തിക മാന്ദ്യത്തിന് വഴിയൊരുക്കുന്ന തീരുവ നയത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ ട്രംപ് തള്ളിയതോടെയാണ് നിക്ഷേപകർ ഓഹരികൾ വിട്ടൊഴിഞ്ഞതെന്നതാണ് ശ്രദ്ധേയമായ കാര്യം. ട്രംപിന്റെ നയങ്ങൾ സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴിയൊരുക്കുമെന്ന ഭയം ഒരുവശത്ത് ശക്തമായതോടെയാണ് യുഎസിലെ വിപണികൾ ഒറ്റയടിക്ക് വീണത്.
വിപണിയുടെ ഭാവി?
വരാനിരിക്കുന്ന പണപ്പെരുപ്പ റിപ്പോർട്ട്, ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് തീരുമാനങ്ങൾ, സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിനുള്ള സർക്കാർ നടപടികൾ എന്നിവയുൾപ്പെടെ നിരവധി പ്രധാന ഘടകങ്ങളിൽ നിക്ഷേപകർ ശ്രദ്ധ കൊടുക്കുകയാണ് ഇപ്പോൾ. നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടും കുറയുന്നത് വിപണികളെ കൂടുതൽ ബാധ്യതകളിലേക്ക് ആവും തള്ളിവിടുക.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications