യുഎസ്സില്‍ അലയടിച്ച് ഒമൈക്രോണ്‍, ഒരു മില്യണിലധികം പ്രതിദിന രോഗികള്‍, ബ്രിട്ടനില്‍ 2 ലക്ഷം കേസുകള്‍
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് കേസുകളില്‍ വന്‍ കുതിപ്പ്. ഒമൈക്രോണ്‍ വ്യാപനം തീവ്രമായതിന് പിന്നാലെയാണ് കേസുകളുടെ വര്‍ധനവുണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ ഒരു മില്യണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഒമൈക്രോണ്‍ കേസുകളാണ്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 3.4 മില്യണ്‍ കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. പ്രതിദിനം 4,86000 കേസുകള്‍ എന്ന നിരക്കിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പോയ വാരം മൊത്തം റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 95 ശതമാനവും ഒമൈക്രോണാണെന്ന് അമേരിക്കന്‍ ആരോഗ്യ സമിതി പറയുന്നു. ഡിസംബര്‍ 25ലെ കണക്ക് പ്രകാരം രാജ്യത്തെ 59 ശതമാനം കേസുകളും ഒമൈക്രോണിനെ തുടര്‍ന്നായിരുന്നു.













Click it and Unblock the Notifications