ചൈനീസ് ബലൂണിന്റെ അവശിഷ്ടങ്ങള്‍ വിട്ടുനല്‍കില്ലെന്ന് യുഎസ്; ബന്ധത്തില്‍ ഉലച്ചില്‍ ഇല്ലെന്ന് ബൈഡന്‍
കൊളംബിയയുടെ സൈന്യവും ആകാശത്ത് അജ്ഞാത വസ്തുവിനെ കണ്ടതായി അറിയിച്ചിരുന്നു. യുഎസ്സില്‍ കണ്ടതിന് സമാനമായിട്ടുള്ള ബലൂണ്‍ ആണിതെന്ന് സൈന്യം പറഞ്ഞു

വാഷിംഗ്ടണ്‍: മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത ചൈനീസ് ചാര ബലൂണിന്റെ അവശിഷ്ടങ്ങള്‍ വിട്ടുനല്‍കില്ലെന്ന് അമേരിക്ക. ചൈനയ്ക്ക് ഇവ വിട്ടുനല്‍കാന്‍ യുഎസ്സിന് താല്‍പര്യമില്ല. അതേസമയം ചൈനീസ് ബലൂണിനെ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഇത് കണ്ടെത്തിയാല്‍ ബെയ്ജിങിന് കൈമാറില്ലെന്നും വൈറ്റ്ഹൗസ് തിങ്കളാഴ്ച്ച അറിയിച്ചു. സമുദ്രത്തില്‍ നിന്ന് കുറച്ച് ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ കൂടുതല്‍ നേരം സമുദ്രത്തില്‍ പരിശോധന നടത്താന്‍ സാധിച്ചില്ലെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് ചൈനീസ് ചാര ബലൂണ്‍ യുഎസ് തകര്‍ത്തത്. നേരത്തെ ഈ ബലൂണ്‍ യുഎസ്സില്‍ വലിയ വിവാദമുയര്‍ത്തിയിരുന്നു. ഇത് തകര്‍ത്തതിന് പിന്നാലെ ചൈന വെല്ലുവിളിയുമായി രംഗത്ത് വന്നിരുന്നു. ഇതിന് ശക്തമായ മറുപടി നല്‍കുമെന്നായിരുന്നു ചൈന അറിയിച്ചത്.
അതേസമയം അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സമുദ്രത്തില്‍ വിശദമായ പരിശോധന നടത്താനാണ് യുഎസ്സിന്റെ തീരുമാനം. ബാക്കി ഭാഗങ്ങളും കൂടി കണ്ടെത്തണമെന്നാണ് തീരുമാനം. സമുദ്രത്തിന്റെ അന്തര്‍ഭാഗത്ത് എന്തൊക്കെയാണ് ഉള്ളതെന്ന് അറിയാനാണിത്. ഇപ്പോള്‍ അത് ആരംഭിച്ചിട്ടിേയുള്ളൂവെന്നും കിര്‍ബി പറഞ്ഞു.
ചാര ബലൂണ്‍ ചിതറി പോയത് കൊണ്ട് വലിയൊരു മേഖലയിലായിട്ടാണ് ഇതിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത്. അതുകൊണ്ടാണ് പൂര്‍ണമായ തിരച്ചില്‍ ഇതുവരെ സാധ്യമാകാതിരുന്നത്. കുറച്ച് സമയവും ഇതിനെടുക്കും.
കഴിഞ്ഞ ദിവസം കൊളംബിയയുടെ സൈന്യവും ആകാശത്ത് അജ്ഞാത വസ്തുവിനെ കണ്ടതായി അറിയിച്ചിരുന്നു. യുഎസ്സില്‍ കണ്ടതിന് സമാനമായിട്ടുള്ള ബലൂണ്‍ ആണിതെന്ന് സൈന്യം പറഞ്ഞു. ലാറ്റിനമേരിക്കയ്ക്ക് മുകളില്‍ മറ്റൊരു ചൈനീസ് ബലൂണ്‍ കൂടി പറക്കുന്നുണ്ടെന്ന് പെന്റഗണ്‍ അറിയിച്ചു. അതേസമയം കൊളംബിയന്‍ സൈന്യം ഇതിനോട് എങ്ങനെ പ്രതികരിക്കും എന്ന് വ്യക്തമല്ല.
അതേസമയം ചൈന കോസ്റ്റാറിക്കയോട് ക്ഷമ ചോദിച്ചിട്ടുണ്ട്. അവരുടെ മേഖലയിലൂടെ ചൈനീസ് ബലൂണ്‍ കടന്നുപോയത് കൊണ്ടാണ് ക്ഷമാപണം നടത്തിയത്. ഇവ കാലാവസ്ഥാ പഠനത്തിനായുള്ളതാണെന്ന് ചൈന വിശദീകരിച്ചതായും കോസ്റ്റാറിക്ക വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
ഈ ബലൂണ്‍ അതിന്റെ യഥാര്‍ത്ഥ പാതയില്‍ നിന്ന് വ്യതിചലിച്ചാണ് പോകുന്നത്. അതിന്റെ പ്രവര്‍ത്തനത്തില്‍ പാളിച്ച വന്നിട്ടുണ്ടെന്നും ചൈന സമ്മതിച്ചു. യുഎസ്സില്‍ ബലൂണ്‍ വെടിവെച്ചിട്ടത് കൊണ്ടത് മാത്രം ചൈനയുമായുള്ള ബന്ധം വഷളാവില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. നേരത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനീസ് സന്ദര്‍ശനവും അവസാന നിമിഷം റദ്ദാക്കിയിരുന്നു.












Click it and Unblock the Notifications