യുഎസ്സില്‍ സര്‍വനാശം വിതച്ച് ടൊര്‍ണാഡോ; അര്‍കന്‍സയില്‍ വ്യാപക നാശം, 26 മരണം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും സര്‍വനാശം വിതച്ച് ടൊര്‍ണാഡോ ചുഴലിക്കാറ്റ്. യുഎസ്സിലെ, മിഡ് വെസ്റ്റ്, ദക്ഷിണ മേഖലകളിലായിട്ടുള്ള ചെറു പട്ടണങ്ങളിലാണ് ടൊര്‍ണാഡോ ദുരന്തമുണ്ടായിരിക്കുന്നത്. 26 പേര്‍ മരിച്ചതായിട്ടാണ് രിപ്പോര്‍ട്ട്. അര്‍കന്‍സായുടെ തലസ്ഥാന നഗരിയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇല്ലിനോയിസിലെ കണ്‍സേര്‍ട്ട് വെന്യൂവിന്റെ മുകള്‍ ഭാഗം ഒന്നാകെ അതിശക്തമായ ചുഴലിക്കാറ്റില്‍ തകര്‍ന്ന് വീണു.
നാശനഷ്ടം വിചാരിച്ചതിനും എത്രയോ മുകളിലാണെന്നാണ് റിപ്പോര്‍ട്ട്. എട്ട് സംസ്ഥാനങ്ങളിലെങ്കിലും ടൊര്‍ണാഡോ വീശിയടിച്ചതിലൂടെ വലിയ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് അഭ്യൂഹം. നിരവധി വീടുകളും, കടകളും, സ്ഥാപനങ്ങളുമെല്ലാം തകര്‍ന്നു. ടെന്നസി കൗണ്ടിയില്‍ ഒന്‍പത് പേരാണ് മരിച്ചത്. ചെറുപട്ടണമായ വിന്നില്‍ നാല് പേര്‍ മരിച്ചു. അര്‍കന്‍സയിലെ നഗരമാണിത്. സള്ളിവനില്‍ മൂന്നുപേരും, ഇല്ലിനോയിസില്‍ നാല് പേരും മരിച്ചിട്ടുണ്ട്.

അലബാമ, മിസിസ്സിപ്പി എന്നിവിടങ്ങളിലും മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അര്‍കന്‍സയിലെ നഗരമായ ലിറ്റില്‍ റോക്കില്‍ ടൊര്‍ണാഡോ വലിയ നാശമാണ് വിതച്ചത്. ഇവിടെ 2600 കെട്ടിടങ്ങളാണ് തകര്‍ന്ന് വീണത്. വിന്‍ നഗരത്തിലെ ഹൈസ്‌കൂളിന്റെ മേല്‍ക്കൂര ഒന്നാകെ തകരുകയും, ജനവാതിലുകള്‍ തരിപ്പണമാവുകയും ചെയ്തു. പലയിടത്തും വന്‍ മരങ്ങള്‍ കെട്ടിടത്തിന് മുകളിലേക്കാണ് കടപുഴകി വീണത്. ഇത് വീടുകളെ വരെ തകര്‍ത്തിരിക്കുകയാണ്. പല വീടുകളും അവശിഷ്ടങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന അവസ്ഥയിലാണ്.
ആഷ്‌ലി മക്മില്ലന്‍ എന്ന യുവതി ഭയത്തോടെയാണ് ചുഴലിക്കാറ്റിനെ കുറിച്ച് വിവരിക്കുന്നത്. താനും ഭര്‍ത്താവും, കുട്ടികളും ഒരു ചെറിയ ബാത്‌റൂമില്‍ ഒതുങ്ങിയിരിക്കുകയായിരുന്നുവെന്നും, ആ സമയമാണ് ടൊര്‍ണാഡോ കടന്നുപോയതെന്നും ഇവര്‍ പറഞ്ഞു. ഉറപ്പായും മരിക്കുമെന്നാണ് കരുതിയത്. ഞങ്ങള്‍ പരസ്പരം അത് പറയുകയും ചെയ്തു. എന്നാല്‍ ഇവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. എന്നാല്‍ ഇവരുടെ വീടിന് മുകളിലേക്ക് വലിയൊരു മരം വീണ് തകര്‍ന്നിരിക്കുകയാണ്. വീടാകെ കുലുങ്ങുകയായിരുന്നു. വലിയ ശബ്ദം കേള്‍ക്കാമായിരുന്നു. വീട്ടിലെ പാത്രങ്ങളാകെ നിലത്തേക്ക് വീഴുന്നത് കേട്ടിരുന്നു. പിന്നീട് എല്ലാം ശാന്തമായെന്നും ആഷ്‌ലി മാക്മില്ലന്‍ പറഞ്ഞു.
തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ
അതേസമയം രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ബുള്‍ഡോസര്‍ അടക്കം ഉപയോഗിച്ച് തടസ്സങ്ങളെല്ലാം നീക്കി കൊണ്ടിരിക്കുകയാണ്. വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ടെന്നസിയിലെ മക്‌നെയ്‌റി കൗണ്ടിയില്‍ ഒന്‍പത് ആളുകളാണ് മരിച്ചത്. വീടുകള്‍ക്കും, ജനവാസ മേഖലകള്‍ക്കുമാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചിരിക്കുന്നതെന്ന് ആദംസ് വില്ലെ മേയര്‍ ഡേവിഡ് ലെക്‌നര്‍ പറഞ്ഞു.
ഗവര്‍ണര്‍ ബില്‍ ലീ ഇവിടെയെത്തിയിട്ടുണ്ട്. ജനങ്ങളെ ആശ്വസിപ്പിക്കാന്‍ അദ്ദേഹം മുന്നിലുണ്ട്. ഗവര്‍ണര്‍ പദവിയില്‍ തന്റെ ഏറ്റവും മോശം സമയമാണ് ഇതെന്ന് ബില്‍ പറഞ്ഞു. നേരത്തെ നാഷ്്‌വില്ലെയില്‍ സ്‌കൂള്‍ ഷൂട്ടിംഗും ഗവര്‍ണറെ ബാധിച്ചിരുന്നു. മെംഫിസില്‍ മൂന്ന് മരണങ്ങളെങ്കില്‍ കാറ്റിനെ തുടര്‍ന്നുണ്ടായിട്ടുണ്ടെന്ന് പോലീസ് വക്താവ് ക്രിസ്റ്റഫര്‍ വില്യംസ് പറഞ്ഞു.
മെംഫിസില്‍ വീടിന് മുകളിലേക്ക് മരം വീണ് രണ്ട് കുട്ടികളും, ഒരു മുതിര്‍ന്നയാലും മരിച്ചു. അതേസമയം ടൊര്‍ണാഡോ ചൊവ്വാഴ്ച്ച വീണ്ടും എത്താമെന്നാണ് ടെന്നസി അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇല്ലിനോയിസിലെ ബെല്‍വിഡെറെയില്‍ അപ്പോളോ തിയേറ്ററിന്റെ മേല്‍ചുവരാണ് തകര്‍ന്ന് വീണത്. ഇവിടെ നടക്കുന്ന സംഗീത നിശയില്‍ 260 ആളുകള്‍ ആ സമയം പങ്കെടുക്കുന്നുണ്ടായിരുന്നു.
50 വയസ്സുകാരനെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെത്തിച്ചിട്ടുണ്ട്. ഇയാള്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോഴേക്ക് മരിച്ചിരുന്നു. നാല്‍പ്പത് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇല്ലിനോയിസിലെ ക്രോഫോര്‍ഡ് കൗണ്ടിയില്‍ മൂന്ന് പേര്‍ മരിച്ചിട്ടുണ്ട്. എട്ട് പേര്‍ക്കാണ് പരിക്കാണ്. ഇവിടെ ന്യൂ ഹെബ്രോണിന് ചുറ്റുമാണ് കാറ്റ് വീശിയടിച്ചത്.












Click it and Unblock the Notifications