കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാഴ്ചയ്ക്കിടയില്‍ സൗദി അതിര്‍ത്തി സേന പിടികൂടിയത് ഒരു ടണ്‍ മയക്കുമരുന്ന്!

  • By Desk
Google Oneindia Malayalam News

റിയാദ്: രണ്ടാഴ്ചക്കിടെ ഒരു ടണ്ണിലധികം മയക്കു മരുന്ന് സൗദിയിലേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി സൗദി അതിത്തി സേന അവകാശപ്പെട്ടു. രാജ്യത്തിന് പുറത്തുനിന്ന് കള്ളക്കടത്തായി കൊണ്ടുവരികയായിരുന്ന ഒരു ടണ്‍ 10 കിലോ ഗ്രാം ഹഷീഷാണ് അതിര്‍ത്തി രക്ഷാ സേന പിടിച്ചെടുത്തത്. രണ്ടാഴ്ചയ്ക്കിടയില്‍ ഇത്രയും വലിയ മയക്കുമരുന്ന് വേട്ട നടത്തുന്നത് ഇതാദ്യമായിട്ടാണെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30 മുതല്‍ ജനുവരി 13 വരെയുള്ള കണക്കുകളാണ് അതിര്‍ത്തി രക്ഷാ സേന പുറത്തുവിട്ടത്.

ദോഹ മെട്രോ നിര്‍മാണം ദ്രുതഗതിയില്‍; പരീക്ഷണയോട്ടം ഈ വര്‍ഷം നടക്കുംദോഹ മെട്രോ നിര്‍മാണം ദ്രുതഗതിയില്‍; പരീക്ഷണയോട്ടം ഈ വര്‍ഷം നടക്കും

ജിസാന്‍, നജ്റാന്‍, അസീര്‍ പ്രവിശ്യകളില്‍ നടത്തിയ പരിശോധനകളിലാണ് മയക്കുമരുന്നിന്റെ വന്‍ശേഖരം പിടികൂടിയത്. രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തി വഴിയാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമം നടന്നത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ 35 പേരെ അറസ്റ്റുചെയ്തതായും അതിര്‍ത്തിരക്ഷാ സേന വക്താവ് കേണല്‍ സാഹിര്‍ ബിന്‍ മുഹമ്മദ് അല്‍ ഹര്‍ബി അറിയിച്ചു. പിടികൂടിയവരില്‍ 28 പേര്‍ എത്യോപ്യന്‍ പൗരന്മാരും 4 പേര്‍ സോമാലിയക്കാരും 2 പേര്‍ യമനികളും ഒരാള്‍ സൗദി പൗരനുമാണ്. അതിര്‍ത്തി വഴി മയക്കുമരുന്നു ഒളിപ്പിച്ചു കടത്താനുള്ള വിവിധ ശ്രമങ്ങളാണ് സേന തകര്‍ത്തത്.

saudi

പിടികൂടിയവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും ശരീഅത്ത് നിയമം അനുസരിച്ചുള്ള നടപടികള്‍ അറസ്റ്റിലായവര്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു. അതിര്‍ത്തിയില്‍ രക്ഷാ സേന പ്രദേശങ്ങളില്‍ പട്രോളിംഗ് ശക്തമാക്കിയതായും സദാ ജാഗരൂഗരാണെന്നും അദേഹം പറഞ്ഞു. വ്യക്തികള്‍ക്കും സമൂഹത്തിനും ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതിനാലാണ് മയക്കുമരുന്നുകള്‍ക്ക് ഭരണകൂടം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിലെ പൗരന്‍മാര്‍ക്ക് ഇവ എത്തിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അത് വിജയിക്കില്ലെന്നും മന്ത്രാലയം വക്താവ് പറഞ്ഞു. മയക്കുമരുന്ന് കടത്തുകാരെ പിടികൂടാന്‍ അതിര്‍ത്തി രക്ഷാസേനയ്ക്ക് പ്രത്യേക പരിശീലനം നല്‍കിയതായും വക്താവ് അവകാശപ്പെട്ടു.
English summary
saudi intensidfies border security to prevent drug smuggling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X