സിറിയയില്‍ ഭീകരസേനയെ വാര്‍ത്തെടുക്കാന്‍ യുഎസ് ശ്രമം; മുളയിലേ നുള്ളുമെന്ന് ഉര്‍ദുഗാന്‍
അങ്കാറ: കുര്‍ദ് പോരാളികള്‍ക്ക് പരിശീലനം നല്‍കി സിറിയയില്‍ പുതിയ ഭീകരസേനയ്ക്ക് രൂപം നല്‍കാന്‍ അമേരിക്ക ശ്രമിക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. ഇത്തരമൊരു സൈന്യം നിലവില്‍ വരുന്നതിന് മുമ്പ് തന്നെ അതിനെ നാമാവശേഷമാക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി.
രണ്ടാഴ്ചയ്ക്കിടയില്‍ സൗദി അതിര്‍ത്തി സേന പിടികൂടിയത് ഒരു ടണ്‍ മയക്കുമരുന്ന്!
സിറിയന്‍ സര്‍ക്കാരിനെതിരേയും ഐ.എസിനെതിരേയും യുദ്ധം ചെയ്യുന്ന അമേരിക്കന്‍ സൈനിക സഖ്യമായ സിറിയന്‍ ഡിഫന്‍സ് ഫോഴ്‌സിനെ (എസ്ഡിഎഫ്) ഉള്‍പ്പെടുത്തി സിറിയയുടെ അതിര്‍ത്തിയില്‍ പുതിയ സംരക്ഷണ സേനയെ വാര്‍ത്തെടുക്കാനുള്ള അമേരിക്കന്‍ ശ്രമത്തിനെതിരേയാണ് തുര്‍ക്കി പ്രസിഡന്റ് രംഗത്ത് വന്നിരിക്കുന്നത്. ഭാവിയില്‍ ഇവര്‍ അമേരിക്കയ്ക്ക് തന്നെ തിരിയുന്ന ഒരു സമയം വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വടക്കന്‍ സിറിയയിലെ കുര്‍ദുകളെ ഉള്‍പ്പെടുത്തി 30,000 വരുന്ന സേനയെ വാര്‍ത്തെടുക്കാനാണ് അമേരിക്കയുടെ ശ്രമം. എസ്.ഡി.എഫിലെ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ് (വൈപിജി) കുര്‍ദുകളുടെ സേനയാണ്. ഇവര്‍ക്ക് തുര്‍ക്കിയിലെ കുര്‍ദ് വിഘടനവാദികളുമായി ബന്ധമുണ്ടെന്നതിനാല്‍ വൈ.പി.ജിയെ ഭീകരസേനയെന്നാണ് തുര്‍ക്കി വിളിക്കുന്നത്.

ഇത്തരമൊരു സേന രൂപീകരിക്കപ്പെടുന്നതിന് മുമ്പു തന്നെ എസ്ഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കുര്‍ദ് സേനയെ തകര്‍ക്കാനുള്‌ല പദ്ധതിയാണ് തുര്‍ക്കി സൈന്യം ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി വടക്കുപടിഞ്ഞാറന്‍ സിറിയയിലെ അഫ്രിന്‍, മന്‍ബിജ് എന്നിവിടങ്ങളിലെ കുര്‍ദ് സേനയ്‌ക്കെതിരേ ശക്തമായ ഓപ്പറേഷന്‍ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ സിറിയന്‍ സൈന്യം ആരംഭിച്ചുകഴിഞ്ഞതായി ഉര്‍ദുഗാന്‍ പറഞ്ഞു. സിറിയയിലെ ഭീകരരെ സഹായിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുര്‍ക്കിയുടെ സഖ്യകക്ഷികളോട് അദ്ദേഹം ആവശ്യപ്പെടുകയുമുണ്ടായി. അല്ലാത്തപക്ഷമുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തുര്‍ക്കിയോട് ആലോചിക്കാതെയാണ് ഇത്തരമൊരു സേനയ്ക്ക് രൂപം നല്‍കുന്നതെന്നും അത് അംഗീകരിക്കാനാവില്ലെന്നും തുര്‍ക്കി വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കുകയുണ്ടായി. ഇത്തരമൊരു പ്രഖ്യാപനമുണ്ടായ ഉടനെ തന്നെ അമേരിക്കന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കുര്‍ദ് പോരാളികള്‍ക്കെതിരേ തുര്‍ക്കി സൈന്യം ഞായറാഴ്ച ശക്തമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പുതിയ സേനയ്ക്ക് രൂപം നല്‍കാനുള്ള തീരുമാനവുമായി അമേരിക്ക മുന്നോട്ടുപോവുമെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന സൂചന.












Click it and Unblock the Notifications